? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

““അനഘേ….. എപ്പോഴാ പ്രോഗ്രാം….?”” ദേവ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ചോദിച്ചു.

““പത്തര….”” അപ്രതിക്ഷിതമായ ചോദ്യത്തില്‍ ഒന്ന് മുഖം വെട്ടിച്ച് കൊണ്ട് അനു പറഞ്ഞു….

““ഹാ…. ഒക്കെ…. നമ്മുക്ക് ഒരു ഒമ്പതരയ്ക്ക് ഇറങ്ങാട്ടോ….”” ദേവ് പറഞ്ഞു.

അനു ഒരു തലയാട്ടലില്‍ മറുപടിയൊതുക്കി ബാക്കി ഭക്ഷണം കഴിച്ച് തുടങ്ങി. പ്രാതല്‍ കഴിഞ്ഞ് ഇല്ലത്തുള്ളവരോടു പറഞ്ഞ് രണ്ടുപേരും ഇറങ്ങി. പതിവുപോലെ മുണ്ടും ഒരു കരിനീല ഷര്‍ട്ടുമായിരുന്നു ദേവിന്‍റെ വേഷം.

അനുവണേങ്കില്‍ പഴയ കോളേജ് ചേയര്‍പേഴ്സന്‍റെ എല്ലാ തലയെടുപ്പും നിറഞ്ഞ വേഷത്തിലായിരുന്നു. വേളിയ്ക്ക് ഉടുത്ത സാരിയ്ക്ക് ആ ചടങ്ങ് കഴിഞ്ഞ് ഒന്നു പുറത്തെടുക്കാന്‍ സമയം കിട്ടിയ സന്തോഷത്തിലായിരുന്നു അവള്‍ എന്നാല്‍ അപ്പോഴാണ് ദേവ് തന്‍റെ കുടെ വന്നാല്‍ താന്‍ എന്തു പറഞ്ഞു അവനെ പരിജയപ്പെടുമെന്ന സംശയം അനുവിന് വന്നത്. തന്‍റെ വേളി കഴിഞ്ഞ കാര്യം നന്ദുവിന് മാത്രമേ അറിയുകയുള്ളു.  ബാക്കിയാര്‍ക്കുമാറിയില്ല. കഴുത്തിലെ താലിയും നെറുകയിലെ സിന്ദുരവും കാണുമ്പോള്‍ എല്ലാര്‍ക്കും കാര്യം മനസിലാവും….  ദേവ് അണ് തന്‍റെ ഭര്‍ത്താവെന്ന് അറിയുമ്പോ ആ നാന്‍സിയും ടീമും കളിയാക്കാനായി വരുകയും ചെയ്യും….. അതൊക്കെ ആലോചിച്ചപ്പോ അനുവിന്‍റെ സന്തോഷമൊക്കെ എങ്ങോട്ടോ പോയി. ഇത്രയും നാള്‍ ഈ കാര്യം ആലോചിക്കാത്തതിന്‍റെ കാര്യത്തില്‍ വിഷമം വന്നു.

അനു ഓരോന്ന് ചിന്തിച്ച് വിഷമിച്ചു ഇല്ലത്തിന് പുറത്തിറങ്ങുമ്പോഴെക്കും സൂരജ് കാറുമായി എത്തിയിരുന്നു. ഇറങ്ങി വരുന്ന ദേവിനെയും അനുവിനെയും നോക്കി അവന്‍ ഡ്രൈവിംഗ് സിറ്റിലേക്ക് കയറാന്‍ തുടങ്ങി….

““ഡാ…. നിക്ക്…. ഞാനൊടിക്കാം…..”” ദേവ് സുരജിനടുത്തേക്ക് ചെന്ന് പറഞ്ഞു.

““ഓ…. എടുത്തോ…..”” സൂരജ് താക്കോല്‍ ദേവിന് നേരെ എറിഞ്ഞു. ദേവ് ഒറ്റ കൈ കൊണ്ട് പിടിച്ചു. പിന്നെ നേരെ ഡ്രൈവിംങ് സിറ്റിലേക്ക് കയറി. സൂരജ് കോ ഡൈവിംങും സിറ്റിലും അനു പിറകിലേക്കും കയറിയതും ദേവ് ചാവിയിട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി. ദേവ് സ്റ്റിയറിംഗില്‍ തൊട്ട് പ്രാര്‍ത്ഥിച്ചു. സൂരജ് അടുത്തിരുന്നു ഒരു ചിരിയോടെ ദേവിന്‍റെ പ്രവൃത്തി നോക്കി നിന്നു. അനുവും എല്ലാം സസൂക്ഷ്മം വിക്ഷിക്കുന്നുണ്ടായിരുന്നു. എന്താവും നടക്കുന്നത് എന്ന് അറിയാത്തതിന്‍റെ ടെന്‍ഷനും മനസിലുണ്ടായിരുന്നു.

““പോവാം….”” ദേവ് ചോദിച്ചു.

““പിന്നെന്താ…..”” സൂരജ് അനുവാദം നല്‍കി.

അങ്ങനെ ദേവ് പതിയെ കാര്‍ എടുത്തു. ഇല്ലത്തിന്‍റെ മുറ്റത്ത് നിന്ന് റോഡിലേക്ക് കാര്‍ പതിയെ കുതിച്ചു. ഒച്ചെഴയുന്നതിനെ പോലെയാണ് ദേവിന്‍റെ ഡ്രൈവിംഗ് കണ്ടിട്ട് അനുവിന് തോന്നിയത്…. സ്പീഡ് ഒരിക്കല്‍ പോലും നാല്‍പത് കടന്ന് പോയത് അവള്‍ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ അതികം ഗിയര്‍ മാറ്റുന്ന പ്രക്രിയയും കണ്ടില്ല.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.