ദൗത്യം 4 [ശിവശങ്കരൻ] 203

ഒരു നിമിഷത്തിന് ശേഷം അവനിൽ നിന്നും അടർന്നു മാറി ചങ്ങലകളാൽ ബന്ധിക്കപ്പെട്ട കൈകൾ കൊണ്ട് അവന്റെ മുഖം കുമ്പിളിൽ എടുത്തുകൊണ്ടു അവൾ വിളിച്ചു…

“ഏട്ടാ…”

അവൻ അവളുടെ കൈവെള്ളയിൽ ഉമ്മ വച്ചു…

തിരിഞ്ഞു നോക്കാതെ ദേവയോടായി പറഞ്ഞു…
“ഈ ചങ്ങലയഴിക്ക്…”

“അത്… അഴിച്ചാൽ അവൾ…”

“പറഞ്ഞത് ചെയ്‌താൽ മതി, എന്റെ പെങ്ങളുട്ടി ആരെയും ഒന്നും ചെയ്യില്ല…”

അച്ചു അവന്റെ മുഖത്തേക്ക് നോക്കി പിന്നെയും വാടിയ ചിരി ചിരിച്ചു…

ചങ്ങലകൾ അഴിഞ്ഞുവീണു…

ഭയംകൊണ്ട് ഒരു ഭാഗത്തേക്ക്‌ മാറി നിന്ന ചന്തുവിനും ദേവക്കും മുന്നിലൂടെ അച്ചുമോളെയും താങ്ങിപ്പിടിച്ചു അരുൺ പുറത്തേക്ക് നീങ്ങി…

പോകുന്നതിനിടയിൽ കത്തുന്ന ഒരു നോട്ടം ദേവയുടെ നേർക്കയച്ച അരുണിന്റെ മുഖത്തേക്ക് നോക്കിയ ചന്തുവും ദേവനന്ദയും തരിച്ചു നിന്നു പോയി…

അരുണിന്റെ മുഖത്തിന്‌ പകരം അവർ കണ്ടത് നീരജിന്റെ മുഖമായിരുന്നു…

*******************************

(തുടരും )

***********************************

വായിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി….
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സിലൂടെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു…
എന്ന്
സ്വന്തം

ശിവശങ്കരൻ