ദേവർമഠത്തിൽ
രാവിലെ പ്രഭാതഭക്ഷണമൊക്കെ കഴിഞ്ഞു ശ്യാം മുറിയിൽ ലാപ്ടോപ്പും തുറന്നു ഓഫീസിലെ കാര്യങ്ങൾ നോക്കുകയായിരുന്നു.ശ്യാമിനൊപ്പം രാജശേഖരനും ഉപദേശങ്ങൾക്കായി ഇരിക്കുകയായിരുന്നു.
മാലിനി അവർക്കുള്ള ചായയും കൊണ്ട് വന്നു കൊടുത്തു.
“ഓഫീസിലെ കാര്യങ്ങളൊക്കെ ബുദ്ധിമുട്ടായല്ലേ രാജേട്ടാ , ”
“ആ .,, കുഴപ്പമില്ല ഫോണിലൂടെ കാര്യങ്ങൾ പോകുന്നുണ്ട് ,, വിശ്വനാഥനുള്ളതാണ് ഒരു സമാധാനം , എന്തുണ്ടെകിലും വിശ്വൻ വിളിക്കും ,ചോദിക്കും , കൃഷ്ണ ചന്ദ്രനെ ഒരു കാര്യത്തിലും റിലൈ ചെയ്യാൻ സാധിക്കില്ല ,, അയാൾക്ക് ഇപ്പോഴും ഒരു ഉത്തരവാദിത്തമൊന്നുമില്ല ”
“അത് രാജേട്ടന്‍റെ തെറ്റല്ലേ ,, കൃഷ്ണചന്ദ്രന്‍റെ അച്ഛനോടുള്ള സെന്‍റി മെൻസ് ന്‍റെ പുറത്തല്ലേ ,, അവിടെ പോയിന്റ് ചെയ്തത് ,, ”
“അത് ഒരു തെറ്റായ തീരുമാനം തന്നെയാണ് ,,മാളൂ ,,എന്നാലും ,, ആ ,,അതിനി പറഞ്ഞിട്ടു കാര്യമൊന്നുമില്ല”
“അല്ലെങ്കിലും രാജേട്ടൻ അങ്ങനെയല്ലേ ,, ആദ്യം ഒരു തീരുമാനമെടുക്കും ,,അതൊന്നു നന്നായി ആലോചിക്കുക പോലുമില്ല ,, ”
“പപ്പാ …” ശ്യാം വിളിച്ചു
“എന്താ മോനെ ,, ?”
“ആ വെർജിൻ കൊക്കനട്ട് ഓയിലിന്‍റെ ഓർഡറുകളൊക്കെ ക്യാൻസലായി ..”
“എങ്ങനെ ,,?”
“കാൽക്കാജിയുടെ ഓഫീസിൽ നിന്നും മെയിൽ വന്നിട്ടുണ്ട് ,,”
ശ്യാം താടിക്ക് കൈ കൊടുത്തിരുന്നു
“എന്താ ഇപ്പോൾ ചെയ്യാ ,, ?”
“അത് അപ്പു പിടിച്ച ബിസിനസ്സല്ലായിരുന്നോ ?” മാലിനി ചോദിച്ചു
“അതെ ,,അമ്മെ ,, ”
“മോൻ ഒരു റി പ്ലേ കൊടുക്ക് ,, അദ്ദേഹത്തെ വിളിച്ചൊന്നു സംസാരിക്ക് ,, ”
“ഇല്ലമ്മേ ,, കാൽക്കാജി അങ്ങനെ ഒന്നും വഴങ്ങുന്ന ആളല്ല ,,,എന്തെങ്കിലും മനസ്സിൽ കണ്ടായിരിയ്ക്കും ഈ ബിസിനസ് ഡ്രോപ്പ് ചെയ്തത് ,, കച്ചവടത്തിന്‍റെ ഉത്തരം കണ്ടയാളാ ,,”
അപ്പോളാണ് വീണ പ്രാക്ടീസ് ചെയ്തു കഴിഞ്ഞു പാർവ്വതി അവിടേക്കു വന്നത്
അവൾ വേഗം രാജശേഖരന്‍റെ അടുത്തു വന്നിരുന്നു
എന്നിട്ട് രാജശേഖരൻ കുടിച്ചു കൊണ്ടിരുന്ന ചായ വാങ്ങി കുടിക്കാൻ തുടങ്ങി
അതുകണ്ടു അയാൾ വാൾസല്യത്തോടെ അവളുടെ പുറത്തൊന്നും തലോടി
“പണ്ടത്തെ ശീലം ഇപ്പോളും മാറിയിട്ടില്ലല്ലേ ,,,”അവളൊന്നു ചിരിച്ചു
“ഇനി അധികം നാളില്ല ,, ഇളയിടത്ത് മരുമകളായി പോകാൻ ,,,പിന്നെ ഇതൊന്നും നടക്കില്ലല്ലോ ,, ” രാജശേഖരൻ പറഞ്ഞു
അതുകേട്ടു അവളൊന്നു നടുങ്ങി മുഖം മ്ലാനമായി
അവൾ ഒരു പുഞ്ചിരി അഭിനയിച്ചു കൊണ്ട് ചായ ടേബിളിൽ വച്ചു
“മോനെ ,,, നീ അപ്പുനോട് പറ , അദ്ദേഹത്തെ ഒന്ന് വിളിക്കാൻ ,, ” മാലിനി ഉപദേശിച്ചു
“ആദിയോടൊ ..ഇതും പറഞ്ഞു വിളിച്ചാൽ എങ്ങനെയാ റിയാക്ട് ചെയുക എന്ന് പറയാൻ സാധിക്കില്ല ,”
“അതൊന്നുമുണ്ടാകില്ല ,,നീ വിളിക്ക് ,, എന്നിട്ടു പപ്പയുടെ കൈയിൽ കൊടുക്ക് ,,,”
അതുകേട്ടു അമാന്തിച്ച് ശ്യാം ആദിയെ ഫോണിൽ വിളിച്ചു
ഹർഷാപി?
ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??
അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
ഒരുപാട് സ്നേഹം
❤️?
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??
❤️❤️❤️
❤️❤️❤️???
ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.
Kadhakal.com കിട്ടാനില്ലാ
ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????
Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…
Thanks harshetta ??
God bless u
ഒത്തിരി ഇഷ്ടമായി
അടുത്ത prt വന്നു അത് vayiktte ?