എന്നും പറഞ്ഞ് ആ കാൾ കട്ടായി..

ച്ചെ… അവനെ ഒറ്റക് വിടാൻ പാടില്ലായിരുന്നു..

എന്താടാ… എന്താ പ്രശ്നം…

എടാ.. സഞ്ജുവിനെ ആ മാളവികയുടെ അപ്പന്റെ ഗുണ്ടകൾ ബൈപാസിൽ വെച്ച് ആക്രമിക്കുന്നുണ്ടെന്ന്…

ആരാ… ആരാ നിന്നോട് ഇത് പറഞ്ഞത് എന്ന് ചോദിച്ച് ഫൈസി ആ വണ്ടിയുടെ ആക്സിലേറ്ററിൽ വളരെ വേഗത്തിൽ കൈ തിരിച്ച് വേഗത കൂട്ടി…

ആ കുത്തിച്ചി മോൾ അവിടെ ഉണ്ട് ആ മാളവിക…

അവൾ അവന്റെ മരണവും കാത്തു അവിടെ നിൽക്കുന്നുണ്ടെന്ന്…

ആ ബുള്ളറ്റ് 120കിലോമീറ്റർ സ്പീഡിൽ പായാൻ തുടങ്ങി…

▪️▪️▪️

കീരി തന്റെ നേരെ അടുത്തു കൊണ്ടിരിക്കെ സഞ്ചു തന്നെ പിടിച്ച വലതു ഭാഗത്തുള്ളവന്റെ കാലിനുള്ളിലൂടെ തന്റെ കാൽ കടത്തി ഒരു പൂട്ടിട്ട് മുന്നിലേക്ക് ഒരു വലി വലിച്ചു…

അവൻ പുറകിലെ പിടുത്തം വിട്ട് ഒന്ന് ആടി… ആ നിമിഷം തന്നെ തന്റെ വലുത് കൈമുട്ട് കൊണ്ട് അതിശക്തിയിൽ പിറകിലേക് ഒരു കുത്ത് കൊടുത്തു…

ഒരുനിമിഷം എന്താണ് സംഭവിച്ചതെന്നറിയാതെ അവൻ മുട്ട് കാൽ കുത്തി നിലത്തേക്കിരുന്നു തന്റെ വയർ രണ്ടു കൈ കൊണ്ടും പൊത്തിപിടിച്ചു കൊണ്ട്…

അത് കണ്ട് കീരി ആ വാളും കൊണ്ട് സഞ്ജുവിന് നേരെ വളരെ വേഗത്തിൽ ഓടി അടുത്ത് ആഞ്ഞു വീശി….

ഉടനെ തന്നെ തന്റെ ഇടതു ഭാഗത്തു കൂട്ടി പിടിച്ചവനെയും കൊണ്ട് സഞ്ജു ഒന്ന് വട്ടം കറങ്ങി..

ആ…. അ…

കീരിയുടെ വാൾ അവന്റെ പുറത്ത് കൂടി കീറി മുറിച്ചു കടന്ന് പോയി…

അവനും തന്റെ പിടി വിട്ട് നിലത്തേക് വീണു…

ഒന്ന് കറങ്ങി തിരിഞ്ഞ് സഞ്ജു കീരിയുടെ മുഖത്തേക് തന്നെ ശക്തമായ ഒരു അടി കൊടുത്തു..

ആ അടിയിൽ കീരിയുടെ കയ്യിൽ നിന്നു വാൾ തെറിച്ചു പോയി…

കീരി ഒന് പിറകോട്ടു വെച്ച് തന്റെ തലയൊന്ന് കുടഞ്ഞു.. ഒന്ന് നോർമലാവാൻ…

ഒരു നിമിഷം പോലും കളയാതെ ആ നിലത്ത് മുട്ട് കുത്തി ഇരിക്കുന്നവന്റെ തല നോക്കി വലതുകാലിന്റെ പുറനടി കൊണ്ട് ഒരു അടി കൊടുത്തു…

പിരടിയിൽ കിട്ടിയ അടിയിൽ ഒന്നും മിണ്ടാതെ അവൻ ചെരിഞ്ഞു വീണു…

ആദ്യം വീണവൻ വീണ്ടും എഴുന്നേറ്റ് ഓടി വരുന്നുണ്ട്…

താഴത് കിടക്കുന്ന വാൾ എടുത്ത് കയ്യിൽ പിടിച്ചു നിന്നു അവനെ നേരിടാൻ…

ഇതെല്ലാം കണ്ട് ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ലെന്ന് കരുതി വണ്ടി എടുത്ത് പുറപ്പെടാനായി മാളവിക സ്റ്റാർട്ട്‌ ചെയ്തു..
ഉടനെ തന്നെ അവളുടെ വണ്ടിയുടെ മുമ്പിൽ ഒരു ബുള്ളറ്റ് വന്നു നിന്നു..

അതിൽ നിന്നും അഭി ചാടി ഇറങ്ങി
അവൾ ഗ്ലാസ്‌ കയറ്റുന്നതിനു മുമ്പേ ആ കാറിന്റെ ചാവി കൈക്കലാക്കി…

നി എന്താ സഞ്ജുവിനെ കുറിച്ച് കരുതിയത്….

ഒന്നുമില്ലെങ്കിലും അവൻ ഈ
ജില്ലയിലെ രണ്ടു കൊല്ലം മുമ്പത്തെ തൈകൊണ്ടാ ചാപ്യൻ അല്ലെ അതിന്റെ സ്‌കിൽ അവന്റെ ശരീരത്തിൽ ഉണ്ടാവില്ല..

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

50 Responses

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  1. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

  2. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

  3. ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  4. ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

  5. കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

  6. Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  7. വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

  8. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

  9. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  10. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

  11. ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

  12. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

  13. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

  14. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

  15. നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???