അപരാജിതന്‍ 26 [Harshan] 11590

ശിവശൈലത്ത് നിന്നുമിറങ്ങിയ കൊട്ടാരം മാനേജർ പാർത്ഥസാരഥി , നേരെ പോയത് അരുണേശ്വരം പഞ്ചായത്തോഫീസിലേക്കായിരുന്നു.

സര്‍പ്പഞ്ച്  ബാലരാമ ശർമ്മയുടെ ഓഫിസിനു മുന്നിൽ വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ഒരു മീറ്റിങ് കഴിഞ്ഞു ബാലരാമ ശർമ്മ അവിടെയെത്തി , ബഹുമാന പൂർവ്വം പാർത്ഥസാരഥിയെ വിളിച്ചുകൊണ്ടു പോയി മുറിയിൽ ഇരുത്തി. പ്യൂണിനോട് രണ്ടു ചായ എടുക്കാൻ പറഞ്ഞു.

“എന്താ ഈ വഴിയൊക്കെ ,, എന്തേലും വിശേഷമുണ്ടോ ,, ?” ചിരിച്ചു കൊണ്ട് ബാലരാമ ശർമ്മ ചോദിച്ചു

“ഈ വഴി വരേണ്ടി വന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ സര്‍പ്പഞ്ചേ   ,, പിന്നെ വിശേഷങ്ങൾ അറിയാമല്ലോ ,,സൂര്യസേനൻ തമ്പുരാന്‍റെ  കിരീടധാരണം അടുക്കാറായി,,”

“ഉവ്വ് ,,അറിയാം ,, ഇനിയിപ്പോ ഉത്സവവും മേളവുമല്ലേ ,, എന്തൊക്കെയാ നടക്കാൻ പോകുന്നത് ,,പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് ,, അര നൂറ്റാണ്ടു വർഷം  കൂടുമ്പോൾ നടക്കുന്ന മത്സരവും ആഘോഷവുമെല്ലാം ,, ഇനിയതൊക്കെ നേരിലും കാണാമല്ലോ ,, പിന്നെ ,,പറയു എന്താ വിശേഷിച്ച് ”

അപ്പോളേക്കും പ്യുൺ ചായയുമായി വന്നു

ചായക്കപ്പുകൾ ഇരുവരുടെയും മുന്നിൽ വെച്ചു

“ചായ കുടിച്ചാട്ടെ ” ബാലരാമ ശർമ്മ ആവശ്യപ്പെട്ടു

ചായ എടുത്തുകുടിച്ചു കൊണ്ട് പാർത്ഥ സാരഥി തുടർന്നു

“ഞാൻ ചില വാർത്തകൾ അറിഞ്ഞിരുന്നു ,, ശിവശൈലം ഗ്രാമത്തിൽ പഞ്ചായത്തിന്‍റെ  ആഭിമുഖ്യത്തിൽ നടന്ന  ഗ്രാമസഭയും അനുബന്ധ വികസന പ്രവർത്തനങ്ങളും ,, അവിടെ എല്ലാവരെയും തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയോ ,,?”

“ഉവ്വ് ,, എല്ലാം സത്യമാണ്,, ഗ്രാമസഭ നടന്നിരുന്നു , അവിടത്തെ പ്രശനങ്ങൾ ഉന്നയിച്ചിരുന്നു ,,അതിനു പരിഹാരം  തേടാൻ ശ്രമിച്ചിട്ടുമുണ്ട് ,, ”

“അത് വേണ്ടായിരുന്നു .അങ്ങനെ ഒരു തീരുമാനം ഉണ്ടായിരുന്നുവെങ്കിൽ കൊട്ടാരത്തിൽ കൂടെയൊന്നു  അറിയിക്കണമായിരുന്നു ,, പ്രത്യേകിച്ചും കൊട്ടാര അടിമകൾ ,,അത് കൂടാതെ ചണ്ഡാലരും ,, അവിടെ ഒരു തരത്തിലുമുള്ള  പ്രവർത്തനങ്ങളും നടക്കരുതായിരുന്നു ” ഒരു കവിൾ ചായ ഇറക്കി കൊണ്ട് പാർത്ഥസാരഥി പറഞ്ഞു

“താങ്കൾക്ക് അറിയാവുന്നതല്ലേ ,, അവരാ  വാർഡിൽ താമസിക്കുന്നവരാണ് ,, വോട്ടവകാശമുള്ള പൗരന്മാരും ,, റേഷൻ കാർഡും അവർക്കുണ്ട് ,, അടിമകളാണെന്നു നമ്മൾ പറയുന്നതല്ലേ ,,,, സർക്കാർ കാര്യപരിപാടികളിൽ  അവരും ഉൾപ്പെടുന്നതല്ലേ ,, അവരെ ഒഴിവാക്കി ഒന്നും ചെയ്യാനും സാധിക്കില്ലല്ലോ ,,ഗ്രാമസഭയൊക്കെ ഭരണഘടന പ്രകാരമുള്ളതല്ലേ ,,,”

“പക്ഷെ മുന്പിങ്ങനെയൊന്നും ഉണ്ടായിരുന്നുമില്ലല്ലോ ,, നിങ്ങളവിടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ  ഒരു സേവനം കൊടുക്കാൻ പോകുന്നതും ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കാൻ പോകുന്നതുമൊക്കെ അറിഞ്ഞു ,, ഞാൻ അവിടെ ചെന്ന് നോക്കിയപ്പോൾ അവിടെ മരാമത്ത് പണികളും നടത്തിയിരിക്കുന്നു ,, എല്ലാ വീടുകളിലും ശുചിമുറിയും എന്തിനേറേ പറയാൻ സോളാർ വൈദ്യുതി വരെ അവിടെ സ്ഥാപിച്ചിരിക്കുന്നു ,, ” പാർത്ഥസാരഥി ആകുലതയോടെ പറഞ്ഞു

“നോക്കൂ ,, പഞ്ചായത്തിന്‍റെ  അധികാരപരിധിയിൽ വരുന്ന കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നിട്ടുണ്ട് , പക്ഷെ കക്കൂസും കറണ്ടുമൊക്കെയായി ഈ പഞ്ചായത്തിന് ബന്ധമൊന്നുമില്ല ,,പിന്നെ പതിനാലു വയസു വരെ  കുട്ടികൾക്ക് സൗജന്യ പഠനം അത് ദേശിയ നയമാണ് ,, ചന്ദ്രവല്ലിയിലെ സർക്കാർ സ്‌കൂളിൽ  പോലും കൊട്ടാരം , ശിവശൈലത്തെ കുട്ടികളുടെ പ്രവേശനം തടഞ്ഞതൊക്കെ എനിക്കറിയാം ,,പക്ഷെ  കാലം മാറി ,, ഈ നാടിനു ചില പ്രത്യേക പ്രിവിലേജുകൾ ഉണ്ടെന്നു കരുതി പൗരന്മാർക്ക് അവർക്കു ലഭിക്കേണ്ടതായ  സർക്കാർ ആനുകൂല്യങ്ങൾ നൽകാതെ ഇരിക്കാനൊന്നും സാധിക്കില്ല ,, താങ്കൾക്കും നിയമം  അറിയാവുന്നതല്ലേ ,,”

“എന്താ ഇപ്പോ അവിടെ ഇങ്ങനെയൊക്കെ ഒരു മാറ്റം ,,, ?” പാർത്ഥസാരഥി ചോദിച്ചു

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.