? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

സൂരജിന്‍റെ ഓഫിസിന് മുന്നിലെത്തിയപ്പോള്‍ ദേവ് കാര്‍ സൈഡില്‍ നിര്‍ത്തി. സൂരജ് ഒരു ബൈ പറഞ്ഞ് അവിടെ ഇറങ്ങി. അവന്‍ ഇറങ്ങിയതും ദേവ് പിറകില്‍ ഇരിക്കുന്ന അനുവിനെ നോക്കി. പതിവില്ലാത്തൊരു നോട്ടം കണ്ട് അനു ദേവിനെ നോക്കി എന്താ എന്ന അര്‍ത്ഥത്തില്‍ തല അനക്കി.

““മാഡം ഒന്ന് മുന്നിലേക്കിരുന്നാൽ നമ്മുക്ക് പോകാമായിരുന്നു.”” ദേവ് കളിയാക്കല്‍ രൂപത്തില്‍ പറഞ്ഞു.

““അതെന്തിനാ….? ഞാന്‍ ഇവിടെ ഇരുന്നോളാം….”” അനു സംശയഭാവത്തില്‍ പറഞ്ഞു.

““എന്നാല്‍ ഇന്നത്തെ പോക്ക് ശരിയാവില്ല…. കുടെ ഒരാള് ഇരിക്കാതെ എനിക്ക് കാര്‍ ഓടിക്കാന്‍ ധൈര്യം പോരാ….”” ദേവ് പറഞ്ഞു.

““ശ്ശോ…. ഇത് വല്യ കഷ്ടമായല്ലോ….”” അനു ഇത്രയും പറഞ്ഞ് ഡോര്‍ തുറന്നു പുറത്തിറങ്ങി. പിന്നെ കോ ഡ്രൈവര്‍ സിറ്റിലേക്ക് കയറിയിരുന്നു. പിന്നെ ദേവിനെ നോക്കി. ദേവ് ഇപ്പോഴും അവളെ നോക്കി ഇരുപ്പാണ്….

““ഇനിയെന്താ….?”” കാര്‍ എടുക്കാത്ത ദേവിനെ നോക്കി അനു ചോദിച്ചു.

““സിറ്റ്ബെല്‍റ്റ് ഇട്ടില്ല…..”” ദേവ് പറഞ്ഞു.

““ഓ…. ഇട്ടോളാമേ….”” അനു ദേഷ്യവും ശല്യവും തീരനായി പറഞ്ഞു സിറ്റ് ബെല്‍റ്റ് ഇട്ടു.

““അപ്പോ പോവാം….”” ദേവ് ചോദിച്ചു.

““മ്…..”” അനു തല്‍പര്യമില്ലാത്ത മട്ടില്‍ മൂളി. ദേവ് കാര്‍ എടുത്തു. പയ്യെ റോഡിലേക്ക് കയറ്റി ഓടിച്ചുകൊണ്ടിരുന്നു. എന്നാല്‍ സ്പീഡ് ഇപ്പോഴും പഴയ പോലെ തന്നെയായിരുന്നു. ഓട്ടോയും ബൈക്കും എല്ലാം തങ്ങള്‍ സഞ്ചരിക്കുന്ന കാറിനെ വെട്ടിച്ച് പോകുന്നത് കണ്ട് അനുവിന് ദേഷ്യം വന്നു തുടങ്ങി.

ഇയാള്‍ക്ക് ആ അക്സിലേറ്ററില്‍ ഒന്ന് കാല്‍ അമര്‍ത്തിക്കുടെ….. അനു മനസില്‍ വിചാരിച്ച് കൈയും കെട്ടി പുറത്തേക്ക് നോക്കി നിന്നു.

സംഭവബഹുലമായ ആ യാത്ര കഴിയാന്‍ ഏകദേശം ഒരു മണിക്കുര്‍ എടുത്തു. കാറിനുള്ളില്‍ ബോറടിച്ചിരുന്നു അനു ഒരു പരുവമായി. എങ്ങേനെലും അതില്‍ നിന്ന് ഇറങ്ങിയ മതിയായിരുന്നു എന്ന ചിന്തയിലായിരുന്നു അവള്‍. ദേവാണേങ്കിൽ സസൂക്ഷ്മാണ് കാര്‍ ഓടിക്കുകയാണ്. റോഡിലുടെ അതിവ ശ്രദ്ധയോടെയായിരുന്നു കാറിന്‍റെ പോക്ക്…..

കോളേജിന്‍റെ ഗേറ്റിന് മുന്നില്‍ കാര്‍ നിന്നതും അനു ചാടിയിറങ്ങി. എന്തോ അതില്‍ നിന്ന് ഇറങ്ങിയപ്പോ ഒരു അശ്വാസം. കോളേജ് ഗേറ്റില്‍ ഗേറ്റ്ടുഗതിന്‍റെ പോസ്റ്റര്‍ ഓക്കെ വലിച്ച് കെട്ടിയിട്ടുണ്ട്. എന്തോ ഒരുപാട് നാളുകള്‍ക്ക് ശേഷം ആ കോളേജ് കവാടത്തില്‍ എത്തിയപ്പോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി. കുറച്ച് നേരം അവള്‍ ആ നില്‍പ് നിന്നു. പെട്ടെന്ന് പിറകിലെ കാറില്‍ നിന്ന് ഒരു അനക്കവും കേള്‍ക്കാതെ അവള്‍ തിരിഞ്ഞു നോക്കി. ദേവ് ഇപ്പോഴും ഡ്രൈവിംഗ് സിറ്റില്‍ തന്നെയായിരുന്നു.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.