ശിവശക്തി 8 [പ്രണയരാജ] 326

Views : 47368

ഈ സമയം ലാവണ്യപുരത്തെ ആകാശം കാർമേഘപൂരിതമായി. അതി ശക്തമായ കൊള്ളിയാനും, ഇടിയും മുഴങ്ങി. വർണ്ണശൈല്യത്തെ പോലും ആ ഇടി മുഴക്കം പ്രകമ്പനം കൊള്ളിച്ചു. അവസാന പൂജയ്ക്കൊരുങ്ങി നിന്ന , ആചാര്യനും ഞെട്ടി. അദ്ദേഹം വർണ്ണശൈല്യ കവാടത്തിനരികിലേക്കോടി.

 

കവാടത്തിനരികിൽ രാജാക്കൻമാരും ഗുരുനാഥനും എല്ലാം സന്നിദ്ധരാണ്. ഒപ്പം ജനക്കൂട്ടവും. എല്ലാവരും ആകാംക്ഷയോടെ അവിടേക്കു നോക്കി. ലാവണ്യപുരത്ത് സംഭവിക്കുന്നതെന്തെന്നറിയാൻ.

 

പെട്ടെന്ന് ഒരു മിന്നൽ മണ്ണിനെ നോക്കി തിളങ്ങിയ വൈദ്യുതി പ്രകാശം പോലെ പാഞ്ഞു വന്നു. അതു നേരെ പതിച്ചത് ആശാൻ്റെ മൃതശരിരത്തിലാണ്. ആ വൈദ്യുത തരംഗത്തിൻ്റെ ശക്തിയാലാവാം ആ മൃതശരീരം വെറും ചാരമായി മാറി. തൊട്ടു പിന്നാലെ വലിയ ആ ശബ്ദം അവിടെയാകെ അലയടിച്ചു. ഭൂമിയെ രണ്ടായി പിളർത്താൻ മാത്രം ശക്തമായ പ്രഹര ശബ്ദം. നിമിഷങ്ങൾക്കു മുന്നെ മണ്ണിൻ്റെ മാറിൽ മുത്തിയ ആ മിന്നലിൻ്റെ ഉത്ഭവ ശബ്ദവീചികൾ.

 

അടുത്ത നിമിഷം ലാവണ്യപുരത്ത് തെക്കു നിന്നും അതി ശക്തമായ കാറ്റ് ആഞ്ഞു വീശി, ആ കാറ്റ് , ആശാൻ്റെ ചിതാഭസ്മം തന്നിലേക്കാവാഹിച്ച് ഒരു കറുത്ത ധൂമികയായി, വർണ്ണശൈല്യം ലക്ഷ്യമാക്കി പാറി വരുകയാണ്. വർണ്ണശൈല്യത്തിൽ കാറ്റു പ്രവേശിച്ചതും പലരുടെയും കിരിടവും തലപ്പാവും മേൽവസ്ത്രങ്ങളും കാറ്റിൽ ലയിച്ചു ചേർന്നു. മഹാകാല ക്ഷേത്രത്തിനു നേരെ അതി ശക്തമായി പാറി പറന്ന കാറ്റ് ക്ഷേത്ര കവാടത്തിൽ വെച്ച് ശാന്തമായി.

 

കാറ്റു നിലച്ചപ്പോ പാറി വന്ന പൊടിശകലങ്ങൾ തങ്ങളെ നിയന്ത്രിച്ച ശക്തിയുടെ ഫലമായി ക്ഷേത്രത്തിനകത്തേക്ക് വലിച്ചെറിയപ്പെട്ടു. എല്ലാം കെട്ടടങ്ങിയ പ്രതീതി. ലാവണ്യപുരത്ത് മഴത്തുള്ളികൾ മണ്ണിനെ കുളിരണിയിച്ചു തുടങ്ങി.ആചാര്യനും ഗുരു ദേവനും ക്ഷേത്രത്തിലേക്ക് പാഞ്ഞു. അകത്തളത്തിൽ കണ്ട കാഴ്ച്ച അവരെ ഞെട്ടിച്ചു.

 

കിരീടവും വസ്ത്രങ്ങളും എല്ലാം ക്ഷേത്രത്തിനകത്ത്  പലയിടത്തായി കാണാം എന്നാൽ ശിവലിംഗം ചിതാഭസ്മത്താൽ കുളിച്ചു കിടക്കുകയാണ്. ആശാൻ്റെ ചിതാഭസ്മം ശിവനിൽ ലയിച്ചു ചേർന്നിരിക്കുന്നു.

 

ആചാര്യാ…. കാളി ദേവി പ്രീതിപ്പെട്ടിരിക്കുന്നു.

 

ഉം…..

 

അതു പറയുമ്പോ ആചാര്യൻ്റെ മുഖം മങ്ങിയിരുന്നു. തൻ്റെ കർമ്മങ്ങൾ എല്ലാം വിഫലമാക്കി കൊണ്ട് മറ്റാരോ… കാളിയെ പ്രീതി പെടുത്തിയിരിക്കുന്നു. അത് ആചാര്യൻ്റെ കഴിവുകൾക്കേറ്റ കളങ്കമായി അദ്ദേഹം അതിനെ കണ്ടു തുടങ്ങി.

 

എന്തു പറ്റി ആചാര്യാ…..

 

ഒന്നുമില്ല ഗുരുനാഥാ… നാം ഒന്നു വിശ്രമിക്കട്ടെ

Recent Stories

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും 😰😰

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. 🤷‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii🥰

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com