പെട്ടെന്നു വാതിൽ തുറക്കുന്നത് കേട്ടു അവൾ ഒന്ന് ഭയത്തോടെ തിരിഞ്ഞു നോക്കിയെങ്കിലും അമ്രപാലിയേ കണ്ടപ്പോൾ അവൾ ആശ്വസിച്ചു.
“ഹമ്,,, അമിയേച്ചി പോണില്ലേ ,,, ക്ഷേത്രത്തിൽ ?”
“പോകുവാ പെണ്ണെ ,,,പോയാലും ഉള്ളിലേക്ക് ഞാൻ കയറില്ല ”
“അതെന്താ ,,,,?”
“നപുംസകങ്ങൾക്കു പോലും ആത്മാഭിമാനമുണ്ട് , അതിലാത്ത ഗന്ധവർനെ ഞാനെന്തിന് തൊഴണം ,”
“പിന്നെ ആരെയാ തൊഴേണ്ടത് ,,,?”
“ശങ്കരനെ ,,,,,,,,,” ഒന്ന് ചിരിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
“കണ്ടോ ,,അപ്പൊ അമിയേച്ചിയും ഇപ്പോ ശങ്കരമാർഗ്ഗത്തിൽ വന്നല്ലേ ,,”
“അതെപ്പോഴെ വന്നു ,,,ചാരു ”
“എങ്കിൽ അമിയേച്ചി അമ്പലത്തിലേക്ക് പൊക്കോ ,, അമിയേച്ചിക്ക് അവിടെ ഒരു സമ്മാനമുണ്ടാകും ,,”
“സമ്മാനമോ ,,,,,?”
“അതെ ,, ഇന്ന് രാവിലെ ഞാൻ സ്വപ്നം കണ്ടതാ ,, അമിയേച്ചി ഉത്കലക്ഷേത്രത്തിൽ പോകുന്നു , അവിടെ അമിയേച്ചിക്ക് ഒരു സമ്മാനം കിട്ടുന്നതായി ”
“നീ പോ പെണ്ണെ ,,പള്ളൂ പറയാതെ ,,,,,”
“ഞാൻ പള്ളല്ല പറയുന്നത് ,, ശങ്കരൻ അമിയേച്ചിക്ക് തരുന്ന സമ്മാനമാണ് ,, അമിയേച്ചിയെ ഒരുപാട് സന്തോഷിപ്പിക്കുന്ന സമ്മാനം ”
“നിനക്കു വട്ടാ ,,,” എന്നുപറഞ്ഞു കൊണ്ട് അമ്രപാലി അവിടെ നിന്നും ഇറങ്ങി
എല്ലാവരുമൊത്തു വസവേശ്വര ഗന്ധർവ്വ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
അരമണിക്കൂർ കൊണ്ട് മൂന്നു കാറുകളിലായി ദേവദാസികളായ യുവതികളെല്ലാവരും ഉത്കല ക്ഷേത്രത്തിലെത്തി.
അമ്രപാലി ക്ഷേത്രത്തിൽ കയറാതെ പുറത്തു നിന്നു.
കെട്ടുകാഴ്‌ചകളുമായി മറ്റുള്ളവർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു.
അവിടെ വാദ്യോപകരണങ്ങളുടെ മേളം കേൾക്കുന്നുണ്ടായിരുന്നു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ തോഴിയായിരുന്ന സുഹാസിനി പൂജയുടെ ഇടയിലുള്ള പ്രസാദവും കൊണ്ട് അമ്രപാലിക് സമീപം വന്നു
“എന്തായിത് ?” അമ്രപാലി ചോദിച്ചു
“നിനക്കുള്ള പ്രസാദം ”
“എനിക്കു വേണ്ട ഹാസി ”
“അതെന്താ ,?”
“ഞാൻ ഈശ്വരന് നിവേദിച്ച പ്രസാദം മാത്രേ കഴിക്കൂ ,,അല്ലാതെ കണ്ട ഗന്ധ൪വ്വന് നിവേദിച്ചതൊന്നും എനിക്കു കഴിക്കാനാകില്ല ” ദൃഢമായി അമ്രപാലി പറഞ്ഞു
സുഹാസിനി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറിപോയി
അമ്രപാലി അവിടെ നിന്നും പുറത്തേക്ക് നടന്നു.
ഹർഷാപി?
ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??
അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
ഒരുപാട് സ്നേഹം
❤️?
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??
❤️❤️❤️
❤️❤️❤️???
ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.
Kadhakal.com കിട്ടാനില്ലാ
ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????
Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…
Thanks harshetta ??
God bless u
ഒത്തിരി ഇഷ്ടമായി
അടുത്ത prt വന്നു അത് vayiktte ?