? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

““അനു….”” നന്ദുവിന്‍റെ ശബ്ദം കേട്ടതും എന്തോ ചിന്തയിരുന്നിരുന്ന അനു സ്വബോധത്തിലേക്ക് വന്നു നന്ദുവിനെ നോക്കി….

““നിനക്ക് കാര്യമായി എന്തോ പറയാനുണ്ടല്ലോ….”” നന്ദു ചോദിച്ചു.

““അതെടീ…. കുറച്ച് പ്രശ്നമുണ്ട്…..”” അനു പതിയെ മറുപടി നല്‍കി…

““എന്നാ പറ…. എന്നെകൊണ്ട് വല്ല സഹായവും വേണേമെങ്കില്‍ ഞാന്‍ ചെയ്യാം…””

““നിന്നെകൊണ്ടൊന്നും ശരിയാക്കാന്‍ പറ്റില്ലേടീ….”” അനു ടെന്‍ഷനടിച്ചതു പോലെ പറഞ്ഞു.

““നീ കാര്യം പറ… എന്നാലല്ലേ അത് തീരുമാനിക്കാന്‍ പറ്റുള്ളു….”” നന്ദു കാര്യമറിയാനായി അനുവിനെ പ്രോത്സാഹിപ്പിച്ചു.

അനു നന്ദുവിനെ ഒന്നൂടെ നോക്കി. പിന്നെ പറയാന്‍ തുടങ്ങി. വേളിയാലോചന വന്നത് തൊട്ട് രാവിലെ ആ കോളേജ് അംങ്കണത്തില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍…. നന്ദു അനു പറയുന്നതെല്ലാം നല്ലൊരു ശ്രോതാവിനെ പോലെ കേട്ടിരുന്നു. അനു ഒറ്റയടിയ്ക്ക് തന്‍റെ കഴിഞ്ഞ രണ്ടുമാസത്തെ ജീവിതത്തിന്‍റെ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞവസാനിപ്പിച്ചു. പിന്നെ നന്ദുവിന്‍റെ മുഖത്തേക്ക് നോക്കി. അവിടെയും നല്ല ചിന്തയിലായിരുന്നു. കുറച്ച് നേരം ഇരുവരും ഒന്നും മിണ്ടിയില്ല.

““നന്ദു….”” അനു ചിന്തയിലുണ്ടായിരുന്ന നന്ദുവിനെ വിളിച്ചു. നന്ദു അനുവിനെ നോക്കി. പിന്നെ ചോദിച്ചു.

““അപ്പോ നിന്‍റെ ഭര്‍ത്താവ് നീയുദ്ദേശിച്ച ആള് അല്ലല്ലെ….”” നന്ദു ചോദിച്ചു.

““ഹാ…. പക്ഷേ അങ്ങേരുടെ സ്വഭാവമെന്തായെന്ന് ഇപ്പോഴും എനിക്കറിയില്ല….”” അനു തല കുനിച്ചുകൊണ്ടു പറഞ്ഞു.

““അല്ലാ…. അയാളിതുവരെ നിന്നെ ഒന്നു തൊട്ടു നോക്കിയിട്ടുപോലുമില്ലേ….”” നന്ദു എന്തോ ചിന്തിച്ച ശേഷം ചോദിച്ചു.

““ആദ്യരാത്രി കൈയില്‍ കയറി പിടിച്ചിരുന്നു. ഞാന്‍ പറഞ്ഞില്ലേ…. പിന്നെയാണ് അങ്ങേരുടെ മറ്റൊരു മുഖം ഞാന്‍ കണ്ടു തുടങ്ങിയത്….””

““എന്നാലും നിന്നെപോലെയൊരുത്തിയെ കിട്ടിയിട്ട് ഒന്നു തൊട്ട് നോക്കുകപോലും ചെയ്തില്ല എന്ന് പറയുമ്പോ….”” നന്ദു അനുവിനെ വശ്യമായി ഒന്നു നോക്കി കൊണ്ടു ചിരിയോടെ ചോദിച്ചു.

““അതിന് ഭൂമിയിലെ എല്ലാ ആണുങ്ങളും നിന്‍റെ ഹരിഷേട്ടനെ പോലെയല്ല… എന്തോക്കെയായിരുന്നു നിന്‍റെ അന്നത്തെ സംസാരം…. ആദ്യരാത്രി തന്‍റെ അനുവാദമില്ലാതെ അങ്ങിനെയൊക്കെ ചെയ്തു. എനിക്ക് അവിടെ വേദനിക്കുന്നേ…. ഇവിടെ വേദനിക്കുന്നെ…. എന്തോക്കെയായിരുന്നു…..”” അവസാനം നന്ദുവില്‍ നിന്ന് കേട്ടാ ചൊറിച്ചിലില്‍ മറുപടിയെന്ന പോലെ അനു തിരിച്ചടിച്ചു.

““അ….അതൊക്കെ പണ്ടല്ലേ….”” അനുവിന്‍റെ പെട്ടെന്നുള്ള മാറ്റത്തില്‍ ഒന്നു അമ്പരന്നെങ്കിലും നന്ദു പറഞ്ഞൊപ്പിച്ചു.

““പണ്ടോ….. അപ്പോ ഇപ്പോഴോ….”” അനു സംശയം ചോദിച്ചു.

““ഇപ്പോ ഒക്കെ മാറി പെണ്ണേ…. അതുകൊണ്ടു തന്നെ എനിക്കുറപ്പുണ്ട് എന്നെ വേണ്ട എന്നു വെച്ചു എന്‍റെ ഹരിയേട്ടന്‍ വേറെയൊരുത്തിയെ തേടി പോവില്ല….”” നന്ദു തിരിച്ചടിച്ചു. പക്ഷേ അതു കേട്ടപ്പോ അനുവിന്‍റെ മുഖത്തുണ്ടായ ചിരി മാഞ്ഞു.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.