അപരാജിതന്‍ 26 [Harshan] 11586

അത് കേട്ടതും

യൊരി ഹയാബുസാ ആ കതാനയും കൊണ്ട് അവരുടെ പിന്നിലേക്ക് നടന്നു

ഒരു കൈശാകുനിന്‍ ആകുവാന്‍ വേണ്ടി

 

സേപ്പുകു അനുഷ്ഠിച്ചാൽ കൂടുതൽ വേദന ഇല്ലാതെ അവരെ മരണത്തിലേക്ക് നയിക്കുവാൻ സഹായിക്കുന്ന ആളെ കൈശാകൂനിൻ എന്നാണു വിളിക്കുന്നത് , കൈശകുനിൻ , കൈയിലെ വാളുകൊണ്ട് സേപ്പുക്കു അനുഷ്ടിച്ച ആളുടെ ശിരസ് ഛേദിക്കും , അതും വളരെ യധികം സൂക്ഷ്മതയോടെ ,  പുറകില്‍ നിന്നും കഴുത്തറുത്ത് കൊണ്ട് വാളിന്‍റെ  വേഗത നിയന്ത്രിച്ചു തൊണ്ടയിലെ  ചർമ്മത്തിന്‍റെ  ഭാഗമെത്തുമ്പോൾ വേഗതയും ശക്തിയും കുറച്ചു ഛേദിക്കണം , അറുക്കപ്പെട്ട ശിരസ് ദൂരേക്ക് തെറിക്കാതെ സേപ്പുക്കു അനുഷ്ടിച്ച  യോദ്ധാവിന്‍റെ   മടിയിൽ തന്നെ വീഴണ൦ , അതാണ് അവരോടു ചെയ്യാവുന്ന മാന്യതയും മര്യാദയും

യോറി  ഹയാബുസാ മുകളിലേക്കു  കതാന ഉയര്‍ത്തി ശക്തിയില്‍ വീശി

യമമുരാ മോട്ടോയോക്കിയുടെ പിന്‍കഴുത്തില്‍ കതാന കയറി കഴുത്തറുത്ത് തൊണ്ടയുടെ ഭാഗമെത്തിയപ്പോള്‍ വേഗതയും ശക്തിയും നിയന്ത്രിച്ചു തൊണ്ടയുടെ ചര്‍മ്മം കൂടെ അറുത്തു.

അയാളുടെ ശിരസ് മടിയിലേക്ക് പതിച്ചു

രണ്ടാമത് മിയാഷിരോ ജോബേന്‍റെ  തലയും മൂന്നാമത് ഉസുമാക്കി കെൻസോയുടെ തലയും അറുത്തു

അവരുടെ ശിരസുകളും  കൃത്യമായി അവരുടെ മടിയിലേക്ക് തന്നെ വീണു

അറുക്കപ്പെട്ട കഴുത്തിൽ നിന്നും കൊഴുത്ത ചൂടുള്ള ചോര ഫൗണ്ടൻ പോലെ മുകളിലേക്ക് തെറിച്ചു

അവരുടെ തലയും ശരീരവും പിടഞ്ഞു കൊണ്ടിരുന്നു

ആ മൂന്നു യുവാക്കളുടെയും തലയറ്റ ശരീരം പിന്നിലേക്ക് ഒരേ സമയം പതിച്ചു നിലത്തു കിടന്നു പിടഞ്ഞു പിടഞ്ഞു നിശ്ചലമായി .

യോറി ഹയാബുസാ മുട്ടുകുത്തി അവരുടെ മൃതശരീരത്തെ വണങ്ങി

ചോര പുരണ്ട കതാന  ആത്‌മീയ ഗുരുവിന്‍റെ  ചിത്രത്തിന് മുന്നിൽ വെച്ച് കൊണ്ട് കർട്ടൻ ഇട്ടു മൂടി

പുറകിൽ നിന്ന യുവതികൾ അവരുടെ തലയും തലയറ്റ ശരീരവും കൊണ്ട് നിലവറയിലെ മറ്റൊരു മുറിയിലേക്ക്  നടന്നു

യോറി ഹയാബുസാ , അവിടെ നിന്നും നടന്നു

അയാളെ മറ്റു രണ്ടു യുവതികളും അനുഗമിച്ചു

നൂരു  മസ്സാജ് ചെയ്തു കൊടുത്ത് കുളിപ്പിച്ച് പരിചരിക്കുവാനായി.

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.