അപരാജിതന്‍ 26 [Harshan] 11590

 

വേമാവരത്ത്

വാതിലിൽ മുട്ട് കേട്ടാണ് ആദി ഉണർന്നത്.

അവൻ ചെന്ന് വാതിൽ തുറന്നു.

ചേതനാന്‍റി യും അമ്മ ജാനകിദേവിയുമായിരുന്നു.

“വാ അപ്പു , ഭക്ഷണം കഴിക്കാം ,,,,” ചേതന അവനോട് പറഞ്ഞു

“ഇപ്പോ വരാമെന്നു പറഞ്ഞു കൊണ്ട് അവൻ പോയി മുഖമൊക്കെ കഴുകി അവരുടെയൊപ്പം താഴേക്ക് ചെന്നു

വിശാലമായ ഈട്ടിതടിയിൽ നിർമ്മിച്ച  ദീർഘ ചതുര ഡൈനിങ് ടേബിളായിരുന്നു ഒരേ സമയം ഇരുപത്തഞ്ചു പേർക്ക് ഇരിക്കാവുന്ന അത്രയും വലിയ ടേബിൾ

അതിൽ കേന്ദ്ര ഭാഗത്ത് ഗോവിന്ദറെഡ്ഢി മുത്തശ്ശൻ ഇരിക്കുകയായിരുന്നു

മറ്റുള്ളവർ ഇരുവശങ്ങളിലുമായി ഇരിക്കുന്നു.

മുതിർന്ന മക്കൾക്ക് പോലും ഗോവിന്ദറെഡ്ഢി  ഭയമാണ്, ആ കുടുംബത്തിന്‍റെ  തീരുമാനങ്ങളിലെ അവസാനവാക്ക് ഗോവിന്ദറെഡ്ഢിയുടെതാണ്.

ആദിക്ക് സ്ഥാനം വെച്ചിരുന്നത് മുത്തശന്‍റെ  വലതു വശത്തായിരുന്നു.

അവൻ അവിടെ ഇരുന്നു.

അതിനു ഇടതു വശത്തു ആദിയുടെ നേരെ ജാനകിദേവി മുത്തശ്ശിയും ഇരുന്നു.

“ആദിശങ്കരാ “ ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ അവനെ വിളിച്ചു.

“മുത്തശ്ശ ,ഞാനൊരു കാര്യം പറഞ്ഞോട്ടെ ”

“പറയു മോനെ ”

“എന്നെ മാമനും ആൻറിയു൦ ഇല്ലത്തുള്ളവരും വിളിക്കുന്നത് അപ്പു എന്നാണ്, നിങ്ങളിപ്പോൾ എനിക്ക് ബന്ധുക്കളുമാണ്  അപ്പൊ നിങ്ങളും എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി , അതാ എനിക്കും സന്തോഷം ”

“ശരി മോനെ ,, അപ്പു ,,അത് നല്ല പേരല്ലേ , വിളിക്കാനും എളുപ്പമല്ലേ ”  അദ്ദേഹമൊരു പുഞ്ചിരിയോടെ പറഞ്ഞു

എന്നിട്ട് എല്ലാവരെയും നോക്കി പറഞ്ഞു

“അപ്പൊ ഇനി മുതൽ , ഇവനെ അപ്പുവെന്ന് വിളിച്ചാൽ മതി , അവൻ നമ്മുടെ കുടുംബത്തിലെ അംഗമാ”

അതുകേട്ട് എല്ലാവരും അനുസരണയോടെ തലകുലുക്കി.

“അപ്പൂ  ,, ഇതാണ് സിവെല്ലൂരി  കുടുംബം ,, ഞങ്ങൾക്ക് ആറു മക്കളാണ് , അഞ്ചാണും ഒരു പെണ്ണും എന്നുപറഞ്ഞു കൊണ്ട് അതിൽ മൂത്തമകൻ ,,,ഞാൻ പറഞ്ഞിരുന്നല്ലോ ,, “

അവൻ തല കുലുക്കി.

ഇതെന്‍റെ  മക്കളും മരുമക്കളും എന്നുപറഞ്ഞു ഓരോരുത്തരെയും  അവരുടെ മക്കളെയും അവനു പരിചയപ്പെടുത്തി .

എന്‍റെ  ഏറ്റവും ഇളയ മകളാണ് ചേതന , അവളെയും മരുമകനെയും പരിചയപ്പെടുത്തുന്നില്ല ,, “എന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

എന്നിട്ടു മരുമക്കളോട് ഭക്ഷണം വിളമ്പാനായി ആവശ്യപ്പെട്ടു

വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു

പതിനഞ്ചു കൂട്ടം കറികളും പപ്പടവും പായസവുമടക്കം വലിയൊരു സദ്യ.

“അപ്പൂ , എന്ത് കുറവ് തോന്നിയാലും പറയണം ,, അതിനൊരു മടിയും തോന്നരുത് “ അദ്ദേഹം പറഞ്ഞു

“ഇത് തന്നെ കൂടുതലാ മുത്തശ്ശാ  ,, അപ്പൊ പിന്നെ എന്ത് കുറവാ ഞാൻ പറയേണ്ടത് “ അവനും ചിരിച്ചു കൊണ്ട് പറഞ്ഞു

“ഭക്ഷണം കഴിക്കൂ .,മോനെ “ എന്ന് അവനോടു സ്‌നേഹപൂർവം അദ്ദേഹം ആവശ്യപ്പെട്ടു.

“ആദ്യമായിട്ടാ മുത്തശ്ശാ ,,ഇങ്ങനെ ഒരു കൂട്ട് കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് ,, “

“ആണോ ,,എന്നാൽ ഇനി തിരികെ പോകണ്ട ,, ഇവിടെ തന്നെ നിന്നോളൂ ,,അപ്പോ എന്നും ഞങ്ങളുടെയൊപ്പമിരുന്ന് ഭക്ഷണം  കഴിക്കാമല്ലോ ,,”  അദ്ദേഹത്തിന്‍റെ  രണ്ടാമത്തെ മകൻ  ആദിയോട് പറഞ്ഞു

“മിക്കവാറും അങ്ങനെ നോക്കേണ്ടി വരും “ അവനും മറുപടി പറഞ്ഞു

“അതിനെന്താ സന്തോഷം മാത്രേയുള്ളൂ “ എന്ന് ജാനകി ദേവി അവനോടു പറഞ്ഞു

“വൈകീട്ട്അപ്പുവിനെ  ഈ നാടൊക്കെയൊന്നു കാണിക്കണം കേട്ടോ ,, ” എന്ന് ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ കൊച്ചുമക്കളോടായി പറഞ്ഞു.

അവർ ചെയ്യാമെന്നും ഉറപ്പ് കൊടുത്തു.

എല്ലാവരോടുമൊപ്പമിരുന്നു ആദി ഭക്ഷണം കഴിക്കാനാരംഭിച്ചു.

<<<O>>>

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.