അവൾ നിലത്തു വീണ സോപ്പെടുത്തു കഴുകി, ആ പഴയ ചിന്തയിലേക്കു യാത്രയായി. വികൃതവും ഭീകരവുമായ ജീവി, കരടിയെ പോലെയും മനുഷ്യനെ പോലെയും തോന്നുന്ന രൂപം. ജനൽ കമ്പികൾ പൊട്ടിച്ച് അകത്തു വന്നു. തന്നെ തട്ടി തെറുപ്പിച്ചു അപ്പുവിനെ പിടിക്കാൻ നോക്കി. ചുറ്റും ചുവന്ന പ്രകാശം.
പിന്നെ, പിന്നെ എന്താണ് നടന്നത് , ഒന്നും ഓർമ്മ വരുന്നില്ലല്ലോ…. ആ ചുവന്ന പ്രകാശം എവിടെ നിന്നാ വന്നത്. ഉത്തരമില്ലാത്ത ചോദ്യ വർഷം അവളെ തേടി പേമാരിയായി പെയ്തിറങ്ങി. അതിനുത്തരം തേടാനുള്ള തിടിക്കമെന്ന പോലെ അവൾ വേഗം കുളിച്ചിറങ്ങി.
ഇറങ്ങിയതും അവൾ വേഗത്തിൽ ഓടിയത് തൻ്റെ മുറിയിലേക്കാണ്. ഓടിയെത്തിയും കട്ടിലിൽ കിടക്കുന്ന അപ്പുവിനെ നോക്കി. അപ്പോ തന്നെ അവൾ ജനലിനരികിലേക്കു പോയി.
ഇല്ല കമ്പികൾ ഒക്കെ അതു പോലെ തന്നെ ഉണ്ട്. തനിക്കു നല്ല ഓർമ്മയുണ്ട് ആ ജീവി ഈ കമ്പികൾ ഒക്കെ ഒടിച്ചു കളഞ്ഞത്, പക്ഷെ ഇപ്പോ ഇതൊക്കെ കാണുമ്പോ താൻ കണ്ടത് സ്വപ്നമാണോ…. അല്ല ഒരിക്കലുമല്ല സ്വപ്നമായിരുന്നെങ്കിൽ കട്ടിലിൽ കിടന്ന താൻ നിലത്തെത്തുമോ….. ഉറക്കത്തിൽ വീണു പോയതാണോ…. എയ് വീണാൽ വേദനിക്കില്ലെ, അപ്പോ ഉണരില്ലെ, അല്ലെ എന്നോടൊപ്പം അപ്പുവും വീഴില്ലെ അവൻ വീണ കരയും അപ്പോ എന്തു വന്നാലും ഞാൻ അറിയില്ലെ.
അവൾ അപ്പുവിനരികിലെക്കു നടന്നു. അവൻ്റെ ദേഹം മുഴുവൻ പരിശോധിച്ചു , ഇല്ല ഒരു ചുവന്ന പാടു പോലും ഇല്ല, അപ്പോ ഇന്നലെ രാത്രി എന്താ… നടന്നത്. അവൾ വീണ്ടും ജനലരികിലേക്കു നടന്നു. അവിടെ ജനലരികിനു താഴെ എന്തോ കിടക്കുന്നത് കണ്ടവൾ നോക്കി.
ഒരു പാതി കത്തിയ മാംസ കഷ്ണം ചുറ്റും രോമമുണ്ട് കുറച്ചൊക്കെ കരിഞ്ഞിട്ടുമുണ്ട്. ഒരു നിമിഷം അവൾ തൻ്റെ മനസിൽ ആ വികൃത രൂപം ഓർത്തെടുക്കാൻ ശ്രമിച്ചു . അതെ ഇത് ആ ജീവിയുടേതു തന്നെ. ഭയം ഒരു നിമിഷത്തേക്ക് അവളെ കടന്നു പിടിച്ചു.
വെളിച്ചത്തിൻ്റെ മറവിലെ ആ മാംസക്കഷ്ണത്തെ പൂർണ്ണമായി തിരിച്ചറിയാൻ കഴിയാത്തതു കൊണ്ട് അവൾ അത് പേപ്പർ കൊണ്ട് പയ്യെ മറ്റൊരു പേപ്പറിലാക്കി ജനലരികിൽ വെച്ചു.
സൂര്യപ്രകാശം ആ മാംസത്തിൽ പതിഞ്ഞ നിമിഷം അതു കത്തി ചാരമായി മാറി. തെല്ലൊരു അത്ഭുതത്തോടെയും ഒപ്പം തികഞ്ഞ ഭയത്തോടെയും അവളാ രംഗം സാക്ഷ്യം വഹിച്ചു. ഉളളിൽ വർദ്ധിക്കുന്ന ഭയമോ എന്തോ അവൾ ഓടി അപ്പുവിനരികിലേക്ക് , അവനെ കെട്ടിപ്പിടിച്ചു കിടന്നു അവനോടൊപ്പം അവൻ്റെ രക്ഷകയായി.
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…