ദൗത്യം 5 [ശിവശങ്കരൻ] 197

നീരജിന്റെ മുഖം അരുണിൽ കണ്ട മാഷിന് എന്തെന്നറിയാത്ത ഒരു ഭാവമായിരുന്നു…

“അച്ഛൻ ഭയക്കണ്ട, ഉള്ളിലെ തോന്നൽ ശരിയാണ് എന്റെ ആത്മാവ് ഈ ശരീരത്തിൽ ഉണ്ട്… അരുണിനെയോ നിങ്ങളാരേയുമോ അപായപ്പെടുത്താൻ വന്നതല്ല ഞാൻ… എനിക്കൊരു ലക്ഷ്യമുണ്ട് അത് നിറവേറ്റിക്കഴിഞ്ഞാൽ ഞാൻ മടങ്ങും… പിന്നേ,…”

അവന്റെ ചുണ്ടിൽ ഒരു സങ്കടം കലർന്ന പുഞ്ചിരി മിന്നി… “അച്ഛൻ പറഞ്ഞപോലെ എനിക്ക് അച്ഛനോട് ദേഷ്യമൊന്നുമില്ല അച്ഛാ… എന്നും എന്റെ റോൾ മോഡൽ ആയിരുന്നു അച്ഛൻ… എനിക്ക് കയ്യെത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലാണ് അച്ഛന്റെ സ്ഥാനം എന്നും എന്റെ മനസ്സിൽ… ഞാൻ മടങ്ങിപ്പോകുന്ന വരെ എന്നും ഞാനിവിടെ വന്നോട്ടെ അച്ഛാ… എനിക്കെന്റെ മോളെയും അമ്മയെയും അച്ഛനെയും കാണാൻ… സ്നേഹിച്ച് കൊതിതീർന്നില്ലായിരുന്നു ആരെയും…” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ആ അച്ഛനും ശബ്ദമില്ലാതെ കരഞ്ഞു…

മാഷ് കണ്ണടയൂരി കണ്ണുകൾ തുടച്ച് വക്കുമ്പോൾ കാണുന്നത് അച്ചുമോളോട് യാത്ര പറഞ്ഞു വീടിന്റെ പടികൾ ഇറങ്ങുന്ന അരുണിനെയാണ്… അവരെ അനുഗമിച്ച് നിശ്ചിത അകലത്തിൽ ദേവനന്ദയും…

അച്ചുമോളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു… “നല്ല കുട്ടിയായിരിക്കണം കേട്ടോ… ദേവേച്ചിക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്… അവൾ പാവല്ലേ… ” പറയുന്നതിനിടെ ഒളിക്കണ്ണിട്ടു അരുൺ നോക്കി…

അവൾ കുറച്ചു നേരമായി നടക്കുന്നതൊന്നും മനസ്സിലാവാതെ പകച്ചു നിൽക്കുകയായിരുന്നു…

“ഡോ… ന്റെ കുട്ടിയെ ഇനി ഞാൻ ചങ്ങലയിൽ കാണരുത്… അങ്ങനെ പ്രശ്നം എന്തെങ്കിലും തോന്നുന്നുവെങ്കിൽ ചന്തുവിനെ ഒന്ന് അറിയിക്കുക… പിന്നേ, ആ മുറി ഇനി എന്റെ കുട്ടിക്ക് വേണ്ട, എന്റെ മുറിയിൽ ആക്കിക്കോളൂ…”

ദേവ എല്ലാം തലകുലുക്കി കേട്ടു… അവൾക്ക് അതിനല്ലേ കഴിയൂ… പറയുന്നത് മനുഷ്യനാണോ ആത്മാവാണോ ഒന്നും തിരിച്ചറിയാൻ വയ്യാത്ത ഒരു അവസ്ഥ…

അരുണും ചന്തുവും ബൈക്കിൽ കയറി പോകുന്നത് ദേവ നോക്കി നിന്നു… എന്തൊക്കെയാണ് ഇനി സംഭവിക്കാൻ പോകുന്നത് എന്നറിയാതെ… വഴിയിൽ ഒരു ചെറിയ ബേക്കറിക്ക് മുന്നിൽ നിർത്തി എന്തോ വാങ്ങി തിരിച്ചു വരുന്ന ചന്തു അവന്റെ ചുണ്ടിലെ എരിയുന്ന സിഗരറ്റ് കണ്ടു…

ഇതുവാങ്ങാനാണോ ഇവിടെ കേറിയത് എന്നോർത്ത ചന്തു നൈസ് ആയിട്ട് ഒന്ന് ഞെട്ടി…

അരുണിന് ഈ ശീലമില്ലായിരുന്നു…. എന്നാൽ നീരജേട്ടനെ ഇത് പഠിപ്പിച്ചത് സച്ചുവേട്ടനായിരുന്നു… സഖാവിന്റെ ബീഡിയിൽ തുടങ്ങിയ നീരജ് വീട്ടുകാർ അറിയാതെ ഇതൊരു ശീലമാക്കിയിരുന്നു…

ചന്തുവിന് അതെല്ലാം ഭീതിദായകമായ കാഴ്ചകളായിരുന്നു…

‘ഇവന്റെ കൂടെയുള്ള ഓരോ നിമിഷവും അപകടമാണ്… അവൻ ഓർത്തു…’

“Mr. ചന്തു… ചതിക്കാൻ വല്ല പ്ലാനും ഉണ്ടോ…”

കളിയായി ചോദിക്കുന്ന അരുണിന്റെ മുഖത്തേക്ക് ചന്തു സൂക്ഷിച്ച് നോക്കി… ‘ഇവൻ മനസ്സ് വായിക്കാനും പഠിച്ചോ…’

“ഞാൻ ചതിക്കാനോ… നീയെന്താ ഉദ്ദേശിച്ചേ…മാഷിന്റെ വീട്ടിൽ നടന്നതാണോ അത് ഞാൻ ആരോടും പറയില്ല”

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.