Tag: ശിവശങ്കരൻ

ദൗത്യം 5 [ശിവശങ്കരൻ] 196

ദൗത്യം 5 Author : ശിവശങ്കരൻ [ Previous Part ]   ഭയംകൊണ്ട് ഒരു ഭാഗത്തേക്ക്‌ മാറി നിന്ന ചന്തുവിനും ദേവക്കും മുന്നിലൂടെ അച്ചുമോളെയും താങ്ങിപ്പിടിച്ചു അരുൺ പുറത്തേക്ക് നീങ്ങി… പോകുന്നതിനിടയിൽ കത്തുന്ന ഒരു നോട്ടം ദേവയുടെ നേർക്കയച്ച അരുണിന്റെ മുഖത്തേക്ക് നോക്കിയ ചന്തുവും ദേവനന്ദയും തരിച്ചു നിന്നു പോയി… അരുണിന്റെ മുഖത്തിന്‌ പകരം അവർ കണ്ടത് നീരജിന്റെ മുഖമായിരുന്നു… ******************************* അവൻ അച്ചുവിനെയും കൊണ്ട് നേരെ അമ്മയുടെ മുറിയിലേക്ക് പോയി… “മോനേ…” അമ്മ വേദന […]

രാവണായനം [ശിവശങ്കരൻ] 54

രാവണായനം Author :ശിവശങ്കരൻ   ദൂരമേറേയായി…. യാത്ര അവസാനിക്കുന്നിടത്തോളം തളരില്ല… അതാണ്‌ തീരുമാനം… ഇത് ലങ്കയ്ക്കു വേണ്ടി… ലങ്കയുടെ ഐശ്വര്യത്തിന് വേണ്ടിയുള്ള യാത്ര… താനാണ് ലങ്കയുടെ അധിപൻ… പിതാവ് വിശ്രവസ് കൈയ്യിൽ വച്ചു തന്ന അധികാരം… തന്നേക്കാൾ ബലവാനായ അനുജൻ കുംഭകർണനും വിവേകശാലിയായ വിഭീഷണനും നൽകാതെ… ആദ്യപുത്രനായ തന്നെ വിശ്വസിച്ചേൽപ്പിച്ച അധികാരം… ലങ്കയിലെ ഓരോരുത്തരും ദശമുഖനു വിജയമാശംസിക്കുമ്പോൾ… തന്നെ രാജകിരീടം അണിയിക്കുമ്പോൾ… താൻ കണ്ടതാണ് രാജമാത…, അല്ല തന്റെ പെറ്റമ്മ കൈകശിയുടെ മിഴിയിൽ തിളങ്ങുന്ന ഒരു തുള്ളി […]

ദൗത്യം 4 [ശിവശങ്കരൻ] 202

ദൗത്യം 4 Author : ശിവശങ്കരൻ [ Previous Part ]   “എടാ… നീ പല്ല് പോലും തേച്ചില്ലല്ലോ…” ചന്തു ചോദിച്ചപ്പോഴാണ് അവനും ആ കാര്യം ആലോചിച്ചത്… അവർ രണ്ടുപേരും വണ്ടി നിർത്തി. “നീ നേരെ വീട്ടിൽ ചെന്നു ഫ്രഷ് ആയി വല്ലതുമൊക്കെ കഴിച്ചിട്ട്  വാ അപ്പോഴേക്കും ഞാൻ ഒന്ന് റെഡി ആയി നിക്കാം…” ചന്തു പറഞ്ഞു നിർത്തിയപ്പോഴേ അവന്റെ ഉദ്ദേശം അരുണിന് മനസ്സിലായി… ഇന്നലെ താൻ വീട്ടിൽ നിന്നും പോന്നതിന്റെ വിഷമത്തിൽ അവനെ വിളിച്ചു […]

ദൗത്യം 3 [ശിവശങ്കരൻ] 170

ദൗത്യം 3 Author : ശിവശങ്കരൻ [ Previous Part ]   അതുവരെ മന്ദാഹാസം വിരിഞ്ഞു നിന്ന അവന്റെ മുഖത്ത് ഓർമ്മകളുടെ നൊമ്പരം നിറഞ്ഞു നിന്നു… നീരജ് പറയുന്നതെന്തെന്നറിയുവാനുള്ള ആകാംഷയിൽ അരുൺ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു… തുടരുന്നു…. ********************** “നിനക്കറിയാം എന്റെ ഫാമിലിയെ, അച്ഛൻ അമ്മ രണ്ടു മക്കൾ…. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം…. സ്കൂൾ ഹെഡ്മാഷ് ആയ അച്ഛനും മ്യൂസിക് ടീച്ചർ ആയ അമ്മയും…. പുറമെ അച്ഛൻ കുറച്ചു പരുക്കനായിരുന്നുവെങ്കിലും എന്നെ കഴിഞ്ഞേ […]

ദൗത്യം 2 [ശിവശങ്കരൻ] 159

ദൗത്യം 2 Author : ശിവശങ്കരൻ [ Previous Part ]         എല്ലാവരും എനിക്ക് മാപ്പ് തരിക… ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ… അച്ഛൻ്റെയും അമ്മയുടെയും ആഗ്രഹങ്ങൾക്കൊത്ത് ഉയരാൻ കഴിയുന്ന ഒരു മകനായി ജനിക്കാൻ മാത്രം പ്രാർത്ഥിച്ചുകൊണ്ട് ഈ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു… ആ ഉയരമുള്ള പാറക്കെട്ടിൽ നിന്നും ചാടാൻ തയ്യാറായി അവൻ നിന്നു…… തുടരുന്നു…. **************************************************** താഴെ തിരയുടെ ഇരമ്പൽ അവനു കേൾക്കാൻ കഴിയുന്നില്ലായിരുന്നു… അതിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു അവന്റെ മനസ്സ്… […]

ദൗത്യം 1 [ശിവശങ്കരൻ] 195

ദൗത്യം 1 Author : ശിവശങ്കരൻ            സുഹൃത്തുക്കളെ… എൻ്റെ ആദ്യത്തെ ഉദ്ധ്യമമാണ്… ആരെയും ഒന്നിനെയും ആക്ഷേപിക്കുന്നു എന്ന് തോന്നരുത്… ഉള്ളിൽ കിടന്ന ഒരു നേർത്ത ചിന്തയിൽ നിന്നും ഉണ്ടായ പ്രചോദനം അത്രേയുള്ളൂ… വായിച്ചിട്ട് ഇഷ്ടപ്പടുവാണെങ്കിൽ പ്രോത്സാഹിപ്പിക്കും എന്നെനിക്ക് ഉറപ്പുണ്ട്, മാത്രമല്ല, കുറവുകൾ പരിഹരിക്കുന്നതിന് നിങ്ങളുടെ കമൻ്റ്സ് സഹായിക്കും എന്നും വിശ്വസിക്കുന്നു… സ്വന്തം കൂട്ടുകാരൻ… ******************************************************************************************************** രാത്രി ഒരു 11 മണി ആയിക്കാണും, ഹൈവേയിലൂടെ തന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസിൽ […]