? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

പിറ്റേന്ന് അമ്പലം കഴിഞ്ഞ് ദേവ് മൈസുരിലേക്ക് പോയി. അനു അങ്ങോട്ട് വന്നിട്ട് രണ്ടാമത്തെ തവണയാണ് അവന്‍ അങ്ങോട്ട് പോവുന്നത്. ഇല്ലത്ത് എല്ലാരോടും വിഷ്ണുപാദത്തിലേക്ക് പോയ ചിറ്റശ്ശി തുടങ്ങി വെച്ച ചാരിറ്റി സേവനങ്ങള്‍ തുടര്‍ന്ന് നടത്താന്‍ പോകുന്ന ദേവുട്ടനെയാണ്. എന്നാല്‍ അതിന് പിറകില്‍ അയാള്‍ക്ക് ഉള്ള ദുരുദ്ദേശം അനുവിനല്ലാതെ ആര്‍ക്കും അറിയുമായിരുന്നില്ല. അനുവിന് അതിലേക്ക് അതികം തലയിട്ടില്ലങ്കിലും ഓര്‍ക്കുമ്പോ എന്തോ ഒരു വിഷമം അവളുടെ മനസില്‍ ഉണ്ടായിരുന്നു. ഓരോ ദിവസവും രാത്രി അവന്‍ തനിക്കറിയാത്ത ഒരുത്തിയെ വിളിയ്ക്കുന്നത് അവള്‍ക്ക് ദേഷ്യവും വിഷമവും ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു എതിര് പറയാനുള്ള അവസാരമെല്ലാം ആദ്യരാത്രി തന്നെ തച്ച് തകര്‍ത്തത് കൊണ്ട് ഇപ്പോ മുഖം തിരിച്ചിരിക്കാന്‍ മാത്രമേ അനുവിന് സാധിക്കുമായിരുന്നുള്ളു.

പിന്നിട് രണ്ടുദിവസം രാത്രികളില്‍ അനു മുറിയില്‍ തനിച്ചായിരുന്നു. കഴിഞ്ഞ പ്രാവിശ്യത്തെപോലെ ആ രാത്രികളില്‍ ഒരു എകാന്തതയും സങ്കടവും അവള്‍ക്ക് അനുഭവപ്പെട്ടു. ദേവിന്‍റെ അഭാവം തനിക്ക് ഫീല്‍ ചെയ്യുന്നത് അറിഞ്ഞപ്പോ ദേവിന്‍റെ സാമിപ്യം തന്നില്‍ മാറ്റം വരുന്നുണ്ടോ എന്നവള്‍ ആലോചിച്ചു. പക്ഷേ പെട്ടെന്ന് തന്‍റെ ലക്ഷ്യം അവളുടെ മനസിലേക്ക് വന്നു. അതോടെ ഇങ്ങനെ എവിടെയെങ്കിലും തങ്ങി നിന്നാല്‍ തന്‍റെ ലക്ഷ്യത്തിലേക്ക് എത്താന്‍ പറ്റില്ലെന്ന ചിന്ത അവളില്‍ കയറി വന്നു. അതോടെ അത്രയും നേരത്തെ വിഷമത്തേക്കാള്‍ താന്‍ നേടേണ്ട അത് വാശിയിലേക്ക് വഴിമാറി.

രണ്ടു ദിവസം കഴിഞ്ഞുള്ള രാത്രിയിലാണ്. ദേവ് തിരിച്ചെത്തിയത്. കൃത്യമായി പറഞ്ഞാല്‍ അനുവിന്‍റെ ഗേറ്റ്ടുഗതറിന് തലേന്നതെ രാത്രി. ദേവ് വന്നുകയറിയതൊന്നും അനു അറിഞ്ഞിരുന്നില്ല. അവള്‍ ഉറക്കത്തിലേക്ക് വിണിരുന്നു.

പിറ്റേന്ന് ദേവിന്‍റെ അലറാമടിച്ച് കേട്ടാണ് അനു എണിറ്റത്. പരിചിതമായ അലറാം കേട്ടപ്പോഴെ ദേവ് രാത്രി വന്ന കാര്യം അവള്‍ക്ക് മനസിലായി. പെട്ടെന്ന് എണിക്കേണ്ട അവശ്യമില്ലാതതിനാല്‍ അനു എഴുന്നേറ്റില്ല.

എന്നാലും പതിവിലും നേരത്തെ തന്നെ അവള്‍ എണിറ്റു. ഗേറ്റ് ടുഗതറിന് പോകേണ്ടതിനാല്‍ പണികള്‍ നേരത്തെ തീര്‍ക്കേണ്ടതുണ്ടായിരുന്നു. ടെറ്റ്ടുഗതറിന്‍റെ കാര്യം ഇല്ലത്ത് അറിയുന്നതിനാല്‍ മറ്റു ചോദ്യങ്ങളോന്നുമുണ്ടായില്ല. ദേവ് കൊണ്ടു ചെന്നാക്കമെന്നതിനാല്‍ അവള്‍ക്ക് യാത്രയുടെ പേരില്‍ പ്രശ്നമുണ്ടായില്ല. എന്നാലും ദേവിന്‍റെ ഡ്രൈവിംഗില്‍ അവള്‍ക്ക് അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല. കാരണം ഇല്ലത്തുള്ള മനുവേട്ടന്‍റെ ബൈക്കു പോലും ദേവ് ഓടിയ്ക്കുന്നത് അവള്‍ കണ്ടിട്ടില്ല. അപ്പോഴാണ് കാറ്. എന്തായാലും വരുന്നിടത്ത് വെച്ച് കാണാമെന്ന ചിന്തയില്‍ അവളിരുന്നു.

ഒമ്പതു മണി കഴിഞ്ഞപ്പോ ദേവ് അമ്പലത്തില്‍ നിന്നെത്തി. മൈസുര് പോയി വന്നതിന് ശേഷം ഇന്നത്തെ ദിവസത്തെ കുറിച്ച് പറയാനോ ഓര്‍മ്മപ്പെടുത്താനോ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. രണ്ടുപേരും കൈ കഴുകി പ്രാതല്‍ കഴിക്കാനിരുന്നു. രണ്ടുപേരും സൈല്‍ഫ് സേര്‍വ് ആയതുകൊണ്ട് രണ്ടാളും സ്വന്തം കാര്യം മാത്രം നോക്കി കഴിക്കല്‍ തുടങ്ങി.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.