അപരാജിതന്‍ 26 [Harshan] 11586

വേമാവരത്ത്

ആനന്ദ് മഹാദേവൻ ഓടിക്കുന്ന ജീപ്പിനൊപ്പം തന്നെ വലതു വശത്തായി ആദിയും ഒരേ സ്പീഡിൽ ബൈക്ക് ഓടിക്കുകയായിരുന്നു.

ഒരു ഇരുപതു മിനിറ്റ് ഗ്രാമ വീഥികളിലൂടെ സഞ്ചരിച്ചു തലയെടുപ്പോട് കൂടെ നിൽക്കുന്ന ഒരു വലിയ പുരാതന മാളിക ആദിയുടെ കാഴ്‌ചയിൽ പെട്ടു

“ഇതാണോ നന്ദുമാമ ,,ചേതനാന്‍റി യുടെ വീട് ” അവൻ നിറഞ്ഞ ആശ്ചര്യത്തോടെ  ചോദിച്ചു

“ഇത് തന്നെ അപ്പൂ”

“അമ്പമ്പ,,,ഇതൊരു കൊട്ടാരം പോലെയുണ്ടല്ലോ ,,”

“കൂട്ടുകുടുംബമല്ലേ ,,, അപ്പൂ ,,,,സിവെല്ലൂരി  ഗോവിന്ദ റെഡ്ഢി യുടെ മാളികയാണ് ,,”

“അതാരാ ,,,?”

” ചേതനയുടെ അച്ഛൻ ,, ആരാണ് എന്ന് ചോദിച്ചാൽ ആളൊരു പ്രസ്ഥാനമാണ് എന്ന്  മാത്രേ പറയാൻ സാധിക്കൂ, ഒരു വലിയ ഭൂവുടമയു൦ ജന്മിയുമൊക്കെയാണ് , അദ്ദേഹത്തിന് മുന്നിൽ ഒരാൾ പോലും ശബ്ദമുയർത്തില്ല , അത്രക്കും പവർഫുൾ ആണ്”

“ഓഹോ ,,അങ്ങനെയൊരു വ്യക്തിത്വമാണല്ലേ ”

“അതെ ,,അല്ല അപ്പൂ ,,നിനക്ക് തെലുങ്ക് വശമുണ്ടോ ?”

“പേടിക്കണ്ട, കേട്ടാലും മനസിലാകും , ഒരുപാട് ഒഴുക്കോടെയല്ലെങ്കിലും സംസാരിക്കാനുമറിയാം , ഹോസ്റ്റലിൽ മിക്കവരും തെലുങ്ക്ദേശക്കാരായിരുന്നു മാമാ ,,അങ്ങനെ പഠിച്ചതാ ”

“അപ്പോ ,,ആശ്വാസമായി ,,ഇല്ലെങ്കിൽ ഞാൻ മൊഴിമാറ്റി കഷ്ടപ്പെട്ടേനെ ..”

അങ്ങനെ അവർ ആ വലിയ മാളികയുടെ മുന്നിലെത്തി

വാഹനങ്ങൾ വിശാലമായ മുറ്റത്തേക്ക് കയറ്റി.

ഒരു വശത്തായി  അതിമനോഹരമായ ഒരു പന്തല്‍ ഉയര്‍ത്തിയിട്ടുണ്ട്.

അവിടെ മാളികയുടെ മുന്നിലെ പൂമുഖത്ത് ചേതനാൻറി  അവരെ കാത്തു നിൽക്കുകയായിരുന്നു.

നന്ദു മാമൻ അവന്‍റെ  ബാഗും എടുത്തു പുറത്തേക്കിറങ്ങി.

ചേതന വേഗം പൂമുഖത്തു നിന്നും മുറ്റത്തേക്ക് വന്നു.

“അപ്പൂ ,,,”വിളിച്ചു കൊണ്ട്

അവർ അവനെ ആശ്ലേഷിച്ചു

“അങ്ങ് വലുതായി പോയല്ലോ ,, എന്ത് കോലമാ ഇത് താടിയും മുടിയും ” അവന്‍റെ  താടിയിൽ പിടിച്ചു കൊണ്ട് അവർ ചോദിച്ചു

അവൻ കണ്ണിറുക്കി ചിരിച്ചു

“നിങ്ങളെയൊക്കെ കാണുമെന്നു പോലും വിചാരിച്ചതല്ല ,, എന്നാലും കാണാനൊരു ഭാഗ്യമുണ്ടായല്ലോ ആന്‍റി   ,, ”

അവരതു കേട്ട് അവന്‍റെ  കവിളിൽ തലോടി

അപ്പോഴേക്കും മാളികയിൽ നിന്നും അവിടത്തെ കുടുംബക്കാർ സകലരും പുറത്തേക്ക് വന്നു

ചേതന പറഞ്ഞതനുസരിച്ചു അവൻ കാൽ കഴുകി പടിക്കെട്ടിലേക്ക് ചെന്നു

പ്രായമുള്ള ഒരു അമ്മയുടെ കൈയിൽ ആരതി തട്ടമുണ്ടായിരുന്നു

ജാനകി ദേവി , ചേതനയുടെ ‘അമ്മ

അവരവനെ ആരതി ഉഴിഞ്ഞു കൊണ്ട് നെറ്റിയിൽ കുംകുമം ചാർത്തി

അവരുടെയൊപ്പം  നിന്നിരുന്ന സിവെല്ലൂരി  ഗോവിന്ദ റെഡ്ഢി , എഴുപത്തി അഞ്ചു വയസു കഴിഞ്ഞ വൃദ്ധനെ അവൻ കാൽ തൊട്ടു വണങ്ങി .

അദ്ദേഹം അവനെ നോക്കി കൈ കൂപ്പി .

” വൈഷ്ണവ ബ്രാഹ്മണരായ ഭാർഗ്ഗവകുടുംബത്തെ സന്തതി  ഈ വീട്ടിൽ കാലു കുത്തിയത് ഞങ്ങളുടെ മഹാഭാഗ്യം ” എന്ന് പറഞ്ഞു കൊണ്ട് അവന്‍റെ  ചുമലിൽ അംഗവസ്ത്രം അണിയിച്ചു.

എല്ലാവരും അവനെ നോക്കി കൈ കൂപ്പി

ആ ഒരു നിമിഷം , അവന്‍റെയുള്ളിൽ ആനന്ദം നിറഞ്ഞ ഒരു അവസ്ഥയാണുണ്ടായത് , കാരണം തന്നെ തന്‍റെ അച്ഛന്‍റെ   കുടുംബത്തിന്‍റെ  പേരിലാണ് , സിവെല്ലൂരി  ജമീന്ദാർ കുടു൦ബത്തിലെ സകല കുടു൦ബാ൦ഗങ്ങളും വന്നു സ്വീകരിക്കുന്നത്.

അവനും പുഞ്ചിരിയോടെ കൈകൾ കൂപ്പി

സിവെല്ലൂരി  ഗോവിന്ദ റെഡ്ഢി  തന്നെ അവനെ കൈപിടിച്ചു സകല ബഹുമാനത്തോടെയും ആ വലിയ മാളികയുടെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു.

അവനെ ഹാളിലെ വലിയ ദിവാൻ കോട്ടിൽ ഇരുത്തി

അവൻ കുടുംബാ൦ഗങ്ങളെയൊക്കെ നോക്കി ചിരിച്ചു

എല്ലാരും ഏറെ ബഹുമാനത്തോടെയാണ് അവനെ കാണുന്നത് എന്ന് മനസ്സിലായി.

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.