ദൗത്യം 3 [ശിവശങ്കരൻ] 170

Views : 33096

കൂട്ടുകാരികളും കുറെ ദൂരം നടന്നാ വന്നത്… വന്നപ്പോ വൈകി എന്നും പറഞ്ഞു ടീച്ചറമ്മയും കുറെ വഴക്ക് പറഞ്ഞു മോളു പറഞ്ഞതൊന്നും അമ്മ കേട്ടില്ല ഏട്ടാ… മോളു കള്ളം പറഞ്ഞു കൂട്ടുകാരികളുടെ കൂടെ കറങ്ങിയതാണ് എന്നാ ടീച്ചറമ്മ പറയുന്നേ… മോളങ്ങനെ പോകുവോ ഏട്ടാ… ഏട്ടനറിയാലോ അച്ചുമോളെ… ”
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ചു ഏട്ടന്റെ നെഞ്ചിൽ കിടന്നു ഏങ്ങലടിക്കാൻ തുടങ്ങി…
അപ്പോഴാണ് അവൻ അച്ചുമോൾടെ കാലുകൾ ശ്രദ്ധിച്ചത്…
കുറെ നടന്നത് കൊണ്ടാവണം കാലു നീര് വന്നിരുന്നു…

‘കണ്ട ബസ്കാർക്ക് ചീത്ത വിളിക്കാനുള്ളതല്ല എന്റെ പെങ്ങളുട്ടി… ഇന്ന് ഈ പാവം പെൺകുട്ട്യോളോട് ചെയ്തത് ഇനി പഠിക്കുന്ന കുട്ട്യോളോട് ചെയ്യാനൊരുങ്ങുമ്പോ എല്ലാവരും ഒന്ന് ചിന്തിക്കണം…’ അവൻ മനസ്സിലുറപ്പിച്ചു…

കോളേജിൽ അറിയപ്പെടുന്ന സഖാവായ നീരജ് അവിടെയുള്ള കുട്ടികളുടെ കൺസഷൻ പ്രശ്നങ്ങളൊക്കെ തീർത്തുകൊടുത്തിരുന്നു… മാത്രമല്ല ഒരു ബസിനു പോലും കല്ലെറിയാതെ, പൊതുമുതൽ നശിപ്പിക്കാതെ, വിദ്യാർത്ഥികളുടെ പഠിപ്പുമുടക്കി സമരം ചെയ്യാതെ ഈ പ്രശ്നം ആദ്യമായി ഒരു വിദ്യാർത്ഥി കൈകാര്യം ചെയ്തത് കോളേജ് വിദ്യാർത്ഥികളെ മാത്രമല്ല അധ്യാപകരെപ്പോലും നീരജിന്റെ ഫാൻസ് ആക്കി മാറ്റിയിരുന്നു…

“എന്താ മോളേ ആ ബസ്ന്റെ പേര്…?”
അവന്റെ ചോദ്യം കേട്ടു അച്ചുമോൾ അവന്റെ മുഖത്തേക്ക് നോക്കി… അവന്റെ കണ്ണുകൾ ചുവന്നിരുന്നു… അതിൽ കുറച്ചു കണ്ണുനീരും ഉണ്ടായിരുന്നു…

“ഏട്ടൻ വഴക്കുണ്ടാക്കില്ലാന്ന് വാക്ക് തന്നതാട്ടോ മോൾക്ക്…”
അവൾ പേടിയോടെ ഓർമിപ്പിച്ചു…
“മോൾക്ക് തന്നിട്ടുള്ള വാക്ക് ഏട്ടൻ എന്നെങ്കിലും തെറ്റിച്ചിട്ടുണ്ടോ, ഇല്ലല്ലോ, ഇതും തെറ്റിക്കില്ല…, മോളുട്ടി ആ ബസ്ന്റെ പേരെന്താന്ന് പറയ്…”

അവൾ പേര് പറഞ്ഞതും അവളെ തന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി അവൻ എഴുന്നേറ്റ് പോയി…

തന്റെ ഏട്ടൻ പാവമാണ്… മറ്റുള്ളവരെ ഒരു വാക്ക് കൊണ്ട് പോലും ഉപദ്രവിക്കാൻ ഏട്ടന് മടിയാണ്…   ആ ഓർമയിൽ… ഏട്ടൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന ഉറപ്പോടെയും… എന്നാൽ അതിലേറെ സങ്കടത്തോടെയും കണ്ണീരു വീണു നനഞ്ഞ ആ തലയിണയും കെട്ടിപ്പിടിച്ച് കിടന്നു…

*******************

Recent Stories

The Author

ശിവശങ്കരൻ

25 Comments

  1. അടിപൊളി twist
    ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ

    1. ശിവശങ്കരൻ

      താങ്ക്സ് Dd😍😍😍

  2. Shankara muthae poli❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ 😍😍😍

  3. Adutha part eppola

    1. ശിവശങ്കരൻ

      ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും 😍😍😍

  4. ആഹാ കൊള്ളാം കഥ

    1. ശിവശങ്കരൻ

      താങ്ക്സ് 😍😍😍

  5. ❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…

    1. ശിവശങ്കരൻ

      ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ 😂

    1. ശിവശങ്കരൻ

      ❤❤❤

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ശിവശങ്കരൻ

      ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤ രുദ്രാ

  9. നാളെ വായിക്കാം
    🖤🖤🖤🖤🖤🖤🖤
    ❤❤❤❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  10. 👌👌

    1. ശിവശങ്കരൻ

      Thanks😍😍

    1. ശിവശങ്കരൻ

      Thanks Dd for the very first comment 😍😍😍

      1. ബാകി വായിച്ചിട്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com