തെരുവിന്റെ മകൻ 8 💞💞💞[നൗഫു] 3812

Views : 119177

തെരുവിന്റെ മകൻ 8

Theruvinte Makan Part 8 | Author : Nafu | Previous Part

 

സുഹൃത്തുക്കളെ കഥ തുടരുന്നു…

കഥ രണ്ടു രീതിയിൽ പറയുന്നുണ്ട് ആദ്യ ഭാഗങ്ങളിൽ ഞാൻ സഞ്ജു വായിട്ട് തന്നെ..

പകുതി ഭാഗം കഴിഞ്ഞിട്ട് സഞ്ജുവിന് പുറത്തിറങ്ങിയും ആണ് കഥ എഴുതുന്നത്…

▪️▪️

 

ഞാൻ എന്റെ ടി ഷർട്ടിന്റെ തല മറക്കുന്ന ഭാഗം കൊണ്ട് തലയൊന്ന് മൂടി…

പുറത്ത് കുറച്ച് പേര് ഇരിക്കുന്നുണ്ട് പിന്നെ കുറച്ച് മീഡിയക്കാരും…

ഞാൻ അവരെ ശ്രദ്ധിക്കാതെ മെല്ലെ ആ ആശുപത്രിയുടെ മുറ്റത്തുകൂടി മെയിൻ ഗേറ്റ് ലക്ഷ്യമാക്കി ഓടുവാൻ തുടങ്ങി….

പിന്നെ മെയിൽ റോട്ടിൽ കയറി എന്റെ നാട്ടിലേക്കുള്ള ദിശയിലേക് ഞാൻ ഓടാൻ തുടങ്ങി…

എന്റെ പിറകിൽ തന്നെ ഒരു കറുത്ത സ്കോർപിയോ മെല്ലെ മെല്ലെ കുറച്ചു വേഗത കൂട്ടി വന്നു കൊണ്ടിരുന്നു…

ഞാൻ എന്റെ പിറകിൽ വരുന്ന അപകടം അറിയാതെ ഭാർഗവന്റെ വീട് ലക്ഷ്യമാക്കി ആ കുളിരുള്ള കാറ്റും കൊണ്ട് ഓടുവാൻ തുടങ്ങി….

▪️▪️▪️

ടാ… ഫൈസി… അഭി എഴുന്നേൽക്കടാ…

ഈ നിലത്താണോ രണ്ടും കൂടി ഇന്നലെ കിടന്നുറങ്ങുന്നത്…

അപ്പുറത്തുള്ള റൂമിൽ എത്ര കട്ടിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്… രണ്ടും കെട്ടി പിടിച്ചു കിടക്കുകയാ…

ടാ… ഫൈസി…

ആ ഉമ്മ ഒരഞ്ചു മിനിറ്റും കൂടി..

പിന്നെ ഞാൻ ഇപ്പോൾ തന്നെ പത്തു മിനിട്ടായി നിങ്ങളെ വിളിക്കാൻ തുടങ്ങിയിട്ട്…

ഫൈസി സുബുഹി (പ്രഭാത നമസ്കാരം) കളാഹു ആകും വേഗം എഴുന്നേൽക്..

ഇവരെ ഇങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ് റസിയ ഉമ്മ icu വിന്റെ മുന്നിലേക്ക് തന്നെ തിരിച്ചു പോയി…

കുറച്ച് കയിഞ്ഞ് ഒരു കുപ്പിയിൽ വെള്ളവുമായി വന്നു…

രണ്ടു പേരുടെയും മുഖത്തേക് കുറേശ്ശേ യായി ഒഴിച്ചു കൊടുത്തു…

ആഹ്… ഉമ്മ എന്തു പണിയാ കാണിച്ചത്… മനുഷ്യനൊന്നു ഉറങ്ങി വരുകയായിരുന്നു…

Recent Stories

The Author

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി 💞💞💞

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. 💞💞💞

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ 💞💞💞

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി 💞💞💞

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ 💞💞💞

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA💞💞

  8. ഡ്രാക്കുള

    Thanks നൗഫൂ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller💞💞💞

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️🙏🙏🙏

    1. താങ്ക്യൂ സുജീഷ് ബ്രോ 💞💞

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…🤔

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും 💞💞💞

    1. 💞💞💞 അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ 💞💞💞

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction💞💞💞

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ 😁

    1. എന്റെ തല എന്റെ കയ്യ് 😳😳😳

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ 🤔🤔

      താങ്ക്യൂ ജീവാ 💞💞💞

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ 💞💞💞

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ 😆

      💞💞💞

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ 💞💞💞

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) 😂😂😂

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ 😍😍

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…🤺🤺🤺

  19. വായിക്കണം.,.,.,വായിക്കാം.,.,.
    💕💕

    1. 💞💞💞

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio 😆😄😄💞💞💞

    1. താങ്ക്യൂ നവീൻ 💞💞💞

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് 🥰🥰🥰

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് 👍👍👍👏👏👏👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും🙏🙏🙏🙏🙏🙏🙏

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം 💞💞💞

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

    1. 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com