? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

““ഇറങ്ങുന്നില്ലേ…..?”” അനു കുനിഞ്ഞ് കാറിനുള്ളിലേക്ക് തലയിട്ട് ചോദിച്ചു.

““ഇല്ല….”” ദേവ് മറുപടി നല്‍കി….

““അതെന്താ….?””

““ഏയ്…. ചെയര്‍പെഴ്സണിന്‍റെ ഭര്‍ത്താവ് എന്നോക്കെ പറയുമ്പോ ആളുകള്‍ നന്നായി പ്രതിക്ഷിക്കും. അതിനുള്ള ആളോന്നുമില്ല ഞാന്‍… അതുകൊണ്ട് ഞാന്‍ വരുന്നില്ല….”” ദേവ് ഒരു ചിരിയോടെ പറഞ്ഞു. അനു അതുകേട്ടപ്പോ ഒരു അശ്വാസം തോന്നിയെങ്കിലും പുറത്ത് കാണിക്കാന്‍ നിന്നില്ല.

““ അപ്പോ ഇനി എന്ത് ചെയ്യാനാ പോവുന്നത്….”” അനു തന്‍റെ മനസിലെ സന്തോഷം ഒതുക്കികൊണ്ട് ചോദിച്ചു.

““എനിക്ക് ഇവിടെ സിറ്റിയില്‍ നിന്ന് കുറച്ച് ഡോക്യുമെന്‍റ്സ് ശരിയാക്കാനുണ്ട്…. താന്‍ പരുപാടി കഴിയുമ്പോള്‍ വിളിച്ച മതി…. ഞാന്‍ തന്നെ കൂട്ടാനായി വരാം….””

““ഹാ…. ശരി….”” അനു താല്‍പര്യമില്ലെങ്കില്‍ കുടി പറഞ്ഞൊപ്പിച്ചു.

““അപ്പോ ശരി…. പ്രോഗ്രാം തുടങ്ങാന്‍ സമയമായിട്ടുണ്ട്…. ചെയര്‍പേഴ്സണ്‍ ചെല്ല്…. പിള്ളേര് കാത്തിരിക്കുന്നുണ്ടാവും….”” ദേവ് വീണ്ടും തന്‍റെ പുഞ്ചിരി പുറത്തേടുത്ത് പറഞ്ഞു.

അനു അതിനനുസൃതമായി കാറിനുള്ളിലേക്ക് നിട്ടിയ തല പുറത്തേക്ക് ഇട്ട് തിരിഞ്ഞ് നടന്നു. തിരിഞ്ഞ് നടന്നു തുടങ്ങിയതും പിറകില്‍ നിന്ന് കാര്‍ സ്റ്റാര്‍ട്ടാവുന്നതും അത് പതിയെ മുന്നിലേക്ക് പോവുന്നതും ശബ്ദത്തിലുടെ അനു തിരിച്ചറിഞ്ഞു.

ഇത്രയും നേരം ദേവ് പറഞ്ഞ കാര്യം തന്നെ സന്തോഷിപ്പിച്ചെങ്കിലും കാര്‍ പോയി കഴിഞ്ഞപ്പോ എന്തോ ഒരു ഉള്‍വലിവ് മനസില്‍ വരുന്ന പോലെ അവള്‍ക്ക് തോന്നി. അറിയാതെ അവളുടെ നോട്ടം കാര്‍ പോയ ഭാഗത്തേക്ക് തിരിഞ്ഞു. ദുരെയൊരു വളവില്‍ കാര്‍ തിരിഞ്ഞ് തന്‍റെ കണ്‍വെട്ടത്ത് നിന്ന് മറയും വരെ അവള്‍ നോക്കി നിന്നു.

കാര്‍ പോയതും അനു സ്വബോധത്തിലേക്ക് തിരിച്ചു വന്നു. എന്തിനാ താനിത്രയും നേരം അങ്ങോട്ട് നോക്കി നിന്നു എന്നത് അവള്‍ക്ക് പോലും അറിയുമായിരുന്നില്ല. അവള്‍ പതിയെ ഗേറ്റ് കടന്ന് കോളേജ് അങ്കണത്തിലേക്ക് നടന്നു. ഞായറാഴ്ച ആയതിനാല്‍ പരുപാടിയ്ക്ക് വന്നവരല്ലാതെ ആരുമവിടെയുണ്ടായിരുന്നില്ല.

അനു ക്യാമ്പസിനുള്ളില്‍ കയറിയതും നേരെ ചെന്നുപ്പെട്ടത് നന്ദനയുടെ മുന്നിലായിരുന്നു. അനുവിനെ കണ്ടതും ഓടി വന്നു നന്ദു അവളെ കെട്ടിപിടിച്ചു. എന്തോ ഇടയ്ക്ക് വെച്ച് നിന്നുപോയ സൗഹൃദം തിരിച്ചു കിട്ടിയ സന്തോഷം.  സന്തോഷം കൊണ്ടു കണ്ണൊക്കെ നിറഞ്ഞു തുടങ്ങി. അല്‍പനേരത്തെ ആലിംഗനത്തിന് ശേഷം രണ്ടുപേരും അടര്‍ന്നു മാറി.

““എന്‍റെ മോളെ…. എത്ര നാളായി കണ്ടിട്ട്….”” നന്ദു പറഞ്ഞു തുടങ്ങി.

““അതെടീ…. നഷ്ടപ്പെട്ട എന്തോ തിരിച്ച് കിട്ടിയ പോലെ….”” അനു മനസിലെ കാര്യം തുറന്നു പറഞ്ഞു.

““ഹാ… അല്ലാ അനു…. ഇന്ന് ശരിക്ക് കെട്ടി ഒരുങ്ങിയിട്ടുണ്ടല്ലോ….”” അനുവിനെ കേശാദിപാദം നോക്കി നന്ദു വിലയിരുത്തി.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.