അപരാജിതന്‍ 26 [Harshan] 11586

അന്ന് ഉച്ചസമയത്ത്

അരുണേശ്വരത്തെ മുത്യാരമ്മയുടെ മാളികയിൽ നിന്നും ഉത്കലക്ഷേത്രത്തിലേക്ക് കെട്ടുകാഴ്‌ചകളും കൊണ്ട് ദേവദാസിയുവതികൾ പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു.

അവർ അമ്രപാലി വരുന്നതിനായി കാത്തിരിക്കുകയായിരുന്നു.

അമ്രപാലി പോകാൻ തയ്യാറല്ലായിരുന്നു.

കാരണം വസവേശ്വര൯ എന്ന ഗന്ധർവ്വനെ ഈശ്വരനായി കണ്ടു പ്രാർത്ഥിക്കുവാൻ അവൾക്കാവില്ലായിരുന്നു.

മറ്റുള്ള ദേവദാസികൾക്ക് അവളുടെ അടുത്ത് ചെന്ന് അമ്പലത്തിലേക്ക് ചെല്ലുവാൻ  പറയാനായി ഭയമായിരുന്നു.

അങ്ങനെ അവർ കിളവിയായ ദാദിയമ്മയുടെ അടുത്ത് അപേക്ഷ സ്വരത്തിൽ പറഞ്ഞു.

ദാദിയമ്മ അമ്രപാലിയെ കാണുവാനായി വന്നു.

അമ്രപാലി പുസ്തകവായനയിൽ മുഴുകിയിരിക്കുകയായിരുന്നു.

“അമീ ,,,,,”

വിളികേട്ടു അവൾ മുഖമുയർത്തി നോക്കി

“എന്താ ദാദിയമ്മ ?”

“മോള് പോകുന്നില്ലേ ഗന്ധർവ്വ ക്ഷേത്രത്തിൽ , ദേവദാസികളുടെ ഈശ്വരനല്ലേ ,, വസവേശ്വരൻ ”

“ഈശ്വരനോ ,,,,” പുച്ഛത്തോടെ അമ്രപാലി ചോദിച്ചു

“ഗന്ധർവ്വൻ എങ്ങനെയാ ദാദിയമ്മേ, ഈശ്വരനാകുന്നത് ,,  ദേവസഭയിൽ ഗാനമാലപിച്ചും നൃത്തമാടിയും ദേവഗണങ്ങളെ സന്തോഷിപ്പിക്കാൻ മാത്രം ജന്മം കൊണ്ട ഗണങ്ങൾ,, ആ ഗണങ്ങളിലെ അപ്സരസുകളെ ദേവകൾ ഭോഗിക്കുമ്പോൾ നാണമില്ലാതെ പാട്ട് മൂളി പനിനീർ തൈലം മുക്കിയ വിശറി കൊണ്ട് വീശി കൊടുക്കുന്ന വർഗ്ഗങ്ങൾ ,, വല്ലപ്പോഴും ഭൂമിയിലേക്ക് വന്നു അഴകും അത്ഭുതവു൦ കാണിച്ചു മാനവയുവതികളുടെ കന്യകാത്വ൦ കവർന്നെടുക്കുന്ന വെറും നിർഗുണൻ ,, ഇവനെയൊക്കെയാണോ ഈശ്വരൻ  എന്ന് വിളിക്കേണ്ടത് ,, ”

അതുകേട്ടു ദാദിയമ്മ ചിരിച്ചു

“എന്താ ഇങ്ങനെ ,, നീ തന്നെയല്ലേ വസവേശ്വരനെ ഈശ്വരനായി കണ്ടത് ,,?'”

“അതെനിക്ക് അറിവില്ലാതെയിരുന്നപ്പോൾ ,, ഇപ്പോൾ എനിക്കറിയാം ആരെയാണ് വന്ദിക്കേണ്ടതെന്ന് ,, ആരാധനയ്ക്കർഹ൯ വസവേശ്വരനല്ല ,,,,,മഹേശ്വര൯ മാത്രമാണ് ”

“മോളെ ,,തർക്കിക്കാൻ ഞാനില്ല ,, എങ്കിലും ഇവിടത്തെ ആചാരമനുസരിച്ചു കെട്ടുകാഴ്‌ചയും കൊണ്ട് നിന്‍റെ  നേതൃത്വത്തിലാണ് അവിടെ പോകുന്നത് ,, അത് നീയായി കഴിഞ്ഞ വർഷ൦ വരെയും ചെയ്തതുമാണ് ,,നീയായി  അത് മുടക്കരുത് ,,,”

അവരുടെ നിർബന്ധത്തിനു വഴങ്ങി അമ്രപാലി പോകാമെന്നു സമ്മതിച്ചു .

പക്ഷെ ഒരു നിബന്ധന അവളും വച്ചു

ഉത്കല ക്ഷേത്രത്തിനു പുറത്തു വരെ അവൾ ചെല്ലും , അകത്തേക്ക് അവൾ പ്രവേശിക്കില്ല

ഉപഹാരങ്ങൾ മറ്റുള്ളവർ കൈവശം കൊടുത്തുവിടും

ദാദിയമ്മ അതിനും വഴങ്ങി

അങ്ങനെ അമ്രപാലി അവിടെ നിന്നും ഉത്കല ക്ഷേത്രത്തിലേക്ക് പുറപ്പെടും മുൻപ് ചാരുലതയുടെ മുറിയിൽ വന്നു.

ചാരു കുളി കഴിഞ്ഞു വസ്ത്രം മാറുകയായിരുന്നു.

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.