ശിവശക്തി 8 [പ്രണയരാജ] 326

Views : 47368

 

കാർത്തുമ്പിയുടെ കാലടി മണ്ണും,  മുടിയും അഞ്ജല തൻ്റെ ഗുരുദേവന് കൈമാറി. ആ മുഖം സന്തോഷത്തോടെ തിളക്കമേറി. അയാൾ തൻ്റെ ആഭിചാര കർമ്മങ്ങൾ തുടങ്ങി. ഹോമകുണ്ഡം അഗ്നിയാൽ ജ്വലിച്ചു , പൈശാചിക മന്ത്രങ്ങൾ ഉയർന്നു വന്നു.

 

ഈ സമയം കർത്തുമ്പി കുഞ്ഞുമായി അമ്പലത്തിൽ തൊഴുകയായിരുന്നു. എല്ലാ ദേവി ദേവൻമാരെയും തൊഴുത് കാളി ദേവിയെ തൊഴുമ്പോ… അവൾ അന്നു നേർന്നതെല്ലാം ഓർമ്മ വന്നു.

 

അപ്പുനെ ഒക്കത്തെടുത്തവൾ അടി പ്രദിക്ഷണം ചെയ്യാൻ തുടങ്ങി.ഒരു പുഞ്ചിരി തൂകി കൊണ്ട് അവളുടെ ഒക്കത്ത് അപ്പു അടങ്ങിയിരുന്നു.

 

ഈ സമയം ചകിരി നാരാൽ തീർത്ത പുതിയ പാവയെ കാലരഞ്ജൻ വസ്ത്രമണിയിക്കുകയാണ്. ശേഷം കാർത്തുവിൻ്റെ മുടി കൊണ്ട് ആ പാവയുടെ കഴുത്തിൽ ചുറ്റി, പിന്നെ ഇരു കൈ കാലുകളിലും . ശേഷം ഒരു വികടമായ പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. പാവയും കുറച്ച് നീളമേറിയ മൊട്ടു സൂചികളും തൻ്റെ ഉപാസനാ… മൂർത്തിക്ക് സമർപ്പിച്ച ശേഷം, അയാൾ ഹോമകുണ്ഡത്തിനരികിൽ ചെന്ന് മന്ത്രോച്ചാരണവും ആഹൂതിയും അർപ്പിച്ചു.

 

101 വട്ടം പ്രദിക്ഷണം കഴിഞ്ഞതും അവൾ പതിയെ അവസാന നേർച്ചയ്ക്കൊരുങ്ങി. പൂജാരിയെ വിളിച്ച് കാര്യം പറയുമ്പോ… ആ മുഖത്തും ഒരു പുഞ്ചിരിയുണ്ടായിരുന്നു. ആ സമയം. അദ്ദേഹം ഒരു പാത്രത്തിൽ പ്രസാദമായി വന്നു. പിന്നെ കടൽമണ്ണു പാറുന്ന ആ മുറ്റത്ത് പ്രസാദം ചൊരിഞ്ഞ ശേഷം അവളെ പുഞ്ചിരിയോടെ നോക്കി.

 

നിറഞ്ഞ ഭക്തിയോടെയും, സന്തോഷത്തോടെയും ആ പ്രസാദത്തിനരികിൽ അവൾ ഇരുന്നു. തൻ്റെ മടിയിൽ അപ്പുവിനെ ഇരുത്തി അവൾ പ്രസാദം കഴിക്കാൻ തുടങ്ങി. പ്രസാദം വാരാൻ ശ്രമിച്ച അപ്പുവിൻ്റെ കൈയ്യിൽ ചെറിയൊരടി നൽകി കൊണ്ടവൾ അവനെ വിലക്കി. അതിൻ്റെ നീരസം ആ കുഞ്ഞു മുഖത്ത് തെളിഞ്ഞു കാണാം.

 

ഈ സമയം കാലരഞ്ജൻ പാവയും മൊട്ടു സുചിയും കയ്യിലേന്തി തൻ്റെ പീoത്തിൽ ഇരിക്കുകയാണ്. ആ മുഖത്ത് ഭീകര ഭാവം തളം കെട്ടി നിൽക്കുകയാണ്. അയാൾ ആ പാവയെ ഒരു മരപ്പലകയിൽ വെച്ചു. ശേഷം വലതു കൈ ശരീരത്തോട് ചേരുന്ന ഭാഗം ലക്ഷൃമാക്കി ഒരു മൊട്ടുസൂചിയെടുത്ത് മന്ത്രം ചെല്ലി , ബന്ധനം എന്നു പറഞ്ഞു കൊണ്ട് കുത്തിയിറക്കി.

 

ഈ സമയം പ്രസാദത്തിൽ കുത്തിയ കൈയിൽ ഒരു വേദന കർത്തുമ്പിക്ക് അനുഭവിക്കാൻ കഴിഞ്ഞു. കൈ അനക്കാൻ കഴിയാത്ത പോലെ. ഈ സമയം അവളുടെ മാറിലെ ഓംകാര ചിഹ്നം ചെറിയ തോതിൽ ചുവന്ന പ്രകാശം പോലെ തിളങ്ങിയതും അവളുടെ കൈകൾ അനങ്ങി.

 

ആ സമയം പാവയിലെ മൊട്ടുസൂചി , പാവയിൽ നിന്നും തെറിച്ചു ദൂരെ പോയി വീണു. അതിശയത്തോടെ ആ കാഴ്ച്ച കാലരഞ്ജൻ നോക്കി നിന്നു. അയാളുടെ കഴിവിനേറ്റ അപമാനമായി കണ്ടയാൾ പല തവണ ബന്ധനത്തിന് ശ്രമിച്ചു പക്ഷെ പരാജയം മാത്രം അയാൾക്ക് നേരിടേണ്ടി വന്നത്.

Recent Stories

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും 😰😰

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. 🤷‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii🥰

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com