? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

““അനഘയ്ക്ക് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു….?”” ദേവ് ചോദിച്ചു.

““മ്…..”” അനു ഒന്നു മൂളി….

““എന്താണ് പതിവില്ലാതെ ഒരു സംസാരം….. പറയു….””

““അത്…. ഈ ഞായറാഴ്ച എനിക്കൊരു ഗേറ്റ് ടുഗതറുണ്ട്…. കോളേജില്‍….””

““അഹാ…. പോവുന്നില്ലേ…..”” ദേവ് ചോദിച്ചു.

““പോവണമെന്നുണ്ട്…. പക്ഷേ ഇവിടെന്ന് അങ്ങോട്ട് ബസ് ഒക്കെ എപ്പോഴാ എന്ന് എനിക്കറിയില്ല്യാ….”” അനു പോകുന്ന കാര്യത്തെ കുറിച്ചാലോചിച്ച് പറഞ്ഞു.

““അതിപ്പോ രാവിലെ ഒരു മണിക്കുര്‍ കുടുമ്പോ ഉണ്ടാകും….”” ദേവ് മറുപടി നല്‍കി.  കിട്ടേണ്ട മറുപടി കിട്ടിയപ്പോ അനുവിന്‍റെ മുഖം തെളിഞ്ഞു.

““അല്ലാ…. താന്‍ ബസിലാണോ പോകുന്നത്….?”” ദേവ് ചോദിച്ചു.

““പിന്നെ…. ഇത്രയും ദൂരം ഓട്ടോയില്‍ പോകുന്നത് ശരിയാവില്ലലോ….”” അനു ദേവിനെ നോക്കി പറഞ്ഞു.

““ഞാന്‍ കൊണ്ടുപോയാക്കണോ….?”” ദേവ് ചോദിച്ചു.

““എങ്ങനെ….?””

““സൂരജിന്‍റെ കൈയില്‍ നിന്ന് കാര്‍ വാങ്ങാം….”” ദേവ് പറഞ്ഞു.

““നിങ്ങള്‍ക്ക് കാര്‍ ഓടിക്കാന്‍ അറിയുമോ….?”” അനു അതിശയത്തോടെ ചോദിച്ചു.

““അങ്ങനെ ചോദിച്ചാല്‍…. ലൈസന്‍സൊക്കെയുണ്ട്…. പിന്നെ കാര്‍ അതികം ഓടിച്ചിട്ടില്ല…. എന്നാലും ഇങ്ങനെ ഒക്കെ അല്ലെ ശീലമാവുന്നത്…”” ദേവ് പറഞ്ഞു.

““അയ്യോ….. അവസാനം എനിക്ക് അവിടെയെത്താതെയാവുമോ….?”” അനു സംശയത്തോടെ ചോദിച്ചു.

““നമ്മുക്ക് നോക്കാമെന്നെ….
അതിന് മുമ്പ് എനിക്ക് മൈസുരിലേക്ക് പോവേണ്ടതുണ്ട്. നാളെ ഞാനങ്ങോട്ട് പോവും….”” ദേവ് എന്തോ ചിന്തിച്ച പോലെ പറഞ്ഞു.

““ഓ…. ഫോണിലെ അവളെ കാണാനാവുമല്ലേ….”” അനു ഒരു പുഛത്തോടെ ചോദിച്ചു.

““അതെ…. ഇപ്പോ ഗുഡ് നൈറ്റ്….”” ഇത്രയും പറഞ്ഞ് ദേവ് ബെഡ്ഷിറ്റ് നിലത്ത് വിരിച്ച് കിടന്നു. അനുവിനെ ചെറിയ അശ്വാസമായെങ്കിലും വീണ്ടും സംശയങ്ങള്‍ ഉയര്‍ന്നു.

അധികവും ദേവിന്‍റെ ആദ്യം കരുതിയ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളെയായിരുന്നു. ചിന്തകളില്‍ വേളി കഴിഞ്ഞതിന് ശേഷമുള്ള ദേവുമായുള്ള നിമിഷങ്ങളായിരുന്നു അധികവും.

പുറത്ത് ഒരു ദേവും മുറിയ്ക്കുള്ളില്‍ മറ്റൊരു ദേവുമായിരുന്നു. എന്നാലും ഒരു നോട്ടം കൊണ്ടു പോലും തന്നെ ശല്യം ചെയ്തിട്ടില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നേരെ തുറന്നു പറയും. അതിപ്പോ തനിക്ക് നേട്ടമായാലും കോട്ടമായാലും അങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതുകൊണ്ട് ദേവിന് ചുറ്റുമുള്ള ഒരു മിസ്റ്റ്റി ഇപ്പോഴും അങ്ങിനെ തന്നെ നിലനിന്നിരുന്നു. ഉറക്കം ഇതൊക്കെ ചിന്തിച്ചു തീര്‍ന്നപ്പോഴെക്കും ഉറക്കം അവളെ കീഴടക്കിയിരുന്നു.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.