ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 554

Views : 35789

ദേവലോകം 11

Author :പ്രിൻസ് വ്ളാഡ്

 

അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ G M അലറി….

GMൻെറ PA അതുകേട്ട് വിറച്ച് പുറത്തേക്കോടി അയാൾ വന്നു നിന്നത് നകുലിന്റെ മുന്നിലായിരുന്നു… അയാളുടെ പരിഭ്രമത്തോടെയുള്ള വരവ് കണ്ടപ്പോഴേ നകുലിന് കാര്യം മനസ്സിലായി…

എന്താടോ ദാസെ…..പപ്പ വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നല്ലോ ??

അതെ സാർ… കണ്ണിൽ കാണുന്നതെല്ലാം തച്ചുടക്കുകയാണ് …ഉടൻതന്നെ അർജുനെ കാണണമെന്നാണ് ആവശ്യം.. അർജുൻ സാറിനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, ഔട്ട് ഓഫ് കവറേജ് ഏരിയ ആണ് കാണിക്കുന്നത് …

അല്ലെങ്കിൽ എപ്പോഴാണ് അവൻ കവറേജ് ഉള്ള ഏരിയയിൽ വരുന്നത്.. വെള്ളവും അടിച്ച് ഏതെങ്കിലും പെണ്ണിൻറെ മുകളിൽ കയറി കൂത്താടുന്നുണ്ടാകും.. നകുൽ ഈർഷ്യയോടെ പറഞ്ഞു .

ഈ പറയുന്നതൊക്കെ ആരാണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം …ഇക്കാര്യങ്ങളിൽ എല്ലാം അർജുൻ സാർ ഒരുവിധം കൺട്രോൾഡ് ആണ് …പി എ തൻറെ മനസ്സിൽ പറഞ്ഞു.

ദാസെ….അവനെ കിട്ടുന്നില്ലെങ്കിൽ അവൻറെ തന്തയെ വിളിച്ചു പറ… അയാൾക്ക് അറിവുണ്ടാകും അവൻ എവിടെയാണെന്ന്.. അതും പറഞ്ഞു പകുതിയോളം ഉണ്ടായിരുന്ന വിസ്കി തൻറെ വായിലേക്ക് കമിഴ്ത്തി.

***************************************

എൻറെ ഈ നാട്ടുകാർക്ക് വേണ്ടിയും വളർത്തിയ പ്രസ്ഥാനത്തിനുവേണ്ടിയും ജീവൻ കൊടുക്കുന്നതിൽ ഈ രാഘവന് അഭിമാനമേയുള്ളടാ. അത് നിന്നെപ്പോലെ കാശിന് ആളെക്കൊല്ലാൻ നടക്കുന്നവന്മാർക്ക് അറിയണമെന്നില്ല… ഞാൻ പോയാലും ഞാൻ പിടിച്ച ചെങ്കൊടി കീഴിൽ ആണുങ്ങൾ വേറെയുണ്ടെടാ നിന്നെപ്പോലുള്ളവരെ തടയാൻ… അവരെക്കൊണ്ടുമായില്ലെങ്കിൽ എന്റെ ചോരയിൽ എനിക്ക് ജനിച്ച എന്റെ കുഞ്ഞുണ്ടാകുമെടാ എനിക്ക് പകരം….. അവൻ ഒരുനാൾ നിൻറെ മുന്നിൽ വന്നു നിൽക്കും.. അന്ന് ഞാൻ നിന്റെ മുഖത്ത് ഇപ്പോൾ നോക്കുന്ന പോലെ ചങ്കൂറ്റത്തോടെ നോക്കി നിൽക്കാൻ നിനക്ക് ആകുമെങ്കിൽ അന്ന് ഞാൻ നിന്നെ ഒരാണിന്റെ കൂട്ടത്തിൽ കൂട്ടും… അതുവരെ നീ ഒരു ആണും പെണ്ണും കെട്ടവൻ ആയിരിക്കും എൻറെ മുന്നിൽ… സഭാപതി നീ ചെവിയിൽ നുള്ളിക്കോ…

“അവൻ വരും നിന്റെ തലയെടുക്കാൻ”

സഭാപതി ഉറക്കത്തിൽ നിന്നും ഞെട്ടി

Recent Stories

The Author

പ്രിൻസ് വ്ളാഡ്

34 Comments

Add a Comment
  1. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  2. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും 😍

  3. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  4. ഇന്ദുചൂടൻ

    💖

  5. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് 🥲

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് 😐

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  6. ഈ ഭാഗവും നന്നായിട്ടുണ്ട്…

  7. ❤❤❤

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com