അപരാജിതന്‍ 26 [Harshan] 11590

ചെറു വഞ്ചികൾ കപ്പലിന് ചുറ്റുമായി വന്നു കൊണ്ടിരുന്നു.

കപ്പൽ നിശ്ചലമായി നിന്നു.

അതിലെ ജോലിക്കാരായ കരുത്തർ ആയുധങ്ങളുമായി നിരന്നു.

പായക്കപ്പലിന്‍റെ  നാല് ഭാഗത്തും ഉരുക്കിന്‍റെ  നീണ്ട കുഴലുകൾ ഘടിപ്പിച്ചിരുന്നതിൽ വെടിമരുന്ന് നിറച്ചു.

പുറമെ നിന്നും തീ കൊടുത്തു.

അതോടെ ഉഗ്ര സ്ഫോടനത്തോടെ അതിൽ നിന്നും ഉള്ളുപൊള്ളയാതും ഉള്ളിൽ വെടിമരുന്നു നിറച്ചതുമായ ചെമ്പുഗോളങ്ങൾ അതിവേഗം തീപിടിച്ചുകൊണ്ടു ആക്രമിക്കാൻ വന്ന വള്ളത്തിൽ പതിച്ചതും ഉഗ്രസ്ഫോടനമുണ്ടാക്കി ആ വള്ളങ്ങളെയും വള്ളത്തിലുള്ള കൊള്ളക്കാരെയും ഭസ്മമാക്കി.

ഒപ്പം മറ്റുള്ളവർ പീരങ്കിയുടെ ലക്ഷ്യത്തിൽ നിന്നും ഇപ്പുറത്തേക്കു അടുക്കുന്ന വള്ളങ്ങളിലേക്ക് ശക്തിയിൽ തുരുതുരെ അസ്ത്രമെയ്യാൻ തുടങ്ങി.

നിരവധി കൊള്ളക്കാർ മുറിവേറ്റു കടലിൽ വീണു

അവിടെ നിന്നും അവരും അമ്പെയ്ത്ത് തുടങ്ങി

പക്ഷെ പടചട്ടകൾ അണിഞ്ഞിരുന്നതിനാൽ പായ്കപ്പലിലെ കരുത്തർക്ക് ഒന്നും സംഭവിച്ചിരുന്നില്ല.

പെട്ടെന്ന് പായകപ്പലിന്‍റെ  നേതാവ് എന്ന് തോന്നിക്കുന്നയാൾ ഒരു ഇരുതല ഉറുമിവാളും  കൊണ്ട് ആ മഹാസമുദ്രത്തിലേക്ക് ചാടി

വെള്ളത്തിനടിയിലൂടെ നീന്തി വള്ളത്തിൽ ചാടി കയറി

അവർക്കു പോലും എതിർക്കാൻ സാധികാത്ത അത്രയും വേഗതയിൽ ഉറുമി ചുഴറ്റി സകലരുടെയും തല യറുത്തു. അയാൾക്ക് നേരെ അപ്പുറത്തെ വള്ളങ്ങളിൽ നിന്നും അമ്പെയ്തു കൊണ്ടിരുന്നെകിലും ഉറുമിയുടെ വേഗതയിൽ അയാൾക്കേ നേരെ പതിക്കുന്ന അമ്പുകളെല്ലാം കഷണങ്ങളായി കൊണ്ടിരുന്നു

അതിശയമെന്നപോലെ നിൽക്കുന്ന വള്ളത്തിൽ നിന്നും വായുവിലേക്ക് കരണം മറിഞ്ഞുകൊണ്ടു അയാൾ വായുവിൽ വട്ടം ചുറ്റി അടുത്ത വെള്ളത്തിലേക്ക് ഉറുമി ചുഴറ്റി ചാടി വീണു.

അപ്പോളേക്കും വള്ളത്തിൽ നിന്നിരുന്ന കൊള്ളക്കാർ പരിചയെടുത്തു കൊണ്ട് പരമാവധി ആക്രമണം തടുക്കാൻ ശ്രമിച്ചെങ്കിലും പ്രത്യേകമായ നിർമ്മിച്ച പരിചയുടെ വായ്ത്തലപ്പിൽ ആ പരിച പോലും മുറിഞ്ഞു വീണു ,വട്ടത്തിൽ കറങ്ങി ഉറുമി വീശി അതിലെ ഒരാളെ പോലും വെറുതെ വിടാതെ അയാൾ അരിഞ്ഞു വീഴ്ത്തി . അയാളുടെ ആയോധനപ്രാവീണ്യം കണ്ടു ഭയന്ന് പോയ രണ്ടു വള്ളങ്ങളിലെ ആളുകൾ അടിയറവു പറഞ്ഞു കൊണ്ട് വള്ളം തിരിച്ചു രക്ഷപ്പെടുവാൻ ശ്രമിച്ചു

ഉറുമി ചുഴറ്റിയ ആൾ ആ വള്ളത്തിൽ ഇരുന്നു പങ്കായം വീശി സമുദ്രത്തിലൂടെ രക്ഷപ്പെട്ടു കുതിക്കുന്ന രണ്ടു വള്ളങ്ങൾക്ക് പുറകെ കുതിച്ചു

അയാളുടെ കൈതുഴയലിന്‍റെ  വേഗം വർധിച്ചു

അയാൾ തുഴയുന്ന വള്ളം അവരെയും കടന്നു മുന്നിലെത്തി

അയാൾ വേഗം എഴുന്നേറ്റു

ഉറുമി വീശി അവരെ വെല്ലുവിളിച്ചു

രക്ഷയില്ലാതെ ഒരു വള്ളത്തിലെ മൂന്നുപേർ ജീവൻ രക്ഷിക്കുവാൻ സമുദ്രത്തേതിലേക്ക് എടുത്തു ചാടി .

രണ്ടാമത്തെ വള്ളത്തിലെ ആളുകളിൽ ഒരാൾ വേഗമെഴുന്നേറ്റു കൈകൂപ്പി

രക്ഷിക്കണമെന്ന് അപേക്ഷിച്ചു

അതുകണ്ടു ആ വീരൻ ചോരയൊഴുകുന്ന ഉറുമി  താഴ്ത്തി

ഉറുമിവാള്‍ ചുരുണ്ട് കയറി.

ആ യോദ്ധാവ് ഉറക്കെ വിളിച്ച് പറഞ്ഞു

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.