അപരാജിതന്‍ 26 [Harshan] 11576

 

അരുണേശ്വരം പോലീസ് സ്റ്റേഷൻ.

എട്ടുമണിയോടെ

എസ് ഐ ഗുണശേഖരനും എ എസ് ഐ ഷണ്മുഖനും സ്റ്റേഷനിൽ എത്തിയിട്ടില്ലായിരുന്നു.

അവിടെ ക്യാമ്പ് ചെയ്യുന്ന കോൺസ്റ്റബിൾസ് യതീന്ദ്രനടക്കം അഞ്ചു പേരും ഹെഡ് കോൺസ്റ്റബിൾ ശരീരം പിള്ളയും അവിടെ സ്റ്റേഷനിലുണ്ടായിരുന്നു.

അന്നെരം

മകനെ കാണാതായതിൽ കേസ് കൊടുത്തിരുന്ന മാതാപിതാക്കൾ അവിടെത്തി.

മകനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ എന്ന് അന്വേഷിക്കാനായിരുന്നു അവരുടെ വരവ്.

കുട്ടിയുടെ അമ്മയാണെകിൽ ആകെ കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു.

“ഞങ്ങൾ അന്വേഷിക്കുന്നുണ്ട് , ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല , കിട്ടുമ്പോൾ അറിയിക്കാം ”

ശരീരം പിള്ള അവരോടു പറഞ്ഞു .

“എന്‍റെ  കുഞ്ഞിനെന്തെങ്കിലും അപകട൦ പറ്റികാണുമോ സാറേ ,, പലരും പറയുന്നത് പിള്ളേരെ പിടിത്തക്കാർ കൊണ്ടുപോയി കഴിഞ്ഞാൽ കണ്ണ് കുത്തിയെടുത്ത് അന്യദേശത്തു പിച്ചയെടുപ്പിക്കുമെന്നാ ,,, ആകെ പേടിയാണ് സാറെ ” ആ അച്ഛൻ വിഷമത്തോടെ പറഞ്ഞു.

അതുകേട്ട് യതീന്ദ്രന് ആകെ വിഷമമായി

“നിങ്ങളങ്ങനെയൊന്നും  പേടിക്കണ്ട ,,ഞങ്ങൾ എന്തായാലും അന്വേഷിക്കുന്നുണ്ട് ,,ഉറപ്പായും എന്തെങ്കിലും വിവരം കിട്ടും ” യതീന്ദ്രൻ അവരെ സമാധാനിപ്പിച്ചു.

അവർ നിരാശരായി അവിടെ നിന്നും എഴുന്നേറ്റു

“പോട്ടെ സാറേ ” എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി.

അല്പം കഴിഞ്ഞപ്പോൾ

“യതീന്ദ്ര ” പിള്ള വിളിച്ചു

“എന്താ സാറേ ”

“തനിക്കിന്ന് കുലോത്തമൻ മുതലാളിയുടെ വീട്ടിൽ ഡ്യൂട്ടി ഉണ്ടോ ?”

“ഇന്ന് ചെല്ലാണ്ടന്നാ പറഞ്ഞത് ,, എസ് ഐ സാർ ”

“എന്നാ ,, താൻ സൈക്കിളും കൊണ്ട് പോയി ഈ പിള്ളേരുടെ കാണാതാകൽ ഒന്നൂടെ പൊയൊന്നു അന്വേഷിക്ക് ,, നമ്മൾ എന്തെങ്കിലും ചെയ്തു എന്ന് ഒരു റെക്കോർഡ് ഉണ്ടാക്കണ്ടേ ,, ആരും ചോദിക്കാനൊന്നും പോണില്ല ,,

“പോകാം സാറേ ,, ഇവർ പരാതി തന്നതിന്‍റെ  പിറ്റെന്ന് കുറെ അന്വേഷിച്ചിരുന്നു സാറെ ,, ഒരു വിവരവും കിട്ടിയില്ല ,, എന്നാലൂം ഇന്ന് മൊത്തം അതിനായി ഇറങ്ങാം സാറേ …”

“ഹമ് …..ചെന്ന് നോക്ക് ,,,”

“സാറേ ,,എനിക്ക് ഇവിടത്തെ ഗുണ്ടകളെ ഒക്കെ സംശയമുണ്ട് ,, അവരറിയാതെ ഇവിടെയൊന്നും നടക്കില്ലല്ലോ ,, തിമ്മയ്യൻ മാവീരൻ പിന്നെ ആ കുലോത്തമൻ ,, ”

“ശ് ,,,,,,,,,,,,,പതുക്കെ ,,, ആരും കേൾക്കണ്ട ,, ആർക്കു വേണമെങ്കിലും ബന്ധമുണ്ടായിക്കോട്ടെ ,,അതൊന്നും നമ്മുടെ വിഷയമല്ല ,, ഒരു പേരിനു അന്വേഷണം ,,അത്രേ മതി ,, അന്വേഷിച്ച് അന്വേഷിച്ച് മുതലാളിമാരുടെ ചുമലിലേക്ക് കയറേണ്ട ,, നമുക് നമ്മുടെ ആരോഗ്യവും കുടുംബവും മാത്രമാണ് പ്രധാനം ,,”

 

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.