അപരാജിതന്‍ 26 [Harshan] 11590

എന്നാലും അവനു അതും സാധിക്കാതെ വന്നു

“എന്താ മോനെ ?” മാലിനി ചോദിച്ചു

“എങ്ങനെയാ ഇതൊന്നു ഡ്രാഫ്റ്റ് ചെയ്യുക  ,, ഇതിനൊക്കെ ഒരു സ്റ്റൈൽ ഉണ്ടമ്മെ  ,അവരെ , ഒന്ന് പുകഴ്ത്തി മെല്ലെ കാര്യം പറഞ്ഞു  അതിലൂടെ റിക്വസ്റ്റ് മോഡിലേക്ക് പോയി ,, ഒന്നുപറഞ്ഞു താ പൊന്നൂ ,, ബിസിനസ് കമ്മ്യുണിക്കേഷൻ ഒക്കെ അതിന്‍റെ  രീതിയിൽ ചെയ്യണം ,, ” ശ്യാം സങ്കടപ്പെട്ടു

“എനിക്ക് ബൈഹാർട്ട് പഠിച്ചു എക്സാം എഴുതാനേ അറിയൂ ,, സോറി ഏട്ടാ ” അവൾ കൈ മലർത്തി

“നിനക്ക് പറ്റുന്നപോലെ അയക്ക് മോനെ ,, ” രാജശേഖരൻ പറഞ്ഞു

അങ്ങനെ ഇരുന്നപ്പോളാണ് ശ്യാമിന് മറ്റൊരു മെയിൽ കിട്ടിയത്

അത് കാൽക്കാജിയുടെ ഓഫിസിൽ നിന്നുമായിരുന്നു

അതിൽ കുറിച്ചിരുന്നത്

അല്പം മുൻപ് ആദിയുമായി ഡിസ്കസ് ചെയ്തതിന്‍റെ  പശ്ചാത്തലത്തിൽ അവർ തത്കാലം ബിസിനസ് ഡ്രോപ്പ് ചെയ്യുന്നില്ല , പകരം 10 % റേറ്റ് കുറച്ചു കൊടുക്കുകയാണെങ്കിൽ ഇരുപതു  ടൺ കൂടുതൽ എടുക്കാൻ അവർക്കു  താല്പര്യമുണ്ട് , വേഗം മറുപടി കൊടുക്കുക ” എന്നായിരുന്നു.

ശ്യാം അവരെ വായിച്ചു കേൾപ്പിച്ചു

പാർവതി ചിരിക്കാൻ തുടങ്ങി

“പപ്പയെ അത്രയും പറയുകയും ചെയ്തു എന്നിട്ടു അപ്പോൾ തന്നെ അപ്പു ഫോൺ വിളിച്ചു റെഡിയാക്കി ,,ദാ   ഇത്രേ ഉള്ളൂ ,,ആശ്രിതവത്സലനാ ”

അതുകേട്ടു മാലിനിയും ചിരിച്ചു

ശ്യാം അപ്പോൾ തന്നെ എഗ്രിഡ് എന്ന് മറുപടി കൊടുത്തു.

അത് കഴിഞ്ഞു നന്ദി പറയാൻ  ആദിയെ വിളിക്കാൻ നോക്കിയപ്പോൾ സ്വിച് ഓഫ് ആയിരുന്നു.

രാജശേഖരൻ കൂടുതലൊന്നും പറയാതെ പാർവതിയുടെ കൈ പിടിച്ചു മുത്തം കൊടുത്തു

അവളുടെ വിരൽ നല്ലപോലെ ചുവന്നിരിക്കുകയായിരുന്നു

“ഇതെന്താ മോളെ ,,”

‘ഞാൻ വീണ പ്രാക്ടീസ് ചെയ്യല്ലായിരുന്നോ  പപ്പാ ,, അതിന്‍റെ യാ ,,”

“ഓ ,,അതുമറന്നു ,, ”

‘എനിക്കും ,, മുത്തശ്ശി വായിക്കുന്ന പോലെ വീണ വായിക്കണം പപ്പാ ”

“ആയിക്കോട്ടെ … എങ്ങനെയുണ്ട് പപ്പാ മുത്തശ്ശിയുടെ വീണവായന ?”

രാജശേഖരൻ അവളെയൊന്നു നോക്കി

“മോളെ ,,എനിക്കി സംഗീതമൊന്നും അത്ര വശമില്ല …ഇവിടെത്തെ ‘ആയി  വീണ വായിക്കുന്നത് കേട്ടിട്ടുമുണ്ട് , വളരെ നന്നായി വായിക്കുമെങ്കിലും എന്നെ ഒരുപാട് അങ്ങ് അതിശയിപ്പിച്ചിട്ടൊന്നുമില്ല ,,പക്ഷെ അങ്ങനെ ഒരു വീണവായന ഞാൻ കണ്ടിട്ടുണ്ട് ,, ,, ”

“വീണവായനയോ ?” പാർവതി ആകാംഷയോടെ ചോദിച്ചു

‘അതേ മോളെ ,, നടരാജമംഗലം ക്ഷേത്രമില്ലേ ,,, അവിടെ “

ദേവികയുടെ വീടിനു സമീപമുള്ള ക്ഷേത്രം അവളോർത്തു

“ആരുടെ വീണ വായനയാ ,, പപ്പാ ,,,,,,”

” ,, ജയദേവന്‍റെ  ഭാര്യ ,, ആദിയുടെ ‘അമ്മ അവരുടെ “,

രാജശേഖരന്‍റെ  നാവിൽനിന്നും അതുകേട്ടു പാർവ്വതി സ്തബ്ധയായി ഇരുന്നുപോയി

“,മോളെ ,, എന്താ പറയാ,,,, സരസ്വതി ദേവി വായിക്കുന്ന പോലെയെന്നൊക്കെ പറയേണ്ടി വരു൦ ,, വീണയിൽ അവരുടെ വിരലൊഴുകുന്നത് പോലും ആരുമറിയില്ല ,അത്രക്കും വേഗതയാണ് ,, ,,അന്നൊരു പ്രത്യക സംഗീതമാണ് അവർ വായിച്ചത് ,, കേൾക്കുമ്പോൾ തന്നെ ഒരു  പ്രത്യേക  ഫീലായിരുന്നു ,,

പാര്‍വ്വതി ആകാംഷയോടെ അയാള്‍ പറയുന്നതു കേട്ടിരുന്നു

മിഴികള്‍ പോലും ചിമ്മാതെ

“അവര്‍ അത് വായിച്ചു അവസാനഭാഗമായപ്പോളേക്കും  മഴ  തുടങ്ങുകയും ചെയ്തു ,, അതും വേനൽകാലത്ത് ,, വെറും മഴയല്ല ,,ഇടിവെട്ടിയുള്ള മഴ ,, എന്നാല്‍ മഴയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നുമില്ല ,,വളരെ പെട്ടെന്നായിരുന്നു ,, അതുപോലെ  ഒരു സംഗീതവും ഞാനിതു വരെ കേട്ടിട്ടില്ല  മോളെ ,,,,”

അപ്പോൾ താൻ കണ്ട സ്വപ്നം , അതിൽ ലക്ഷ്മിയമ്മ വീണ വായിക്കുന്നു ,, താൻ നൃത്തമാടുന്നു ,, അങ്ങനെയെങ്കിൽ അപ്പുവും വീണ വായിക്കുമോ ,,, “അവൾക്കു സംശയമായി

“പാട്ടുപാടി മഴപെയ്യിച്ചു എന്ന് കേട്ടിട്ടുണ്ട് , പക്ഷെ വീണ വായിച്ചു മഴപെയ്യിക്കുന്നത് ആദ്യമായി കണ്ടു ,, ഉള്ള കാര്യം പറയാം ,, ഇവിടത്തെ ആയിയും  ആദിയുടെ അമ്മയും കൂടെ ഒരു മത്സരം നടത്തിയാൽ ,, ഉറപ്പായും ഇവിടത്തെ ആയി  തോൽക്കും ,, തോറ്റു തൊപ്പിയിടും ,, കാരണം അവരുടെ വിരല്‍വേഗത്തിന് ഒപ്പമെത്താനുള്ള  ശേഷിയൊന്നും ഇവിടത്തെ   ആയിക്കില്ല ,,ആയി അവരോടു മത്സരിക്കാന്‍ നിന്നാല്‍ പാതിക്ക് മുന്നേ ആയി തളര്‍ന്ന് വീഴും ,,അതൊക്കെയൊരു ദൈവീകസിദ്ധിയാണ് “

രാജശേഖരൻ  ആദരവ് നിറഞ്ഞ മുഖത്തോടെ പറഞ്ഞു

താന്‍ കണ്ട സ്വപ്നമൊക്കെ സത്യമായികൊണ്ടിരിക്കുന്ന എന്ന അവബോധം അവളിൽ സൃഷ്ട്ടിച്ച ആശ്ചര്യത്തിൽ നിന്നും കരകയറുവാൻ പാർവതിക്ക് സാധിക്കാതെ വന്നു.

അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റു അവിടെ നിന്നും പുറത്തേക്കിറങ്ങി.

—–O—-

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.