ദൗത്യം 3 [ശിവശങ്കരൻ] 170

Views : 33096

നീരജിന്  അച്ചു എല്ലാമായിരുന്നു. അവന്റെ സഹോദരി മാത്രമല്ല നല്ലൊരു കൂട്ടുകാരിയും ആയിരുന്നു…അവർ തമ്മിൽ രഹസ്യങ്ങൾ പോലും ഉണ്ടായിരുന്നില്ല…. പഠിക്കാൻ ആവറേജ് ആയ അവൾക്ക് അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടാതിരിക്കാൻ അവൻ പരീക്ഷപേപ്പറിൽ മാർക്ക്‌ തിരുത്തിക്കൊടുക്കുമായിരുന്നു…
അവളുടെ കുഞ്ഞുകണ്ണുകളിൽ കണ്ണീരു നിറയുന്നത് അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… വളർന്നപ്പോൾ ഒരു ഏട്ടൻ എന്നതിനേക്കാൾ, അച്ഛന്റെ സ്ഥാനം പോലും അവളുടെ മനസ്സിൽ നീരജിനുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും പറയാത്ത കാര്യങ്ങൾ പോലും ഏട്ടനോട് അവൾ പറയുമായിരുന്നു… മാത്രമല്ല, ഏട്ടനോട് പറഞ്ഞിട്ടേ എന്ത് കാര്യവും അവൾ അമ്മയോട് പോലും പറഞ്ഞിരുന്നുള്ളൂ….

നീരജും നിരഞ്ജനയും… അവർ ഏട്ടനും അനിയത്തിയും വേർപിരിയാതെ ജീവിക്കാൻ ആഗ്രഹിച്ചു… വിവാഹക്കാര്യത്തിൽ പോലും അവർ ഒരു നിബന്ധന വച്ചിരുന്നു. അനിയൻ ഉള്ള പെൺകുട്ടിയെ മാത്രേ നീരജ് വിവാഹം ചെയ്‌യുള്ളു, അത് മാത്രമല്ല ആ ആൺകുട്ടി ആയിരിക്കണം നിരഞ്ജനയെ വിവാഹം ചെയ്യേണ്ടത്… മാറ്റക്കല്യാണം എന്നൊക്കെ പറയില്ലേ അത് തന്നെ സംഭവം… അത് മാത്രല്ല, കല്യാണം കഴിഞ്ഞാലും ഒരു വീട്ടിൽ ആയിരിക്കണം 4 പേരും താമസിക്കേണ്ടത്… പിരിയാൻ അത്രക്ക് ബുദ്ധിമുട്ടായിരുന്നു ആ ആങ്ങളക്കും പെങ്ങൾക്കും….

നിരഞ്ജന പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം…
കോളേജിൽ നിന്ന് വന്ന നീരജ് അച്ചുവിനെ അന്വേഷിച്ച് വീട് മുഴുവൻ നടന്നു…

കാണുന്നില്ല….

അമ്മയോട് ചോദിച്ചപ്പോൾ… വന്നപ്പോൾ മുതൽ തലവേദനയാണ് എന്ന് പറഞ്ഞു കിടക്കുവാണ് എന്ന് പറഞ്ഞു…
അത് കേട്ടതും അവളുടെ മുറിയിലേക്കോടി വന്ന നീരജ് കണ്ടത്, അവളുടെ ആറാമത്തെ പിറന്നാളിന് അച്ഛനോട് മല്പിടുത്തം നടത്തി താൻ വാങ്ങിച്ചു കൊടുത്ത ടെഡി ബിയർന്റെ പാവയും കെട്ടിപ്പിടിച്ച് കിടക്കുന്ന അച്ചുമോളെയാണ്.

ഏട്ടൻ വാങ്ങിക്കൊടുത്ത എല്ലാ സമ്മാനങ്ങളെയും നിധിപോലെ കൊണ്ട് നടക്കുന്നുണ്ടെങ്കിലും ഈ പാവയോട് ഒരു പ്രത്യേക സ്നേഹമുണ്ട് അവൾക്ക്… ഏട്ടന്റെ അസാന്നിധ്യത്തിൽ, പകരം അവൾ മിണ്ടുകയും കളിക്കുകയുമൊക്കെ ചെയ്യുന്നത് ഈ പാവയുടെ കൂടെ ആയിരുന്നു…

പാവം… തലവേദന എടുത്ത് ഉറങ്ങുകയാണെന്ന് തോന്നുന്നു…
നീരജ് പതുക്കെ അവളുടെ അടുത്ത് പോയിരുന്നു…

Recent Stories

The Author

ശിവശങ്കരൻ

25 Comments

  1. അടിപൊളി twist
    ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ

    1. ശിവശങ്കരൻ

      താങ്ക്സ് Dd😍😍😍

  2. Shankara muthae poli❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ 😍😍😍

  3. Adutha part eppola

    1. ശിവശങ്കരൻ

      ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും 😍😍😍

  4. ആഹാ കൊള്ളാം കഥ

    1. ശിവശങ്കരൻ

      താങ്ക്സ് 😍😍😍

  5. ❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…

    1. ശിവശങ്കരൻ

      ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ 😂

    1. ശിവശങ്കരൻ

      ❤❤❤

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ശിവശങ്കരൻ

      ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤ രുദ്രാ

  9. നാളെ വായിക്കാം
    🖤🖤🖤🖤🖤🖤🖤
    ❤❤❤❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  10. 👌👌

    1. ശിവശങ്കരൻ

      Thanks😍😍

    1. ശിവശങ്കരൻ

      Thanks Dd for the very first comment 😍😍😍

      1. ബാകി വായിച്ചിട്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com