അപരാജിതന്‍ 26 [Harshan] 11586

“അല്ല ,,തമ്പുരാനേ ,, അത് ഗ്രാമത്തിലുള്ളവരും ഉറപ്പു വരുത്തിയിട്ടുണ്ട് ,, ”

“ആ യുവാവ് ,,അവിടെയൊരു ഷെഡ്ഡ് കെട്ടി കുട്ടികളെയും മുതിർന്നവരെയും അക്ഷരം പഠിപ്പിക്കാൻ തുടങ്ങിയിരുന്നു ,,”

“അയാളിപ്പോ അവിടെയുണ്ടോ ?” ശ്രീധർമ്മസേന൯ ചോദിച്ചു

“ഇല്ല ,, ദൂരെയെവിടെയോ പോയിരിക്കുകയാണ് ,, ഒന്ന് രണ്ടു ദിവസം കഴിഞ്ഞാലേ വരികയുള്ളൂ എന്നാണു അറിയാൻ കഴിഞ്ഞത് ”

ശ്രീധർമ്മസേന൯ അല്പം നേരം ചിന്തിച്ചു

“അച്ഛാ ,,,ഇതൊന്നും അത്ര വലിയ കാര്യമായി കാണേണ്ട കാര്യമില്ല ,, എന്ത് വന്നാലും നമ്മളവരെ ഒഴിപ്പിക്കും , നമുക്കിപ്പോൾ പ്രധാനം എന്‍റെ  കിരീടധാരണവും മുന്നോട്ടുള്ള മത്സരങ്ങളും മാത്രമാണ് ,,അച്ഛൻ ഈ വക കാര്യങ്ങൾ അധികമാലോചിച്ച് സമയം പാഴാക്കാതെയിരിക്കൂ ” സൂര്യസേനൻ ശ്രീധർമ്മസേനനെ ഉപദേശിച്ചു

അതുകേട്ടു ശ്രീധർമ്മസേനനൊന്ന് ചിരിച്ചു

എന്നിട്ടു പാർത്ഥസാരഥിയെ നോക്കി പറഞ്ഞു

“എന്തായാലും ,, അവിടെ എന്ത് നടന്നാലും അതൊക്കെ സൂര്യന്‍റെ  കിരീടധാരണ൦ വരയെ ഉണ്ടാകൂ ,, ഇതൊക്കെ അണയാൻ പോകുന്നതിനു മുൻപുള്ള ആളിക്കത്തലായി  കണ്ടാൽ മതി  അവരിപ്പോ  മാളിക പണിതാലും ,ന മ്മളവരെ ഒഴിപ്പിക്കും ,, അപ്പൊ അതുകൊണ്ടു  എനിക്കതു  വലിയ പ്രശ്നമായി തോന്നുന്നില്ല ,, സാരഥി ഒരു കാര്യം ചെയ്യൂ ,, അയാൾ വരുമ്പോൾ ആളെ കാണുക ,, എന്നിട്ടു പറഞ്ഞേക്കുക ,ഇനിയയാൾ ആ നാട്ടിൽ ഉണ്ടാകരുത് ,,,കൂടും കുടുക്കയുമൊക്കെ എടുത്തു  സ്ഥല൦ വിട്ടോളാ൯ പറയുക ,, അയാളെ ആ നാട്ടിൽ കണ്ടു പോകരുത് ,, ഇത് എന്‍റെ  തീരുമാനവും ഉത്തരവുമാണെന്ന് അറിയിക്കുക ,,”

“ശരി തമ്പുരാനേ,,അത് ഞാനേറ്റു ,,,,എല്ലാം അങ്ങ് പറഞ്ഞ പ്രകാരം ചെയ്തുകൊള്ളാം ,,,”

എന്ന് പറഞ്ഞു കൊണ്ട് പാർത്ഥസാരഥി എല്ലാവരെയും വണങ്ങി അവിടെ നിന്നും പുറത്തേക്ക് പോയി

സഭമണ്ഡപത്തിൽ ഇരുന്നവർ അവരുടെ ചർച്ചകളിൽ വ്യാപൃതരായി.

പാർത്ഥസാരഥി പുറത്തേക്ക് ഇറങ്ങുന്ന നേരം ഉദ്യാനത്തിൽ മഹാശ്വേതാദേവി ഇരിക്കുന്നത് കണ്ടു.

അയാൾ വേഗം ഉദ്യാനത്തിലേക്ക് നടന്നു

അവരുടെ സമീപത്തേക്ക് ചെന്നു തൊഴുതു.

“എന്താ സാരഥി ,,മുഖത്തൊരു പരിഭ്രമം പോലെ ?”

“ദേവമ്മേ ,,ഞാന്‍ ശിവശൈലത്ത് പോയിരുന്നു ”

“എന്നിട്ട് ” ആകാംഷയോടെ അവര്‍ തിരക്കി

“സാരഥി നടന്നതെല്ലാം അവരോടു പറഞ്ഞു.അവര്‍ അത്ഭുതത്തോടെ എല്ലാം കേട്ടിരുന്നു.

“ചില കാര്യങ്ങള്‍ ഞാന്‍ തമ്പുരാനോട് പറഞ്ഞില്ല ദേവമ്മെ ”

“ഏതു കാര്യങ്ങളാ സാരഥി ?”

“ഒരിക്കൽ ശിവശൈലത്തെ എല്ലാവർക്കും ഫുഡ് പോയിസൺ ബാധിച്ചിരുന്നു , റേഷന്‍ കട മുതലിയാർ അവർക്കു പുഴുത്ത അരിയാണ് കൊടുത്തു കൊണ്ടിരുന്നത് ,,അത് കഴിച്ചിട്ട് ‘

“അതിന് .,,,?”

“പക്ഷെ ഇപ്പോ മുതലിയാർ ഏറ്റവും നല്ല സാധനങ്ങളാണ് അവർക്കു കൊടുക്കുന്നത് , ശിവശൈലത്തെ കുറിച്ച് ചോദിച്ചപ്പോൾ അയാളുടെ കണ്ണുകളിൽ മരണഭയമാണ് ഞാൻ കണ്ടത് ”

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.