കുബേര ദേവന പ്രധാനം ചെയ്യുന്ന രുദ്രാക്ഷം ഐശ്വര്യദായകമാണ്. പക്ഷെ ഇവ ശ്രദ്ധിച്ചു നോക്കിയാൽ മിഴികൾ പോലെ തോന്നുന്നില്ലെ , ശിവ മിഴികൾ എന്നും ഇതിനെ വിശേഷിപ്പിക്കാം. ഇതു ധരിക്കുന്നവർ സദാ ശിവ ഭഗവാൻ്റെ ദൃഷ്ടിക്കു മുന്നിൽ ഉണ്ടാകും അവർക്കുണ്ടാവുന്ന സങ്കടങ്ങൾ ഭഗവാൻ അകറ്റും അതാണ് ഈ രുദ്രക്ഷത്തിൻ്റെ മഹിമ.
മോൾ ഇതു ധരിക്കാ… പിന്നെ ഈ കുഞ്ഞിനേയും.
കാർത്തുമ്പി രുദ്രാക്ഷത്തെ തൊട്ടു വണങ്ങിയ ശേഷം സ്വയം ധരിച്ചു ആ മാല, പിന്നെ അപ്പുവിനെ നിലത്തു നിർത്തി അവൻ്റെ കഴുത്തിൽ ചാർത്തി കൊടുത്തു. ആ കുഞ്ഞു മുഖത്ത് പുഞ്ചിരി മായാതെ സദാ ശോഭ പരത്തി കൊണ്ടിരുന്നു.
പൈശാചിക ശക്തികൾ ശക്തിയാർജിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ദൈവിക ശക്തിയുടെ രക്ഷാവലയങ്ങളാൽ കുഞ്ഞിനെയും കാർത്തുമ്പിയേയും കൂടുതൽ സുരക്ഷിതരാക്കുകയാണ് പ്രകൃതി.
കാലരഞ്ജൻ തൻ്റെ ആഭിചാര കർമ്മങ്ങൾക്കൊരുങ്ങുകയാണ്. ആദ്യമായി തനിക്കേറ്റ തിരിച്ചടി, തനിക്ക് ബന്ധനത്തിൽ ആക്കാൻ പറ്റാത പോയ ചെറിയൊരു പെൺകുട്ടി , ഒരു പത്തു വയസ്സുകാരിയിൽ താൻ നേരിട്ട പരാജയം അയാളെ കോപാകുലനാക്കി.
അതി കഠിനമായ മന്ത്രോച്ഛാരണങ്ങൾ ഉയർന്നു. അവിടെയാകെ കുന്തിരിക്കത്തിൻ്റെ പുകയും നിറഞ്ഞു. അയാളുടെ മുഖം കുടുതൽ വികൃതമായി, കണ്ണുകൾ പുറത്തേക്കു തള്ളി പിടിച്ചു കൊണ്ടയാൾ തൻ്റെ കൈയ്യിൽ കഠാരയാൽ മുറിവുണ്ടാക്കി. അതിൽ നിന്നും ഒഴുകിയ രക്തം സ്വന്തം ഉപാസനാമൂർത്തിയുടെ കാൽക്കൽ സമർപ്പണം ചെയ്തു.
ശേഷം ബലി ദർപ്പണ പലകയിൽ ഒരു കരിക്കോഴിയെ പിടിച്ചു വെച്ച് ഒറ്റ വെട്ടിന് അതിൻ്റെ തല രണ്ടായി മുറിച്ചു. അതിനെ സ്വതന്ത്രമാക്കി. ശിരസ്റ്റ ശരീരം പതിയെ ചലിക്കുന്നു , പ്രാണവേദനയുടെ പ്രതിരൂപമായി ആ ചിറകുകൾ ശക്തമായി അടിക്കുന്നുണ്ട്. കഴുത്തിൽ നിന്നും രക്തം വാർന്നൊഴുകുന്നു ഒടുക്കം ആ കുഞ്ഞു ശരീരം ചലനമറ്റു കിടന്നു. ഈ കാഴ്ചയെല്ലാം ആനന്ദത്തോടെ അയാൾ നോക്കി നിന്നു.
അയാൾ കൈ നീട്ടിയതും അഞ്ജല മറ്റൊരു കരിക്കോഴിയെ അയാൾക്കു നൽകി. അതിനെ കയ്യിലേന്തി അയാൾ മന്ത്രങ്ങൾ ചൊല്ലി. അതിൻ്റെ ശിരസ്സ് ഭാഗത്ത് മൂന്നു വട്ടം ഊതിയ ശേഷം ജലത്തിൽ മൂന്നു വട്ടം ശിരസ്സ് മുക്കിയെടുത്തു. പിന്നെ ആ കോഴിയുടെ തല ഭാഗം ഒരു കയ്യിലും കഴുത്തിൻ്റെ അവസാന ഭാഗം അടുത്ത കയ്യിലുമായി പിടി മുറുക്കി.
അടുത്ത നിമിഷം അയാൾ ആ കോഴിയുടെ കഴുത്തിൽ ആഞ്ഞു കടിച്ചു വലിച്ചു. കഴുത്തിലെ പൂടയും മാംസവും അയാളുടെ വായോടൊപ്പം അടർന്നു വന്നു. ആ മാംസ ഭാഗം അയാൾ തുപ്പിക്കുഞ്ഞ ശേഷം പിടയുന്ന ആ ശരീരത്തിൽ നിന്നും രക്തം വലിച്ചു കുടിച്ചു. അയാളുടെ മുഖവും ദേഹവും രക്തമയം. ചേദനയറ്റ കോഴിയുടെ ശരീരം അയാൾ ദൂരേയു വലിച്ചെറിഞ്ഞു.
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…