സമയം നാല് മണി
ദേവർമഠത്തിൽ
തന്‍റെ ശക്തിഉപാസനയ്ക്ക് തയ്യാറായി ചെമ്പട്ടണിഞ്ഞ പാർവ്വതി ശ്രീയന്ത്രപീഠത്തിനു സമീപം വന്നു.
അവള്‍ പൂജയ്ക്കുള്ള ആചാരങ്ങള്‍ അര്‍പ്പിച്ചു.
മനസില്‍ ദേവിരൂപം സങ്കല്പിയ്ക്കാൻ ശ്രമിക്കുമ്പോളും ഉള്ളിൽ തെളിയുന്നത് അവനാണ്
പ്രാണന്‍റെ പാതിയായി പാർവതി കരുതുന്ന ശങ്കരന്‍റെ .
അവൾക്ക് ആകെ വിഷമമായി.
അത്രക്കും നിഷ്ഠയോടെ താൻ ചെയുന്ന ഉപാസന
അതിൽ ഒരു കുറ്റമോ കുറവോ വരരുത് എന്നത് നിർബന്ധമാണ്.
ആ ഉപാസനയുടെ ആത്യന്തികമായ ലക്‌ഷ്യം പോലും അവനെ നേടിയെടുക്കാനാണ്.
അവൾ കൈകൾ കൂപ്പി
അവൾക്കു മനസ് വിങ്ങി തുടങ്ങി.
“അമ്മെ ,,,”എന്ന് വിളിച്ചു വിതുമ്പി.
പരാശക്തിയവളുടെ വിഷമം മനസിലാക്കി എന്ന് തോന്നുന്നു.
അവളുടെ ഉൾക്കണ്ണിൽ തെളിഞ്ഞ ശങ്കരന്‍റെ രുപം മങ്ങിയില്ലാതെയായി.
പകരം ശ്രീയന്ത്ര രൂപം മനസ്സിൽ തെളിഞ്ഞു
ആ യന്ത്രസ്വരൂപത്തിനു നടുവിലായി ഉജ്ജ്വലമായി പ്രഭ ചൊരിയുന്ന ഒരു ജ്വാല അവൾക്ക് കാണപ്പെട്ടു.
ജ്വാലയായ മുഖത്തോടു കൂടിയവളായ പരാശക്തിസ്വരുപം
അവളുടെ മനസ് അങ്ങേയറ്റം ആനന്ദം കൊണ്ടു.
അങ്ങനെയൊരു ദർശനം ഉള്ളിലുണ്ടായാൽ അതുപോലും അമ്മയുടെ സ്നേഹമാണ്, അനുഗ്രഹമാണ്.
അവൾ ആ സ്വരുപത്തെ ഉൾക്കണ്ണിൽ മനസ് നിറയെ ദർശിച്ചു കൊണ്ട് തന്നെ അവൾ
സഹസ്രനാമസ്തോത്രം ഉരുവിടാനാരംഭിച്ചു.
നാമജപം കഴിഞ്ഞവള്‍ പീഠത്തെ നമസ്കരിച്ചു.
നെറ്റി ശ്രീയന്ത്രത്തില്‍ സ്പര്‍ശിച്ച സമയത്ത് അവളുടെ ശിരസ് മുതല്‍ പാദം വരെ വൈദ്യുതാഘാതമേറ്റ ഒരനുഭവമായിരുന്നു.പാർവ്വതി മോഹാലസ്യപ്പെട്ടു ആ സ്ഥിതിയിലിരുന്നു
എവിടെ നിന്നോ ഉയർന്നു കേൾക്കുന്ന അതിമനോഹരമായ വീണാനാദം.
പാർവതി ആ നാദത്തെ തേടി നടന്നു.
എത്ര ദൂരം നടന്നെന്നറിയില്ല
കാതിലലയടിക്കുന്ന ആ വീണാനാദം നിമിത്തം തളർച്ച പോലുമറിയുന്നില്ല.
നടന്നൊരു കല്മണ്ഡപത്തിനടുത്തെത്തി.
ആ മണ്ഡപത്തിനുള്ളിൽ നടരാജവിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നു.
അവിടെ നിന്നാണ് ആ വീണാനാദം ഉയരുന്നത്.
അവൾ വേഗം ആ നടകൾ കയറി
കാതിനിമ്പം പകരുന്ന വീണാനാദം
ചിലങ്കയുടെ ശബ്ദം കേൾക്കുന്നു
അവൾ ഒരു തൂണിനു മറവിൽ നിന്നുകൊണ്ട് നോക്കിയപ്പോൾ
ലക്ഷ്മിയമ്മ വീണ വായിക്കുന്നു.
പറയാനാകാത്ത സന്തോഷമവൾക്കുണ്ടായി ആ കാഴ്‌ച കണ്ടിട്ട്
ആരാണ് നൃത്തമാടുന്നത് എന്ന് അവൾ നോക്കി
ആ കാഴ്‌ച കണ്ടവൾ സ്തബ്ധയായി
നൃത്തവേഷം അണിഞ്ഞു താൻ തന്നെയാണ് ലക്ഷ്മിയമ്മയുടെ വീണയ്ക്ക് ചുവടു വെക്കുന്നത്.
പെട്ടെന്ന്
ലക്ഷ്മിയമ്മയുടെ എതിർവശത്തു നിന്നും വേറൊരു വീണാ നാദം ഉയർന്നു
അവൾ വേഗം മണ്ഡപത്തിൽ നിന്നുമിറങ്ങി വേഗം ചുറ്റി നടന്നു അപ്പുറത്തെ വശത്തെത്തി
അവിടെ ഒരു യുവാവായിരുന്നു മുഖം വ്യക്തമായില്ല
ഹർഷാപി?
ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??
അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
ഒരുപാട് സ്നേഹം
❤️?
?️?️?️?️?️?️?️?️?️?️?️?️?️?️?️?️
വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??
❤️❤️❤️
❤️❤️❤️???
ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.
Kadhakal.com കിട്ടാനില്ലാ
ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????
Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…
Thanks harshetta ??
God bless u
ഒത്തിരി ഇഷ്ടമായി
അടുത്ത prt വന്നു അത് vayiktte ?