അപരാജിതന്‍ 26 [Harshan] 11586

ആദി അന്നേരം ജീപ്പോടിക്കുകയായിരുന്നു

അവൻ വണ്ടിയൊതുക്കി

ഫോൺ അറ്റൻഡ് ചെയ്തു

ശ്യാം സ്പീക്കറിൽ ഫോൺ ഇട്ടിരുന്നു

“എന്താ ശ്യാമേ ,,,?’

“സോറി ആദി …യാത്രയിലായിരുന്നോ ,, ?”

“അതെ ,,, എന്താ വിളിച്ചത് ?”

ശ്യാം അവനോടു കാൽക്കാജിയുടെ മെയിൽ വന്നതും ബിസിനസ് ഡ്രോപ്പ് ചെയ്തതും പറഞ്ഞു

“ഞാനിപ്പോ എന്താ വേണ്ടത് ?”

അവന്‍റെ  ആ ചോദ്യം കേട്ടപ്പോൾ ശ്യാമിന് ആകെ വിറയലായി

പാർവതി , എന്താണ് നടക്കുന്നത് എന്ന് അറിയുവാനുള്ള വ്യഗ്രതയിൽ കണ്ണ് കൂർപ്പിച്ചു നോക്കി നിൽക്കുകയാണ്

“ഞാൻ പപ്പക്ക് കൊടുക്കാം ,, ” എന്ന് പറഞ്ഞു കൊണ്ട് ശ്യാം ഫോൺ രാജശേഖരന് കൈമാറി

“ആദി ,,, രാജശേഖരനാണ് ..”

‘പറയു സർ ,…’ അവൻ അല്പം ബഹുമാനം കലർത്തി പറഞ്ഞു

അതുകേട്ടു പാർവ്വതി ഒന്ന് പുഞ്ചിരിച്ചു

‘ആദി അദ്ദേഹത്തെ ഒന്ന് വിളിച്ചു സംസാരിക്കൂ .. അയാളെ ആദിക്കെ ഡീൽ ചെയ്യാൻ സാധിക്കൂ ,, അറിയാല്ലോ ,, അത് ഒരു ഫിക്സഡ് ബിസിനസ്സാണ് ,, അത് ഡ്രോപ്പ് ആയാൽ ലോസ് ആകും ,,”

എല്ലാവരും അവന്‍റെ  മറുപടി കേൾക്കാൻ കാതോർത്തു

“ഞാൻ വിളിക്കില്ല , ” ഉറച്ച ശബ്ദത്തിൽ അവൻ മറുപടി പറഞ്ഞു

എല്ലാരും അതുകേട്ടു അതിശയിച്ചു

“കാരണം ” രാജശേഖരനും ഒരല്പം കോപത്തോടെ ചോദിച്ചു

“ഒന്ന് ഞാനിപ്പോൾ ബിസിനസ് ഡെവെലപ്മെന്റ് ഡിവിഷനിലല്ല, തൃപ്തികരമല്ലാത്ത പെർഫോമൻസ് കാരണം  എന്നെ സ്റ്റോർ ഡിവിഷനിലേക്ക് സാറല്ലേ ട്രാൻസ്ഫർ ചെയ്‌തത്,,, ഇപ്പോ എന്നിലും വളരെ എഫിഷ്യന്റ്സ് ആയ ആളുകൾ  ആ ഡിവിഷനിൽ ഉണ്ടല്ലോ ,,ഇത് അവരുടെ ജോലിയാണ് ,

അതുപോലെ  ഞാനിപ്പോൾ ലീവിലാണ് , അതും ലോസ് ഓഫ് പേയിൽ ,,അതുകൊണ്ട് തന്നെ എനിക്ക് ജോലി ചെയ്യേണ്ട അവശ്യമില്ല ,, ഇനി ഇതിന്‍റെ  പേരിൽ ഡിസ്മിസ് ചെയ്തു എന്നെ വീണ്ടും നിങ്ങളുടെ വീട്ടിലെ പണിക്കാരനാക്കാനാണ് ഉദ്ദേശമെങ്കിൽ  എനിക്കതൊന്നും പ്രശ്നമുള്ള കാര്യവുമല്ല ,, പിന്നെ എന്‍റെ  അച്ഛൻ നിങ്ങളെ പറ്റിച്ചു എന്ന് പറഞ്ഞു കൂടുതൽ കാശ് നിങ്ങളെന്‍റെ  പ്രോപ്പർട്ടിയിലൂടെ നേടിയിട്ടുണ്ട് ,, അതുകൂടാതെ ഞാൻ കാളയെ പോലെ പണിയെടുത്തും കുറെ തന്നിട്ടുണ്ട് ,,”

എല്ലാവരും അവൻ പറയുന്നത്  കേട്ടൊന്നു ഞെട്ടി

“അപ്പൊ ശരി ,സർ ,,ഞാന്‍ തിരക്കിലാണ് , ” എന്നുപറഞ്ഞു  കൊണ്ട് ആദി ഫോൺ കട്ട് ചെയ്തു

രാജശേഖരൻ ഒന്നും മിണ്ടാതെ ഫോൺ ശ്യാമിനെ ഏല്പിച്ചു

ആ ചായ എടുത്തു കുടിച്ചു

“എന്താ രാജേട്ടാ ഈ കേട്ടത് ,,രാജേട്ടനോടാണോ അപ്പു ഇതൊക്കെ പറഞ്ഞത് ,, ?”

അയാൾ കൈ മലർത്തി

എല്ലാവരെയും വിറപ്പിച്ചു കൊണ്ടിരുന്ന പപ്പ അപ്പുവിന്‍റെ  വാക്കുകൾക്കു മുന്നിൽ പരുങ്ങിയിരിക്കുന്നത് കണ്ടു  പാർവതിക്ക് ചിരി പൊട്ടി എങ്കിലും അവൾ അടക്കി പിടിച്ചു

“പറയാനുള്ളത് അവൻ പറഞ്ഞു ,, കൊള്ളേണ്ടയിടത്ത് കൊണ്ടിട്ടുമുണ്ട് ,, ഇതൊക്കെ റിവെന്ജ് കാണിക്കുന്നതാ ,,ഞാൻ കാണിച്ചതൊക്കെ മനസ്സിൽ കൂട്ടിവെച്ച് സമയം വന്നപ്പോൾ തിരിച്ചു പ്രയോഗിക്കുന്നതാ ,.. എന്തെങ്കിലും പറഞ്ഞാൽ നല്ല മറുപടി തരും ,,പിന്നെ അതിനു തിരിച്ചൊന്നും പറയാൻ പറ്റാതെ വരും ,, ഇനി കൈക്കരുത്തു കാണിച്ചാൽ കാണിക്കുന്നവനെ ബാക്കി വെച്ചേക്കില്ല .. എന്തൊരു സ്വഭാവമാണോ ഇത് ,, അവന്‍റെ  അച്ഛൻ ജയന് ഇങ്ങനെയൊന്നും ഒരു സ്വഭാവവുമില്ലായിരുന്നു ,..”

രാജശേഖരൻ നിസ്സഹായതയോടെ പറഞ്ഞു

“പപ്പാ ,, അപ്പുവിന് അമ്മയുടെ സ്വഭാവമാ ,, ” പാർവതി ഒരു ചിരിയോടെ പറഞ്ഞു

“മോനെ ,,നീയൊരു മെയിൽ ,അയച്ചേക്ക് , ഒന്ന് റിക്വസ്റ്റ് ചെയ്തു നോക്ക് ,, റേറ്റ് കുറക്കണമെങ്കിൽ അതും ചെയ്യാം ,,അത് സ്ഥിരമായ ഒരു വരുമാനം തരുന്ന ബിസിനസ് അല്ലെ ,, മാസം മുപ്പതു നാൽപ്പതു ലക്ഷം ഇപ്പോ നമ്മളെ സംബന്ധിച്ച് വേണ്ടാന്ന് വെക്കാൻ സാധിക്കില്ലല്ലോ ” രാജശേഖര൯ ഉപദേശിച്ചു

“ഏട്ടാ ”

“എന്താ പൊന്നൂ ”

“അന്ന് അസൂയ മൂത്തു അപ്പുവിനെ പുറത്താക്കിയതല്ലേ ,,വല്ല ആവശ്യവുമുണ്ടായിരുന്നോ , പപ്പക്കും അന്ന് തിരക്കായിരുന്നു ,.,, ”

ശ്യാം ഒന്നും പറയാതെ മെയിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.