അപരാജിതന്‍ 26 [Harshan] 11586

അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

“എനിക്ക് സമ്മാനം കിട്ടി ചാരു ,, നീ പറഞ്ഞതൊക്കെ ശര്യാ ,,”

ചാരുലത അതുകേട്ടു പുഞ്ചിരിച്ചു.

“എന്‍റെ  ‘അമ്മ എന്നോട് കള്ളം പറയില്ല അമിയേച്ചി , ഞാൻ കാണുന്ന സ്വപ്നമൊക്കെ എന്‍റെ  ‘അമ്മ കാണിക്കുന്നതാ ,,അല്ല എന്താ അമിയേച്ചിക്ക് കിട്ടിയത് ?”

അമ്രപാലി നടന്നതൊക്കെ പറഞ്ഞു

“ഇപ്പോ സന്തോഷായോ അമിയേച്ചിക്ക് ,,,?”

“ഉവ്വ് മോളെ ,,ഒത്തിരി സന്തോഷായി ,,അത്രക്കും അയാൾ എന്നോട് ദ്രോഹം കാണിച്ചിട്ടുണ്ട് ”

ചാരു ഒന്ന് ചിരിച്ചു

“കുലോത്തമൻ എന്നോട് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട് ,, ഇന്ന് കുലോത്തമന്‍റെ  അവസ്ഥ കണ്ടോ ,,അയാളുടെ ആണവയവം നശിച്ചു പോയിരിക്കുന്നു. ഇടിമിന്നലേറ്റ് കരിഞ്ഞു മരിച്ച താളകന്‍റെ  അവസ്ഥ കണ്ടതല്ലേ  ,,,അമിയേച്ചി ,, ശങ്കരനുണ്ട് ,,, അതിൽ ഒരു സംശയവു൦ വേണ്ട ”

“ഇല്ല മോളെ ,,എനിക്കൊരു സംശയവുമില്ല ,, ആകെ സങ്കടം ,,എന്‍റെ  ജീവിതത്തിന്‍റെ  നല്ല നാളുകളിൽ അധികവും  ആ മ്ലേച്ച ഗന്ധർവ്വനെ പൂജിച്ചു നടന്നു ,, ”

“അമിയേച്ചി ,,,,,ഞാൻ വേറെയൊരു കാര്യ൦ കൂടെ പറയട്ടെ ,,,”

“പറ മോളെ ,,,,,”

“ആ ക്ഷേത്രവും അധികകാലം ഉണ്ടാകില്ല ,, അത് തകർക്കപ്പെടും ,, വസവേശ്വര പ്രതിഷ്ട തകർത്തു തരിപ്പണമാക്കി  അത് പുഴയിൽ വലിച്ചെറിയും ,,,,,,അതും ഞാൻ സ്വപ്നത്തിൽ കണ്ടു ”

“ഉള്ളതോ ?” അത്ഭുതത്തോടെ അമ്രപാലി ചോദിച്ചു

“ഉറപ്പായും , കാരണം അതൊരുനാള്‍ ശിവക്ഷേത്രമായിരുന്നു , അവിടത്തെ പ്രതിഷ്ഠ തച്ചുതകര്‍ത്താണവിടേ ഈ ഉത്കല  വസവെശ്വരനെ പ്രതിഷ്ഠിച്ചത്”

“ആര് ചെയ്യും ,,,,,,,,?”

“അതറിയില്ല ,  പക്ഷേ സ്വപ്നത്തില്‍ കണ്ടത് ശങ്കരനെ തന്നെയാ,,അപ്പോ ഉറപ്പായും സംഭവിക്കും”

“പിന്നെ ,,”  അവളൊന്നു നിര്‍ത്തി

“പിന്നെയെന്താ ?”

“ആ വരുന്നയാള് അമിയെച്ചിയെ കല്യാണവും കഴിക്കും “

” പോ പെണ്ണെ” എന്നുപറഞ്ഞു കൊണ്ട് മുന്നോട്ടു പിന്നിയിട്ട മുടി പുറകിലേക്ക് എറിഞ്ഞു കൊണ്ട്  മുഖവും  വെട്ടിച്ചു പിന്തിരിഞ്ഞു നടന്നു ഒരു പുഞ്ചിരിയോടെ ചാരു,  അമ്രപാലിയെന്ന സുരലോകമോഹിനിയുടെ ആ മനോഹരമായ നടത്തം നോക്കി  നിന്നു

<<<<O>>>>

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.