ദൗത്യം 3 [ശിവശങ്കരൻ] 170

Views : 33096

അമ്മയുടെ വാക്കുകൾ ഇടിത്തീ പോലെയാണ് നീരജിന് തോന്നിയത്… തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് കരഞ്ഞു പറഞ്ഞിട്ടും ആരും ഒന്നും വിശ്വസിക്കുന്നില്ല…

തകർന്ന മനസ്സോടെ അവൻ തന്റെ റൂമിലേക്ക് കയറി… രണ്ടു ജോഡി ഡ്രസ്സ്‌ മാത്രം ഒരു ബാഗിലാക്കി റൂമിൽ നിന്നും തിരിച്ചിറങ്ങി…

കരഞ്ഞു തളർന്നിരുന്ന അമ്മയുടെ അടുത്തായി അവൻ ഇരുന്നു… അമ്മയുടെ കൈത്തലം അവൻ കൈകൾക്കുള്ളിലാക്കി…

“അമ്മാ… അച്ഛാ… ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്… പക്ഷെ… ഒരിക്കലും ദിവാകരൻ മാഷിന്റെയും ഇന്ദിരടീച്ചറുടെയും മകൻ നീരജ് വഴിതെറ്റി നടന്നിട്ടില്ല… അമ്മാ… ഒരു കാര്യം അറിയാമോ, അച്ഛനോട് ഇത് ആരാ പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷെ, അച്ഛൻ ഇപ്പൊ, ഇത് പറഞ്ഞപ്പോൾ മാത്രാ ഞാനും അറിയണേ ദേവ… അവൾ പോയീന്നു…”

ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും പൊടിഞ്ഞു…

“അമ്മാ… ”  അവന്റെ വിളി കേട്ടു ഇന്ദിരദേവി മകന്റെ മുഖത്തേക്ക് തളർച്ചയോടെ നോക്കി…

“ഞാൻ പോയിട്ട് വരാം അമ്മാ…”

ടീച്ചർ ഒരു ഞെട്ടലോടെ നീരജിനെ നോക്കി… അവന്റെ മുഖത്തേക്കും ബാഗിലേക്കും മാറി മാറി നോക്കിയ അവർ വീണ്ടും കരഞ്ഞു തുടങ്ങി…

“എങ്ങോട്ടേക്ക്… എന്റെ പൊന്നുമോനെ… സങ്കടം വന്നപ്പോ അമ്മ എന്തൊക്കെയോ പറഞ്ഞുന്നു കരുതി…”

അവർ ഒരു ആശ്വാസത്തിനു വേണ്ടി ദിവാകരൻ മാഷിനെ നോക്കി… എന്തോ ആലോചിച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു മാഷ് അപ്പോൾ…

“ഇല്ലമ്മാ… എനിക്കറിയണം…. ദേവു…അവൾ എന്തിനാ ഈ ലോകത്തുന്നു പോയതെന്നു… അമ്മ പറഞ്ഞ പോലെ ആ അച്ഛന്റേം അമ്മയുടേം കണ്ണീരിനു ഞാൻ കാരണക്കാരൻ ആയിട്ടുണ്ടെങ്കിൽ എനിക്കതിനു പരിഹാരം ചെയ്യണം…”

അവന്റെ വാക്കുകൾക്ക് പതിവിലേറെ ശക്തിയുണ്ടായിരുന്നു… എല്ലാവർക്കും കേട്ടിരിക്കാൻ മാത്രമേ കഴിഞ്ഞോള്ളൂ…

“ടീച്ചറെ, അവനെ തടയേണ്ട, അവൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് അവന്റെ കടമയാണ്… പോയി വരട്ടെ…”

ആ വാക്കുകളിലും അഗ്നിശുദ്ധി വരുത്തി തിരിച്ചു വരും തന്റെ മകൻ എന്നുള്ള പ്രതീക്ഷ നിറഞ്ഞുനിന്നിരുന്നു….

Recent Stories

The Author

ശിവശങ്കരൻ

25 Comments

  1. അടിപൊളി twist
    ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വായിക്കട്ടെ

    1. ശിവശങ്കരൻ

      താങ്ക്സ് Dd😍😍😍

  2. Shankara muthae poli❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ 😍😍😍

  3. Adutha part eppola

    1. ശിവശങ്കരൻ

      ഇന്ന് കുട്ടേട്ടന് കൊടുക്കും… ആൾടെ കാര്യം കൂടി നോക്കണോലോ, കൊടുത്താൽ പിറ്റേന്ന് ഇടാറുണ്ട്… കുട്ടേട്ടനു സ്നേഹമുണ്ട് അതോണ്ട് നാളെ കാണുമായിരിക്കും 😍😍😍

  4. ആഹാ കൊള്ളാം കഥ

    1. ശിവശങ്കരൻ

      താങ്ക്സ് 😍😍😍

  5. ❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ഹീറോ ഗ്ലാമർ അല്ലല്ലോ… പാഷൻ അല്ലാരുന്നോ ബൈക്ക്…

    1. ശിവശങ്കരൻ

      ഗ്ലാമർ ഉണ്ട്… എന്റെ ബൈക്ക് അതാ 😂

    1. ശിവശങ്കരൻ

      ❤❤❤

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ശിവശങ്കരൻ

      ❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤ രുദ്രാ

  9. നാളെ വായിക്കാം
    🖤🖤🖤🖤🖤🖤🖤
    ❤❤❤❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  10. 👌👌

    1. ശിവശങ്കരൻ

      Thanks😍😍

    1. ശിവശങ്കരൻ

      Thanks Dd for the very first comment 😍😍😍

      1. ബാകി വായിച്ചിട്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com