അപരാജിതന്‍ 26 [Harshan] 11586

അവൾ ആ യുവാവിന് സമീപം വന്നിരുന്നു

ലക്ഷ്മിയമ്മയും ആ യുവാവും പരസ്പരം മത്സരിച്ചാണ് വീണ വായിക്കുന്നത്

ആർക്കു ജയം ആർക്കു പരാജയം എന്ന് നിർണ്ണയിക്കാനാകുന്നില്ല

ഇരുവരും തനിക്ക് ജയം എന്ന പോലെയാണ് വീണ വായിക്കുന്നത്

അവൾ നടുക്ക് നൃത്തമാടുന്ന തന്നെ നോക്കി

രണ്ടുപേരുടെയും വീണ വായനക്കു ചുവട് വെക്കുന്ന താൻ തളർന്നു കൊണ്ടിരിക്കുകയാണ്.

ദേഹം മൊത്തം വിയർത്തൊലിച്ചു

കേശഭാരമഴിഞ്ഞു അലങ്കാരങ്ങൾ ചിതറി

ആഭരണങ്ങൾ അഴിഞ്ഞു വീണു

ചിലങ്കയിലെ മണികൾ ഉതിർന്നു വീണു

എന്നിട്ടും താൻ അവർക്കൊപ്പം നടനമാടുന്നു.

വീണയുടെ വേഗം വർധിച്ചു

ഇരുവരുടെയും വിരലുകൾ വീണകമ്പികളിലെ സ്വരസ്ഥനങ്ങളിലൂടെ ക്ഷണവേഗം ചലിച്ചു കൊണ്ടിരുന്നു

ഒടുവിൽ ഒരേ സമയം അവർ സംഗീതമവസാനിപ്പിച്ചു.

നടുവിൽ നൃത്തമാടിയിരുന്ന താൻ തളർന്നു നിലത്തേക്ക് വീണു.

നടുക്ക് തളർന്നു വീണ താനാ ഇരുപ്പിൽ ലക്ഷ്മിയമ്മയെയും ആ യുവാവിനെയും നോക്കി ചിരിക്കുന്നു

ആ കാഴ്‌ച കണ്ടു കൊണ്ട് ആ യുവാവിന്‍റെ  പിന്നിലിരുന്ന പാർവ്വതി ആ യുവാവിന്‍റെ  മുഖമൊന്നു കാണാനായി എത്തി നോക്കി

പെട്ടെന്ന് ആ യുവാവ് പാർവതിയുടെ മുഖത്തേക്ക് മുഖം തിരിച്ചു ചിരിച്ചു

ഒരു നടുക്കത്തോടെ അവൾ വിളിച്ചു

“അപ്പൂ ,,,,,,,,,,,,,,,”

പാർവതി ഞെട്ടിയുണർന്നു

മുഖമുയർത്തി നോക്കി

ശ്രീയന്ത്രത്തിൽ ശിരസു കുമ്പിട്ടു താനിരിക്കുകയായിരുന്നെന് അവൾക്കു ബോധ്യമായി

അവൾ വേഗം എഴുന്നേറ്റു

പക്ഷെ ദേഹത്തിനു നല്ലപോലെ ക്ഷീണം

നൃത്തമാടി കഴിയുമ്പോൾ ഉണ്ടാകുന്ന അതെ തളർച്ച തന്നെ

അവൾ കൈകൾ കൂപ്പി

“ലക്ഷ്മിയമ്മയും അപ്പുവും വീണ വായിക്കുമോ ?”

അവൾക്ക് ആകെ സംശയമായി

എങ്കിലും കാതിൽ അമ്മയും മോനും കൂടെ മത്സരിച്ചു വായിച്ച ആ സംഗീതം

അതിപ്പോഴും കാതിൽ മുഴങ്ങുന്നു

സ്വർഗ്ഗം ഭൂമിയിലേയ്ക്ക് വന്നപോലെ

അത്രക്കും മനോഹരമായ സംഗീതം ,,

അവൾ ആശ്ചര്യത്തോടെ  നിലവറയിൽ നിന്നും മുകളിലേക്ക് കയറി

<<<<O>>>>

 

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.