ശിവശൈലത്ത്
രാവിലെ ഒൻപതരമണിയോടെ,
ഗ്രാമത്തിലെ ഭൂരിഭാഗം പേരും തൊഴിലെടുക്കാനായി പോയിരുന്നു.
അപ്പോഴാണ് കൊട്ടാരം മാനേജർ ആയ പാർത്ഥസാരഥി തന്‍റെ വാഹനത്തിൽ ശിവശൈലത്തെത്തിയത്.
അയാളെ കണ്ട ഗ്രാമത്തിലെ സ്ത്രീകൾ ഓടി ചെന്ന് ഗ്രാമത്തലവനായ സ്വാമിയയ്യയെ വിവരമറിയിച്ചു
അദ്ദേഹവും വൈദ്യരയ്യയും വേഗം ഓടി പുറത്തേക്ക് വന്നു.
ഉമാദത്തൻ ഒരു കസേരയും കൊണ്ട് പുറകെയോടി വന്നു
കസേര അവിടെ ഇട്ടു
പാർത്ഥസാരഥി ആ കസേരയിൽ ഇരുന്നു.
ഉമാദത്തൻ തോർത്തു കൊണ്ട് പാർത്ഥസാരഥി ക്ക് വീശി കൊടുക്കാൻ തുനിഞ്ഞപ്പോൾ അത് വേണ്ട എന്ന് പറഞ്ഞു കൊണ്ട് വിലക്കി
“അങ്ങുന്ന് എന്താണാവോ ഇവിടേയ്ക്ക് ?”
തൊഴുതു പിടിച്ചു കൊണ്ട് സ്വാമി മുത്തശ്ശൻ ചോദിച്ചു
“പല കാര്യങ്ങളും പുറമെ നിന്നുമറിഞ്ഞു , നടക്കാൻ പാടില്ലാത്ത പലതും ഇവിടെ നടന്നിട്ടുമുണ്ട് ,,അതൊന്നു അന്വേഷിക്കാൻ വന്നതാ ,, ”
എല്ലാവരും തല കുമ്പിട്ടു നിന്നു
കവാടത്തിൽ ഒരു ലൈറ്റ് കത്തി കിടക്കുന്നത് സാരഥി കണ്ടു
“ഇവിടെ കറണ്ടും കിട്ടിയോ ,,,” എന്ന് ചോദിച്ചു കൊണ്ട് അയാൾ ചുറ്റും നോക്കി ഇലക്ട്രിസിറ്റി പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്നറിയുവാനായി
“എന്താ ഈ ഗ്രാമത്തിൽ നടക്കുന്നത് ,, ഇത് കൊട്ടാരത്തിന്‍റെ ഭൂമിയല്ലേ ,, അവിടെയുള്ളവരറിയാതെ ഇവിടെ എന്തൊക്കെയാ നിങ്ങൾ ചെയ്തു വെച്ചിരിക്കുന്നത് ”
എന്നുപറഞ്ഞു കൊണ്ട് അയാൾ എഴുന്നേറ്റു കവാടത്തിലേക്ക് നടന്നു
അയാളുടെ പുറകെ ഭയത്തോടെ രണ്ടു മുത്തശ്ശന്മാരും നടന്നു
അവർക്കു പുറകെ ഉമാദത്തനും
സാരഥി കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു
നോക്കുമ്പോൾ ഓരോ വീടുകളിലും പുതുതായി ടോയ്‌ലറ്റുകൾ നിർമ്മിച്ചിരിക്കുന്നു.
വെള്ളത്തിനായി വലിയ ടാങ്ക് നിർമ്മിച്ചിരിക്കുന്നു
ഓരോ വീട്ടിലും കറണ്ട് കണക്ഷൻ
അതും വൈശാലിയിൽ ഒരിടത്തു പോലുമില്ലാത്ത സോളാർ വൈദ്യുതി.
അതും കൂടാതെ ഗ്രാമത്തിനുള്ളിൽ പച്ചക്കറി കച്ചവടം
ഒരു പലചരക്ക് കട
അയാൾ ആ ഭൂമിയിൽ എങ്ങും നടന്നു കണ്ടു
നടന്നു കൊണ്ട് കിഴക്കേ അതിരിൽ എത്തിയപ്പോൾ അവിടെ നിർമ്മിച്ചിരിക്കുന്ന കെട്ടിടം കണ്ടു
അതിനുള്ളിൽ കുട്ടികൾ ഇരുന്നെഴുതുന്നു
“ഇതെന്താ ,,,,?’ അയാൾ ചോദിച്ചു
“ഇവിടത്തെ കുട്ടികൾക്കും പെൺകിടാങ്ങൾക്കും അക്ഷരം പഠിക്കാനുള്ള വിദ്യാലയമാ അങ്ങുന്നെ ”
ഭയത്തോടെ സ്വാമി അയ്യ പറഞ്ഞു
അത്ഭുതത്തോടെ പാർത്ഥ സാരഥി തിരിഞ്ഞു
അയാൾ തലയ്ക്കു കൈകൊടുത്തു
ശിവശൈലം എന്ന ചണ്ഡാലരുടെ , അടിമകളുടെ ഗ്രാമത്തിൽ ഒരിടത്തു പോലും കാണാത്ത അത്രയും വികസനം
“നിങ്ങളിത് ആരുടെ അനുവാദം ചോദിച്ചിട്ടാ,,ഇതൊക്കെ ചെയ്തത് ,, ആരാ ഇതിനൊക്കെ പണം മുടക്കിയത് ,?’
“ഒന്നും ഞങ്ങളറിഞ്ഞതല്ല അങ്ങുന്നെ ,,, കൂടുതലും സർക്കാർ തന്നതാ ,,”
“സർക്കാരോ ,,,ഏതു സർക്കാർ ,,,ഏതു സർക്കാരാണ് കൊട്ടാരം വക ഭൂമിയിൽ കൊട്ടാരത്തിന്‍റെ അനുവാദമില്ലാതെ ഇതൊക്കെ ചെയ്തിരിക്കുന്നത് ,, തമ്പുരാനറിഞ്ഞാൽ എന്തോക്കെയാ സംഭവിക്കുക എന്ന് വല്ല നിശ്ചയവുമുണ്ടോ നിങ്ങൾക്ക് ,,,?
“അറിയില്ലാ അങ്ങുന്നെ ,,, ഇതൊക്കെ സർക്കാർ ചെയ്തതാ ,, ”
അവിശ്വസനീയതയോടെ പാർത്ഥസാരഥി അവരെ നോക്കി
ഹർഷാപി?
ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??
അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
ഒരുപാട് സ്നേഹം
❤️?
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??
❤️❤️❤️
❤️❤️❤️???
ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.
Kadhakal.com കിട്ടാനില്ലാ
ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????
Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…
Thanks harshetta ??
God bless u
ഒത്തിരി ഇഷ്ടമായി
അടുത്ത prt വന്നു അത് vayiktte ?