അപരാജിതന്‍ 26 [Harshan] 11590

“വിഷമിക്കണ്ടടാ ,,,നമുക്ക് കണ്ടുപിടിക്കാം ,, ” അവന്‍റെ  ചുമലിൽ തലോടി കൊണ്ട് ഒരു പുകയെടുത്ത് അദ്ദേഹം പറഞ്ഞു.

“ആ അരയേക്കർ പറമ്പും വീടും അതെല്ലാം അയാൾ എഴുതി വാങ്ങിച്ചല്ലേ ,,,?”

“ഹമ് …അങ്ങനെയൊക്ക നടന്നു മാമ ,,ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ ,, അമ്മയുടെ വാശിയായിരുന്നു , അച്ഛൻ പറ്റിച്ചു എന്നൊരു  പേരുണ്ടാകാൻ പാടില്ല ,, എന്തൊക്കെയുണ്ടോ അതൊക്കെ കൊടുത്താണെങ്കിലും ആ നഷ്ടം തീർക്കണമെന്ന് ,, ”

“അറിയാം ,, അവളുടെ ശാഠ്യങ്ങളെല്ലാം ,, പക്ഷെ അതും തീർത്ത് നീയവിടെ ജോലി എടുക്കായിരുന്നു എന്നറിഞ്ഞപ്പോ സഹിക്കാനായില്ലെടാ ,,,ഞാനിവിടെ ഉള്ളപ്പോ എന്‍റെ  ജയന്‍റെ  മകൻ ,,അങ്ങനെ ഒരവസ്ഥയിൽ ,,, ” സങ്കടത്തോടെ ആനന്ദ് മഹാദേവൻ അവനെ ചേർത്ത് പിടിച്ചു

“അതൊക്കെ വിട്ടുകള ,,മാമാ ,, അതൊക്കെ കഴിഞ്ഞില്ലേ ,, ”

“ഹമ് ,,,എന്തൊക്കെ കഴിഞ്ഞു എന്ന് പറഞ്ഞാലും ,, അതൊക്കെ ഉള്ള് നോവിക്കുന്നത് തന്നെയാ എത്ര കാലം കഴിഞ്ഞാലും ,, ഇന്നിപ്പോ ആ മണ്ണിൽ അവരുടെ ഷോപ്പിങ് കോമ്പ്ലെക്സ് ഉയർന്നല്ലേ ,,ആ മണ്ണ് അവന്‍റെ   കഷ്ടപ്പാട് തന്നെയാ ,, അന്ന് ഗൾഫിൽ ജോലി കിട്ടി പോയിട്ട് ,, രണ്ടര വർഷം കൊണ്ടാണ് അവനാ സ്ഥലം വാങ്ങിയത് ,, ഒരുപാട് അതിനായി കഷ്ടപ്പെട്ടിരുന്നു ,ഇന്നവിടെ ആ ഷോപ്പിംഗ് കോമ്പ്ലെക്സ് കാണുമ്പോ ഉള്ളങ്ങു പിടക്കും ”

“മാമ ,,,,,,പ്ലീസ്,,,നമുക്കതൊക്കെ നിർത്താം ,, ” അവൻ അപേക്ഷിച്ചു

“ഓക്കേ ,,ഒക്കെ ,,,, ലീവ് ഇറ്റ് ,,, ” അദ്ദേഹം വിഷയം മാറ്റി

 

“നീ പറ ,, അച്ഛന്‍റെ  വീട്ടുകാ൪ എന്ത് പറയുന്നു ,, ”

“മാമാ എല്ലാര്ക്കും സുഖം ,, പരമസുഖം ,,ഞാൻ കൂടെ അവിടെ എത്തിയപ്പോൾ എല്ലാരും ഒരുപാട് ഹാപ്പിയാണ്.. മാമൻ ഒരു തവണ ഇല്ലത്ത് വരണം ,,”

“പിന്നെ , ഉറപ്പായും വരില്ലേ ,, ഇതിപ്പോ ഒരു പെട്ടെന്നുള്ള വരവായിരുന്നു ,, അടുത്ത വരവിൽ തീർച്ചയായും വന്നിരിക്കും ,,,പോരെ ” അദ്ദേഹം അവനു ഉറപ്പു കൊടുത്തു

“അതുപോട്ടെ ,,ലക്ഷ്മിയുടെ വീട്ടുകാരെ കുറിച്ച് എവിടെ വരെയായി അന്വേഷണം ,,?”

“മാമാ ,,അമ്മയുടെ ‘അമ്മയുടെ പേര് അചല ,, അവരുടെ കുടുംബത്തെ മൊത്തം കണ്ടു പിടിച്ചു ,, പക്ഷെ ഏറ്റവും  മിസ്റ്റീരിയസ് ആയത് അമ്മയുടെ അച്ഛന്‍റെ  വംശമാണ് ,, അത് കണ്ടുപിടിക്കുന്ന വഴിയിലാണ് ,, ”

“എന്നിട്ട് അവരറിഞ്ഞോ ,, നീയാണ് അവരുടെ കൊച്ചുമകനെന്ന് ?”

‘ഇല്ല മാമാ ,, അവർ ഒരു പ്രത്യേക സമൂഹമാണ് ,, ശിവാംശികൾ ,,അരനൂറ്റാണ്ടു മുൻപേ ആ സമൂഹത്തിൽ നിന്നും  മുത്തശ്ശിയെ ഭ്രഷ്ട്ട് ആക്കിയതാണ് , അപ്പൊ ആ ഒരവസ്ഥയിൽ എനിക്കത് പറയാൻ സാധിക്കില്ലല്ലോ മാമാ ,,”

“ഹമ് …….അങ്ങനെയും ഒരു ചരിത്രമുണ്ടല്ലേ ,,, ”

‘ഉവ്വ് ,,ചരിത്രങ്ങളെ ഉള്ളൂ ,,,, ഒരുപാട് നിഗൂഢമായ ചരിത്രങ്ങളാ ,മാമാ ”

“എന്നാ ചരിത്രങ്ങൾ പിന്നെ പറയാം ,ചേതനയും നിന്നെ സ്വീകരിക്കാൻ വരാനിരുന്നതാ ,, അവൾക്കത്രയ്ക്കും മോഹമുണ്ട് നിന്നെയൊന്നു കാണാൻ ”

“ഗ്രേറ്റ് ,,,, അല്ല മാമാ ,,എന്നാലും ഇത്രയും മനോഹരമായ സ്ഥലത്തു നിന്നാണല്ലേ ചേതനാന്‍റി യെ കിട്ടിയത് ,, കള്ളൻ ലൈനടിച്ചു  കെട്ടിയതല്ലേ ,,,”

അതുകേട്ടു അദ്ദേഹമൊന്നു ചിരിച്ചു

“എടാ ,,അവരിവിടത്തെ വലിയ ജന്മികളാ , മാത്രവുമല്ല കൂട്ടുകുടുംബവുമാണ് ,, ,,അവളെ കിട്ടിയത് കൊണ്ടല്ലേ ,, എനിക്കുമൊരു  കുടുംബമുണ്ടായത് ,,, അപ്പോ നമുക്ക് ബാക്കിയൊക്കെ വീട്ടിലെത്തിയിട്ട്  സംസാരിക്കാം ,, ”

“മാമാ ,, ആ ബൈക്ക് ഞാനോടിക്കട്ടെ ,,മാമ൯ എന്‍റെ  ജീപ്പെടുത്തോ ”

“ഓ ,,അങ്ങനെയാകട്ടെ ,,, അപ്പൊ ഇതായിരുന്നല്ലേ ,,,നീ അന്ന് വാങ്ങിയ ആ ജീപ്പ് ”

“അതെ ആ ജീപ്പ് തന്നെയാണ് ഈ ജീപ്പ് ,,താക്കോൽ അതിലുണ്ട് ,, ”

എന്നുപറഞ്ഞുകൊണ്ടു ആദി പോയി നന്ദുമാമൻ കൊണ്ട് വന്ന ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു

നന്ദുമാമൻ അവന്‍റെ  ജീപ്പും എടുത്തു

അവരിരുവരും അവിടത്തെ പാതയിലൂടെ ആനന്ദ് മഹാദേവന്‍റെ  ഭാര്യ ചേതനയുടെ കുടുംബത്തിലേക്ക് .

സിവെല്ലൂരി ചേതനാ റെഡ്ഡിയുടെ കുടുംബത്തിലേക്ക് . 

<<<<O>>>>

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.