അപരാജിതന്‍ 26 [Harshan] 11586

ഭാര്യയും മകളും ഒരേ സമയം വിഷം തീണ്ടി മരിച്ചു

അയാൾക്കു കുഷ്ഠവും ബാധിച്ചു കാലും കൈ വിരലുകളും അറ്റുപോയി ദീർഘകാലം മരുന്നും മന്ത്രവും ഇപ്പോൾ ഉപജീവനത്തിനായി പിച്ച തെണ്ടി ജീവിക്കുന്നു , ഒപ്പം വിടാതെ ഒപ്പം കൂടിയ അസുഖങ്ങളും , ഇതിൽ കൂടുതൽ എന്ത്  ശിക്ഷയാണ് താൻ അനുഭവിക്കാനുള്ളത് എന്ന് വിലപിച്ചു കൊണ്ടിരുന്നു.

അവൾക്ക് അതെല്ലാം കേട്ട് ഉള്ളിൽ ഒരിറ്റു പോലും സഹതാപം തോന്നിയില്ല

കാരണ൦ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ അയാൾ അനുഭവിക്കേണ്ടത് തന്നെ

എത്ര എത്ര പെൺകുട്ടികളെ അയാൾ ദാരുണമായി ബലാൽക്കാരം ചെയ്തു ദേവദാസികളാക്കി.

അവൾക്കു അയാളുടെ ജീവിത കഥ കേട്ട് ഉള്ളിൽ ആനന്ദമനുഭവിച്ചു

“താനെന്നോ മരിച്ചെടോ ,,,,,,ഇത് തന്‍റെ   ശവമാ ,,,,,,ശവം ” എന്ന് പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും തിരിഞ്ഞു നടന്നു.

ഏറ്റവും ആത്മസംതൃപ്തിയോടെ

അവൾ ക്ഷേത്രമുറ്റത്ത് എത്തിയപ്പോളേക്കും എല്ലാവരും പൂജ കഴിഞ്ഞിറങ്ങിയിരുന്നു.

അവൾ ആത്മനിർവൃതിയോടെ കാറിൽ കയറിയിരുന്നു.

അവളുടെ മനസില്‍  ചാരുലത പറഞ്ഞ ആ വാക്കുകളാണ് അന്നേരം തെളിഞ്ഞത്

“ശങ്കരൻ അമിയേച്ചിക്ക് തരുന്ന സമ്മാനമാണ് ,, അമിയേച്ചിയെ ഒരുപാട് സന്തോഷിപ്പിക്കുന്ന സമ്മാനം ”

അവള്‍ കൈകള്‍ കൂപ്പി നമശിവായ ജപിച്ച് കൊണ്ടിരുന്നു

കാർ മുന്നോട്ടേക്ക് പോയി

പോകും വഴി കാറിൽ ഇരുന്നു കൊണ്ട് അവൾ പിന്നിലേക്ക് നോക്കി

അയാൾ കൈകൾ കൂപ്പി താൻ സഞ്ചരിക്കുന്ന കാറിനെ നോക്കിയിരിക്കുകയായിരുന്നു.

ചെയ്ത മഹാപരാധത്തിനു വീണ്ടും വീണ്ടും മാപ്പിരന്നു കൊണ്ട് .

അവൾ കൈകൾ കൂപ്പി നിറഞ്ഞ ഭക്തിയോടെ “ശങ്കരാ ,,,,,” എന്ന് തന്നെ വിളിച്ചു.

തനിക്കീ കാഴ്‌ച കാണിച്ചു തന്നതിന് ,,

തിരികെ മാളികയിൽ എത്തിയ അവൾ

ഓടിക്കിതച്ചു കൊണ്ട് ചാരുവിന്‍റെ  മുറിയിലെത്തി

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.