? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

കോളേജ് പഠനകാലത്ത് അനുവിന്‍റെ പ്രധാന എതിരാളിയായിരുന്നു നാന്‍സി. എന്തുപരുപാടി വന്നാലും അനുവിന് ഏതിരായി അവള്‍ ഉണ്ടാവും. അതിനാല്‍ തന്നെ രണ്ടുപേരും അന്നുതൊട്ടെ കീരിയും പാമ്പുമാണ്.

““എന്താടീ…. ആ നാന്‍സിയുടെ കണ്ണിപ്പോ പുറത്തേക്ക് വരുമല്ലോ….”” അനു അവളുമാരുടെ നോട്ടം കണ്ടു നന്ദുവിനോട് പതിയെ പറഞ്ഞു.

““അതുപിന്നെ നീ ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നാ ആരുടെയായാലും കണ്ണ് തള്ളി പോവില്ലേ….”” നന്ദു ചിരിയോടെ മറുപടി നല്‍കി.

““എന്തായിപ്പോ അവളുടെ അവസ്ഥ…..”” അനു ചോദിച്ചു.

““എതോ ചെക്കന്‍റെ തലയിലായിട്ടുണ്ട്…. കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസമായിട്ടേ ഉള്ളു.””

““ആരാണവോ ആ നിര്‍ഭാഗ്യവാന്‍…..”” അനു ചോദിച്ചു.

““അറിയില്ല…. ഇന്ന് വന്നിട്ടില്ല…. പ്രവാസിയാണ് പോലും…. രണ്ടാഴ്ച മുമ്പ് തിരിച്ചുപോയിയെന്നാ അറിഞ്ഞത്…..”” നന്ദു പറഞ്ഞു.

““ഇവളുടെ പീഡനം സഹിക്കാതെ ഓടി രക്ഷപ്പെട്ടതാണോ….?”” അനു ചിരിയോടെ ചോദിച്ചു.

““സാധ്യതയുണ്ട്…. പാവം, വിധി ഇതായി പോയി….”” നന്ദു ഇത്രയും പറഞ്ഞു ചിരിയില്‍ പങ്കുചേര്‍ന്നു.

അപ്പോഴേക്കും അനുവും നന്ദുവും നാന്‍സിയ്ക്കും പടയ്ക്കും അടുത്തെത്തിയിരുന്നു. പെട്ടെന്ന് സംസാരം അവസാനിപ്പിച്ചു ഇത്തിരി ഗൗരവഭാവത്തോടെ അവിടെ നിന്നവരെ നോക്കി അനു ഓഡിറ്റോറിയത്തിനുള്ളിലേക്ക് കയറി.

ഏകദേശം വരാമെന്ന് പറഞ്ഞ എല്ലാരും എത്തിയപ്പോ പരുപാടി ആരംഭിച്ചു. എല്ലാവരുടെയും കോളേജിന് ശേഷമുള്ള ജീവതവും കോളേജ് ലൈഫിലെ ഓര്‍മ്മകളുമായി ഉച്ചവരെയുള്ള സമയം കടന്നുപോയി. കോളേജില്‍ അവരെ പഠിപ്പിച്ച രണ്ടുമൂന്ന് ടീച്ചര്‍മാരും പ്രിന്‍സിപാളും അവിടെ സാന്നിധ്യമാറിയിച്ചിരുന്നു.

അനുവിന് സംസാരിക്കുന്നുള്ള സമയത്ത് അടുത്ത കൊല്ലം പിജിയ്ക്ക് ചേരുന്ന കാര്യത്തിനായിരുന്നു അവള്‍ ഊന്നല്‍ കൊടുത്തത്. കല്യാണം കഴിഞ്ഞ കാര്യവും ഭാര്‍ത്താവിന്‍റെ പേരും പറഞ്ഞെങ്കിലും കുടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാതെ അവള്‍ രക്ഷപ്പെട്ടു.

ഉച്ചയ്ക്ക് എല്ലാവരും ചേര്‍ന്നു ഭക്ഷണം കഴിച്ചു. അധികം കുട്ടികളും കല്യാണം കഴിഞ്ഞിരുന്നു. ചുരുക്കം ചിലര്‍ മാത്രമേ ഭര്‍ത്താവിനെ കൊണ്ടുവന്നിട്ടുള്ളു. അനു ഇങ്ങോട്ട് സൗഹൃദം കാണിച്ചവരോടെല്ലാം നല്ല രീതിയില്‍ പെരുമാറി. അവരുടെ കാര്യങ്ങള്‍ അറിയാനും അവരുടെ സന്തോഷത്തില്‍ പങ്കുചെരാനും അവള്‍ ശ്രമിച്ചു. ഭര്‍ത്താവിന്‍റെയും കുടുംബജീവിതത്തിന്‍റെ കാര്യം ചോദിക്കുന്നവരോട് നല്ലാതാണ് എന്നു മറുപടി നല്‍കി അവള്‍ മുഖം രക്ഷിക്കുകയായിരുന്നു ചെയ്തതു.

ഉച്ചഭക്ഷണത്തിന് ശേഷം അനുവും നന്ദുവും ബാക്കിയുള്ളവരില്‍ നിന്ന് മാറി ഒരിടത്ത് ഒറ്റയ്ക്ക് ഇരുന്നു. ലൈബ്രറി കെട്ടിടത്തിന് പുറത്ത് ഉണ്ടാക്കിയിരിക്കുന്ന സിമന്‍റ് ബെഞ്ചിലേക്ക് രണ്ടുപേരും പോയി ഇരുന്നു.

ഇരുവരും അടുത്തടുത്തിരുന്നെങ്കിലും അല്‍പസമയം അവിടം നിശബ്ദമായിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ നന്ദു പതിയെ പറഞ്ഞു തുടങ്ങി.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.