? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

““പിന്നെ…. മുന്‍ ചെയര്‍പേഴ്സണ്‍ അല്ലേ…. അതിന്‍റെ ഒരു പ്രൗഡി വേണ്ടേ….?”” അനു ചോദിച്ചു

““അത് വേണം…. എതാ ഈ സാരി…. കല്യാണത്തിന്‍റെയാ….?”” നന്ദു സാരിയില്‍ തഴുകി കൊണ്ടു ചോദിച്ചു.

““അതെ…. എങ്ങനെയുണ്ട്….? എനിക്ക് ചേരുന്നില്ലേ….””

““പിന്നെ…. അത് പറയാനുണ്ടോ…. എവിടെ നിന്‍റെ കെട്ടിയോന്‍….? ”” നന്ദു എന്തോ ചിന്തിച്ച പോലെ ചോദിച്ചു.

““എന്നെയിവിടെ ട്രോപ്പ് ചെയ്തു പോയി. ഇനി പരുപാടി കഴിഞ്ഞു വരും…””

““ഹാ…. എന്തായി നിങ്ങളുടെ കാര്യത്തില്‍ വല്ല മാറ്റമുണ്ടോ….?””

““എവിടെന്ന്…. എല്ലാം പഴയ പോലെ തന്നെ….. അത് വിട് എവിടെ നിന്‍റെ ഹരിഷേട്ടന്‍….”” അനു സ്വന്തം കാര്യം പറയുന്നതിന് ഇടയില്‍ എന്തോ ഓര്‍ത്ത പോലെ ചോദിച്ചു.

““ഹരിയേട്ടന്‍റെ കാര്യം പറയാതിരിക്കുന്നതാ ഭേദം…. ഇന്നലെ രാത്രി വരെ വരുന്നില്ല എന്ന് പറഞ്ഞിരിക്കുകയായിരുന്നു ആള്. ഇന്നലെ രാത്രിയിലെ എന്‍റെ ഒരു ചെറിയ ഭീഷണിയിലാ ആള് വീണത്….”” നന്ദു ഒരു ചിരിയോടെ പറഞ്ഞു.

““എന്ത് ഭീഷണി….?””  അനു അതിശയത്തോടെ ചോദിച്ചു.

““ഇന്ന് എന്‍റെ കുടെ വന്നില്ലെങ്കില്‍ ഇന്നു മുതല്‍ രാത്രി അങ്ങേരെ കുടെ കിടക്കില്ലാന്ന്….”” നന്ദു ഒരു നാണം കലര്‍ന്ന ചിരിയോടെ പറഞ്ഞു.

““ങേ…. !!!!”” അനു അതിശയത്തോടെ നന്ദുവിനെ നോക്കി. അവള്‍ ഒരു ചിരിയില്‍ മറുപടി ഒതുക്കി.

““എന്നിട്ട് എവിടെ അങ്ങേര്…..”” അനു അതിശയം മാറ്റി ചോദിച്ചു.

““അതല്ലേ രസം…. ഇവിടെ ആരും കുട്ടിന് ഉണ്ടാവില്ല എന്ന പരാതിയായിരുന്നു അങ്ങേര്‍ക്ക്. ഇവിടെ വന്നപ്പോ നമ്മുടെ പ്രീതിയില്ലേ….. അവളുടെ ഭര്‍ത്താവും ഇങ്ങേരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. അയാളെ കണ്ടപ്പോ എന്നെ ഒഴുവാക്കി അങ്ങേരുടെ കുടെ കുടി…. അതെന്തായാലും നന്നായി ഇല്ലെങ്കില്‍ അങ്ങേരെ നയിച്ചൊണ്ട് പോവേണ്ടി വന്നേനെ…..”” നന്ദു പറഞ്ഞു നിര്‍ത്തി.

““എന്നാലും ഹരിഷേട്ടനെ നീയെങ്ങനെ…?”” അനു വീണ്ടും സംശയം ചോദിച്ചു.

““അതോക്കെ പിന്നെ പറഞ്ഞു തരാം…. തല്‍ക്കാലം നീ വാ…. എല്ലാരെയും കാണ്ടിട്ട് പരുപാടി കഴിഞ്ഞ് എവിടെലും സ്വസ്ഥമായി ഇരുന്ന് പറയാം…. ഇപ്പോ ഓഡിറ്റോറിയത്തിലേക്ക് പോവാം…..”” നന്ദു അനുവിനോട് പറഞ്ഞു.

ശേഷം രണ്ടുപേരും കുടെ ഓഡിറ്റോറിയത്തിലേക്ക് നടന്നു. പോകും വഴി പഴയ സഹപാഠികളെ കാണുകയും അവരോട് സംസാരിച്ച് സമയം പോവുന്നതും അറിഞ്ഞില്ല. ഏകദേശം ഹാളിനടുത്തെത്തിയപ്പോഴാണ് ഒരു പെണ്‍പടയുടെ കുട്ടം അനുവിനെ സൂക്ഷിച്ച് നോക്കുന്നത് അനു അറിഞ്ഞത്. നാന്‍സിയും വാലുകളുമായിരുന്നു അത്.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.