എന്റെ ഗീതൂട്ടി ?? 5 [John Wick] 81

ഹയർ സെക്കന്ററിയിലെ സൗന്ദര്യ റാണിയായി ഗീതൂട്ടിയും….. ഇപ്പൊ രണ്ടാളിൽ ആര് ജയിക്കുമെന്നുള്ള സമസ്യയിൽ നിന്ന് ഞാൻ രക്ഷപെട്ടിരിക്കുന്നു…..

 

പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ അന്നത്തെ ക്ലാസ്സ്‌ ഉച്ചക്ക് അവസാനിച്ചു….ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്കും മറ്റു പല ക്ലാസ്സിലെ കുട്ടികളും സഞ്ചനയെ കാണുവാനായി വന്നു….

 

എല്ലാവരും ആ വെള്ളാരം കണ്ണിയെ ഒരു കൗതുകവസ്തുവിനെ പോലെ നോക്കി….

 

ഞാൻ പതിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തിരിച്ചു നടന്നു….ആ യാത്രയിൽ മുഴുവൻ എന്റെ മനസ്സിൽ ആ വെള്ളാരം കണ്ണുകൾ മാത്രമായിരുന്നു….

 

വീടെത്തിയത് പോലും ഞാനറിഞ്ഞില്ല….. ആ കണ്ണുകൾ അത്രക്ക് എന്നെ ആകർഷിക്കുന്നത് പോലെ തോന്നി….. ഒരു തരം കാന്തത്തെ പോലെ…..

 

ഞാൻ വീട്ടിൽ കയറി യാതൊന്നും സംഭവിക്കാത്തതുപോലെ പെരുമാറി…..

 

എന്റെ ഒരു ചെറിയ ഭാവമാറ്റം പോലും തിരിച്ചറിയാൻ കഴിയുന്നവൾ ഇവിടെ തന്നെയുള്ളത് കൊണ്ട് വളരെ കഷ്ട്ടപെട്ടു കൊണ്ട് തന്നെ ഞാനെന്റെ അന്താളിപ്പ് മറച്ചു വെച്ചു….

 

ഞാൻ വരുന്നതും കാത്തിരുന്നത് പോലെ ഗീതൂട്ടി ഉമ്മറത്തു തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു…..

 

“എങ്ങനെ ഉണ്ടായിരുന്നെടാ നിന്റെ പുതിയ ക്ലാസ്സ്‌?” വളരെ ആവേശത്തോടെ ഗീതൂട്ടി ചോദിച്ചു….

 

“കൊഴപ്പില്ല…..”ഞാൻ പറഞ്ഞു….

 

“ആഹ്….ഏതാടാ നിങ്ങടെ ക്ലാസ്സ്‌ ടീച്ചർ??” ഗീതൂട്ടി എന്നോട് ചോദിച്ചു….

 

“പുതിയ ഒരു ടീച്ചറാ….പേര് അനിത….”ഞാൻ പറഞ്ഞു….

 

“ഏതാടാ സബ്ജെക്ട്….?”അവൾ ചോദിച്ചു….

13 Comments

Add a Comment
 1. യക്ഷി ഫ്രം ആമ്പൽക്കുളം

  Ooi?
  വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല.
  ഒരുപാട് msg അയച്ചിരുന്നു.എന്തായാലും പഴയ ഡ്രാഫ്റ്റ് ഇട്ടല്ലോ,അപ്പോ ഇനി അത് പൂർത്തി ആക്കിയിട്ടു പോയാൽ മതി?
  Waiting for next part ???

 2. OK good ?…

 3. ചേട്ടോ.
  ഓർമ ഉണ്ടോ എന്ന് എനിക് അറിയില്ല. ഇതിന് മുൻപ് ഉള്ള ഭാഗങ്ങൾ വായിച്ചിട്ടും ഉണ്ട് ഞാൻ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ കുടി ആദ്യം മുതൽ വായിച്ചു ഈ ഭാഗവും നന്നായിട്ട് ഉണ്ട് അടുത്ത ഭാഗത്തിൽ നമ്ക് വീണ്ടും കാണാം

  1. പ്രിയപ്പെട്ട Tom ,
   താങ്കളെ മറന്നിട്ടില്ല ഞാൻ….താങ്കളെ പോലെയുള്ളവരുടെ കമെന്റുകൾ വായിച്ചു നോക്കിയപ്പോഴാണ് എപ്പോഴോ എഴുതി പൂർത്തിയാക്കാതെ വെച്ച ഈ ഭാഗം ഞാൻ ഇവിടെ ഇട്ടത് തന്നെ…..പൂർത്തിയാക്കണം എന്ന് മനസ്സ് പറയുന്നു….എപ്പോൾ എന്ന് മാത്രം എനിക്കറിയില്ല….കഴിയുമെങ്കിൽ താങ്കളുടെ മെയിൽ നോക്കുക…..അവിടെ ഞാൻ അപ്ഡേറ്റ് വല്ലതുമുണ്ടെങ്കിൽ അറിയിക്കാം……❤️?

 4. നന്നായിട്ടുണ്ട് ഈ ഭാഗവും കഴിയുന്നതും ന്നേരത്തെ അടുത്ത ഭാഗം തരണം

 5. കഥാനായകൻ

  Wick

  ഞാൻ MI പറഞ്ഞു ഈ കഥ ഒറ്റയടിക്ക് വായിച്ചത്. പക്ഷെ വായിക്കുമ്പോൾ ഒരിക്കൽ പോലും തീരല്ലേ എന്ന് പറയാൻ തോന്നി. ആ ഫ്ലോയിൽ വായിച്ചു തീരുന്നത് അറിഞ്ഞില്ല.

  ഇനി എത്ര വൈകിയാലും കഥ മുഴുവൻ ആക്കണം എന്ന് മാത്രം എനിക്ക് പറയാനുള്ളു.

  Waiting for next part ❣️

  1. തീർച്ചയായും തീർത്തിരിക്കും……❤️?

 6. അടുത്ത ഭാഗം ഇനി അടുത്ത വർഷം അല്ലേ കാണൂ… വന്ന്..വന്ന്.. താൻ എന്നെപോലെ മഹാ ഉഴപ്പനായി വരുവാ… ♥️

  1. അടുത്ത വർഷമെങ്കിലും ഉണ്ടാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന…….തങ്ങളുടെ ഒക്കെ കൂടെ കുറച്ചധികം കാലം ഉണ്ടായതാണ് ഈ മടിക്ക് കാരണം എന്നെനിക്ക് സംശയം ഇല്ലാതില്ല ?

 7. Baki idumo bro ee story vaikkan oru flow und aath keep cheytha mathi nirthalle eth polulla stories kuravane

  1. ഇതൊരിക്കലും ഒരവസാനമായി കാണേണ്ടതില്ല…..ചിലപ്പോൾ വരം ചിലപ്പോൾ വരാതിരിക്കാം…..എല്ലാം ഞാൻ സർവേശ്വരന് വിട്ടു കൊടുത്തിരിക്കുന്നു…….ഇങ്ങോട്ടൊരു തിരിച്ചു വരവുണ്ടെങ്കിൽ ഈ കഥയിലൂടെ മാത്രമായിരിക്കും എന്ന മാത്രമേ എനിക്കിപ്പോൾ പറയാൻ പറ്റുകയുള്ളു…..?

 8. ത്രിലോക്

  വിക്കൻ

  1. ത്രിലോക് കണ്ടതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *