അപരാജിതന്‍ 26 [Harshan] 11586

“ഭാർഗ്ഗവഇല്ലത്തെ കുട്ടിയാണ് എന്നുള്ള സ്നേഹാദരങ്ങളേറ്റു വാങ്ങി ഇവിടെ നില്ക്കാനായി ഞാനാഗ്രഹിക്കുന്നില്ല ,,പകരം ഈ വീട്ടിലെ കൊച്ചുമക്കളോടു എങ്ങനെയാണോ നിങ്ങൾ പെരുമാറുന്നത് ,,ആ പെരുമാറ്റം മാത്രം മതി എന്നോട് ,,അതിനു സമ്മതമാണെങ്കിൽ മാത്രം ,,ഞാൻ നിൽക്കാം ”

അവൻ പറഞ്ഞത് കേട്ട് ഇരുവരും ചിരിച്ചു

“ഈ പടിപ്പുര താണ്ടി ഇങ്ങോട്ടു പ്രവേശിച്ചപ്പോൾ തന്നെ മോൻ ഈ കുടുംബത്തിലെ ഒരംഗമായി ,, സമ്മതം ,, ”

ജാനകി ദേവി പുഞ്ചിരിയോടെ അവനോടു പറഞ്ഞു

“മോളെ  മോന് മുറിയെല്ലാം ഒരുക്കി കൊടുക്ക് ,, ” എന്ന് പറഞ്ഞു ഗോവിന്ദ റെഡ്ഢി എഴുന്നേറ്റു

ചേതനയും ആനന്ദ് മഹാദേവനും അവനെയും കൊണ്ട് മുകളിലെ അവന്‍റെ  മുറിയിലേക്ക് നടന്നു

മുകളിലേക്ക് കയറി അവനുള്ള വലിയ മുറി അവനെ കാണിച്ചു

അവൻ ഉള്ളിലേക്ക് കയറിയതും

പെട്ടെന്ന് വാതിലിന്‍റെ  മറവിൽ നിന്നും “ഭൗ …….” എന്ന് ഉറക്കെ ഒരു ശബ്ദം കേട്ട്

അവനൊന്നു നടുങ്ങി തിരിഞ്ഞു നോക്കി

ഒരു പൊട്ടിചിരിയുയർന്നു

പ്രാജക്ത യും പ്രദീകും , നന്ദുമാമന്‍റെ  മക്കൾ

“അയ്യയ്യോ ,,പാജി പ്രദീ ,, ,ഇതങ്ങു വളർന്നു പോയല്ലോ ,, എന്താ ഈ കാണണെ ” താടിക്ക് കൈ പിടിച്ചു ആദി ഇരുവരെയും നോക്കിപ്പറഞ്ഞു

പ്രാജക്ത യ്ക്ക് ഇരുപത്തിനാല് വയസും പ്രദീകിന് പതിനഞ്ചു വയസും

അത് കണ്ടു നന്ദുമാമനും ചേതനൻറിയും ചിരിക്കാൻ തുടങ്ങി

“കുട്ടിക്കളി മാറിയിട്ടില്ല അപ്പൂ ,,,,,രണ്ടു പേര്‍ക്കും ”

പ്രാജക്ത വേഗം ആദിയുടെ മുന്നിലേക്ക് വന്നു

“ഹൌ ആർ യു മാൻ ” എന്നുപറഞ്ഞു കൊണ്ട് കൈ ചുരുട്ടി അവന്‍റെ  നെഞ്ചിൽ ഒരിടി കൊടുത്തു

“ഫൈൻ ,,, പാജി ,,നിനക്കു സുഖമല്ലേ ”

“ഐ ആം ഗുഡ് ,,, അല്ല ,, എന്താ ഇത് ,,വല്ല മെന്റൽ അസൈലത്തിൽ നിന്നും ചാടി പോന്നതാണോ ,, ” അവന്‍റെ  താടിയും മുടിയും  നോക്കി  അവൾ ചോദിച്ചു

“അതെ ,, ഇന്നലെ വൈകീട്ടാ ചാടിയത് ,, ഇവിടെ നിന്നും പോയി അവിടെ ,കയറണം , പോകുമ്പോ നിന്നെ കൂടെ  കൊണ്ട്പോകാം ,, ”

“അയ്യോടാ ,,കൊണ്ട് പോകാന്ങ്ങു  വാ ,,,,,” എന്നുപറഞ്ഞു കൊണ്ട് കൈ ചുരുട്ടി അവന്‍റെ  വയറില്‍ ഒരു ഇടി കൊടുത്തു.

“ഹോ ,,,,ഇടിക്കല്ലേ പാജി ,,, “ അവന്‍ ഒരു ചിരിയോടെ പറഞ്ഞു.

“,മക്കളെ , നിങ്ങളവിടെ നിന്നും ഇറങ്ങിക്കെ ,,അപ്പു ഫ്രഷായി റെസ്റ്റ് എടുക്കട്ടേ , ”

എന്നുപറഞ്ഞു കൊണ്ട് മക്കളെയും കൂട്ടി ചേതന താഴെക്കിറങ്ങി

“നിക്ക് നന്ദുമാമാ ” എന്നുപറഞ്ഞു കൊണ്ട് ആദി മൊബൈൽ എടുത്തു

“എന്താപ്പൂ ,,”

“ഞാൻ എന്‍റെ  വല്യമ്മേ ഫോൺ ചെയ്യാ ,, വല്യമ്മ പറഞ്ഞിരുന്നു വീട്ടിലെത്തിയാ നന്ദുമാമനെ കൊണ്ട് സംസാരിപ്പിക്കണമെന്ന് ”

“ആണോ ,,എന്നാ വിളിച്ചോ ,,”

ആദി പദ്മാവതി വല്യമ്മയെ ഫോൺ ചെയ്തു

ഫോണെടുത്തപ്പോൾ തന്നെ വീട്ടിലെത്തിയ കാര്യവും സിവെല്ലൂരി  കുടുംബക്കാരാണെന്നും അവ൪ മിഥിലയിൽ ഭാർഗ്ഗവ ഇല്ലത്തു വന്നിട്ടുള്ള കാര്യമൊക്കെ പറഞ്ഞു.

വല്യമ്മയ്ക്ക് ഓർമ്മ വന്നു , സിവെല്ലൂരി  കുടുംബക്കാർ വന്നപ്പോൾ സ്വർണ്ണത്തിന്‍റെ  ഒരു പരശുരാമ വിഗ്രഹം സമ്മാനിച്ച കാര്യ൦ വല്യമ്മ ഓർമ്മിച്ചു പറഞ്ഞു

അതിനു ശേഷം അവൻ നന്ദുമാമന് ഫോൺ കൊടുത്തു.

:ഏട്ടത്തി…ഞാനാണ് നന്ദു ”

എന്ന് തുടങ്ങി അവർ വിശേഷങ്ങൾ പങ്കു വെച്ചു.

“നന്ദൂ ,, അവനെ ഞാൻ കയ്യിലെല്പിക്കാണ് ,,അറിയാല്ലോ സ്വഭാവം എന്തിലും പോയി തലയിടും,, ”

ഒരു ചിരിയോടെ നന്ദു അപ്പുവിനെ നോക്കി

“ഞാനിവിടെ ഇല്ലേ ഏട്ടത്തി ,, പിന്നെന്താ ,, ”

“പറഞ്ഞുന്നെയുള്ളൂ ,, നിങ്ങളെല്ലാരും അവിടെയുണ്ട് ,, എന്നാലും എനിക്കൊരു സമാധാനത്തിനു വേണ്ടി ,,”

“ഏടത്തി ഒന്ന് കൊണ്ടും ഭയക്കണ്ട ,, എല്ലാം ഞാനേറ്റു ,, ”

എന്നുപറഞ്ഞു കൊണ്ട് നന്ദുമാമൻ ഫോൺ വെച്ചു.

എന്നിട്ടവനെ നോക്കി

“ആരാ പറഞ്ഞത് ലക്ഷ്മി പോയെന്ന് ,, കണ്ടില്ലേ വല്യമ്മയായി ലക്ഷ്മി കൂടെയുണ്ടല്ലോ ,,”

“ശരിയാ നന്ദുമാമാ ,, എന്നെ ഒരുപാട് ഇഷ്ടാ വെല്യമ്മയ്ക്ക് ,, എന്‍റെ  കാര്യത്തില് നല്ലപോലെ വേവലാതിയുമുണ്ട് ”

“അതൊക്കെ സ്നേഹം കൊണ്ടല്ലേ ,, ”

“ഒന്നാലോചിച്ചു നോക്കിക്കേ നന്ദുമാമാ ,,എന്നാണോ എനിക്ക് എന്‍റെ  കുടുംബത്തിന്‍റെ  വഴി തേടണമെന്ന് ആഗ്രഹമുണ്ടായത് ,,അന്ന് മുതൽ എന്‍റെ  ലൈഫിൽ മിറക്കിൾസ് മാത്രേ സംഭവിച്ചിട്ടുള്ളൂ ,,ഇനി വളരെ കുറച്ചു ദിവസം കൊണ്ട്  പൂർണ്ണമായും ഞാൻ കണ്ടുപിടിക്കുമെല്ലാം ,, ”

“എല്ലാം നടക്കും അപ്പൂ ,,,ഇപ്പോ നീ റസ്റ്റ് എടുക്ക് ,,, ഭക്ഷണത്തിന്‍റെ  നേരമാകുമ്പോ വന്നു ,വിളിക്കാം  എന്നിട്ട് എല്ലാരേയും വിശദമായി  പരിചയപ്പെടാം ” എന്ന് പറഞ്ഞു കൊണ്ട് നന്ദുമാമനും അവിടെ നിന്നും ഇറങ്ങി.

ആദി വാതിൽ അടച്ചു പോയി കുളിച്ചു അല്പം നേരം മയങ്ങാനായി കിടന്നു

<<<<O>>>>>

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.