അപരാജിതന്‍ 26 [Harshan] 11586

തട്ടത്തിലെ പട്ടു മാറ്റിയപ്പോൾ അതിൽ പിത്തള പിടിയുള്ള ഉരുക്കു കൊണ്ട് നിർമ്മിച്ച പാരമ്പരാഗത ആയുധമായ റ്റാന്റോ ആയിരുന്നു , ചെറിയ വാൾ ”

 

കൂടെ ഒരു ചഷകത്തിൽ അരി പുളിപ്പിച്ചുണ്ടാക്കിയ ലഹരി നൽകുന്ന  സാകി എന്നമദ്യവും

അവർക്കു കാര്യം മനസിലായി.

തങ്ങളുടെ ധൈര്യവും സഹനശക്തിയും പ്രദർശിപ്പിച്ചു കൊണ്ട് തങ്ങളുടെ ജീവൻ പ്രവാചകനായി സമർപ്പിക്കാനാണ് യോറി  ആവശ്യപെട്ടിരിക്കുന്നത്.

അതും സേപ്പുക്കു (ഹരാകിരി ) അനുഷ്ടിച്ചു കൊണ്ട്.

അവർ അല്പം നേരം ആ വാളിൽ നോക്കിയിരുന്നു

മനസ് കൊണ്ട് ഉറപ്പിച്ചു.

അവർ മൂവരും തങ്ങൾ ഇന്നലെ ഭോഗിച്ച യുവതികളെ നോക്കി ഒന്ന് പുഞ്ചിരിച്ചു

എന്നിട്ടു പ്രവാചകന്‍റെ  ചിത്രത്തിൽ നോക്കി വീണ്ടും നമസ്‌കരിച്ചു

അവർ യോറിയെ നോക്കി

യോറി പ്രവാചകന്‍റെ  ചിത്രത്തിന് മുന്നിൽ വെച്ചിരുന്ന കതാന (samurayi sword) കൈയ്യിലെടുത്തു.

നിൻജകൾ ശിരസ് കുമ്പിട്ടു  അവരുടെ മുന്നിലെ ചഷകങ്ങള്‍  എടുത്തു അതിലെ സാകി വലിച്ചു കുടിച്ചു

ശ്വാസം ഉള്ളിലേക്ക് എടുത്തു

എന്നിട്ടു കിമോണോ ചുമലിൽ നിന്നുമൂരി അരയിലേക്ക് ഇറക്കിയിട്ടു

അവർ ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് ആ റ്റാന്റോ വാൾ കൈയിലെടുത്തു.

എന്നിട്ടു ഒരു തവണ കൂടെ  ചുറ്റും നോക്കി

അവരുടെ മുഖത്ത് എന്തും ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു

അവർ ഒരുമിച്ചു ആ വാൾ മുന വയറിനു ഇടത്തെ വശത്തു മുട്ടിച്ചു

മൂവരും പരസ്പരം നോക്കി

എന്നിട്ടു ആത്മീയഗുരുവിന്‍റെ  ചിത്രത്തിലും നോക്കി

ഒരുമിച്ചു വയറിനുള്ളിലേക്ക് ആ വാൾ തുമ്പ് ആഴ്ത്തി ഇറക്കി

കഠിനമായ വേദന അവർ സഹിച്ചു കൊണ്ട് വാൾ വലത്തേക്ക് നീക്കി വയർ ഇടതു നിന്നും വലത്തേക്ക് ഭേദിച്ചു.

അവരുടെ വയറിൽ നിന്നും കൊഴുത്ത ചോര ശക്തിയായി പുറത്തേക്ക് ഒഴുകി

അവരാരും വേദന കൊണ്ട് നിലവിളിച്ചില്ല

അവർ വീണ്ടും കത്തി ഊരിഎടുത്തു

എന്നിട്ടു വയറിനു മുകളിലായി കുത്തി ഇറക്കി

വേദന കടിച്ചു പിടിച്ചു കൊണ്ട് മുകളിൽ നിന്നും താഴേക്ക് വയറു കീറി കൊണ്ട് വന്നു. പ്ലസ് ആകൃതിയിൽ വയറു കീറി മുറിച്ച അവരുടെ വയറിൽ നിന്നും ഒഴുകുന്ന ചോര അവരുടെ വെളുത്ത കിമോണോയെ ചുവപ്പിച്ചു , ആ തറ മൊത്തം ചോര തളം കെട്ടി

നിൻജകൾ കൈപത്തി നിലത്തു കുത്തി ചോര വാർന്നു മരിക്കുന്നതിനായി കാത്തിരുന്നു

കഠിനമായ വേദന കൊണ്ട്  അവര്‍ ഉറക്കെ ജപിച്ച് കൊണ്ടിരുന്നു.

ഒം ദാരാദാരാ ദിരിദിരി ദുരുദുരു

ഇത്തെ വേ ഇത്തെ ചലെചലെ

പുരചലേ പുരചലെ

കുസൂമേ കുസൂമ വ രെ

ഇലി മിലി ചിതി ജ്വലം അപനായ സോഹാ

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.