? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

അറിയാതെ തന്നെ അനുവിന്‍റെ കൈകള്‍ തന്‍റെ മാറില്‍ വിലങ്ങനെ പിടിച്ചു ദേവിന്‍റെ ദര്‍ശന സുഖം അവസാനിപ്പിച്ചു. എതോ ലോകത്തിരുന്നിരുന്ന ദേവ് തിരിച്ചു ഭൂലോകത്തെത്തി. അവന്‍റെ തെണ്ടയില്‍ വെള്ളം വറ്റി പോയതു പോലെയവന് തോന്നി. അനുവിന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. ദേഷ്യമോ നാണമോ പേടിയോ അങ്ങിനെ ഒരുപാട് വികാരങ്ങള്‍ നുകഞ്ഞുപൊന്തി വന്നതിനാല്‍ എന്തു പറയണമെന്ന് അവള്‍ക്കും അറിയിമായിരുന്നില്ല….

““ഐ…. ഐയാം…. സോറി…. ഞാ….”” ദേവ് എന്തോ പറയാന്‍ നോക്കിയെങ്കിലും വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. അവസാനം ദേവ് ഒന്നും പറയാതെ പുറത്തേക്ക് ഓടി. കുടെ വാതിലടയ്ക്കുകയും ചെയ്തു.

അപ്പോഴാണ് അനുവിന് ശ്വാസം തിരിച്ചു വന്നത്. എന്നാലും നിന്നിടത്ത് നിന്നു അനങ്ങാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അവള്‍ സ്വന്തം കൈകളെ സ്വതന്ത്രമാക്കി സ്വന്തം അര്‍ദ്ധ നഗ്ന ശരീരത്തിലേക്ക് ഒന്നു നോക്കി.

““കണ്ടു കാണുമോ….?? കണ്ടു… കണ്ടു…. കണ്ടു…??☺️?‍♀️ അതാണ് അവിടെ നിന്ന് അങ്ങനെയൊരു പ്രതികരണം കിട്ടിയത്…. ഈശ്വരാ…. ഞാനിനി എങ്ങനെ അയാളുടെ മുഖത്ത് നോക്കും….??””  അനു ഒരു കൈ നെറ്റിയില്‍ വെച്ചു തല കുനിച്ചു.

അപ്പോ ഇതാണല്ലേ നിങ്ങളുടെ ദൗർബല്യം…. ഒന്നും നടന്നില്ലെങ്കില്‍ ഇതു പിടിച്ചാണെങ്കിലും നിങ്ങളെ ഞാന്‍ വഴിയാക്കിരിക്കും മിസ്റ്റര്‍ ദേവ് നാരയണ്‍…. അനു മനസില്‍ കുറിച്ചു.

അവളുടെ ചുണ്ടുകളില്‍ നിഗുഢമായ ഒരു ചിരി ജനിച്ചു. പിന്നെ സമയം കളയാതെ വാതില്‍ പോയി ലോക്കാക്കി ബാക്കി വസ്ത്രങ്ങളെല്ലാം എടുത്തിട്ടു. കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് സ്വന്തം മുഖത്തേക്കു നോക്കുമ്പോഴും നേരത്തെ പകച്ചു നില്‍ക്കുന്ന ദേവിന്‍റെ മുഖമായിരുന്നു അവളുടെ മനസു നിറയെ…. അതാലോചിക്കുമ്പോള്‍ എന്തോ ഒരു കുളിരു ശരീരത്തില്‍ കയറി വരുന്നുണ്ടായിരുന്നു അവള്‍ക്ക്….

അല്‍പസമയത്തിന് ശേഷം സാരിയുടുത്തു ഡ്രെസ്സെല്ലാം പാക്ക് ചെയ്തു ഡോര്‍ തുറന്നു അനു പുറത്തേക്ക് ഇറങ്ങി. അവിടെ ഹാളിലെ സോഫ മേലെ എതോ ലോകത്തായി ദേവ് ഇരിക്കുന്നുണ്ടായിരുന്നു. അനു റൂമില്‍ നിന്ന് ഇറങ്ങി വരുന്നതു കണ്ടു ചിന്ത മണ്ഡലത്തില്‍ നിന്നു പുറത്തു വന്ന ദേവ് എണിറ്റു അനുവിന് നേരെ നടന്നടുത്തു. അനുവിന് ദേവിനെ നോക്കാന്‍ ഒരു ചടപ്പ് ഉണ്ടായിരുന്നു. അതിനാല്‍ അവന്‍റെ മുഖത്തേക്ക് നോക്കാന്‍ നിന്നില്ല. ചുമരിലെ സീനറി ചിത്രത്തിലേക്ക് നോക്കി നിന്നു.

““സോറി അനഘേ…. ഞാന്‍ പെട്ടെന്ന്, ധൃതിയില്‍…. റൂം ലോക്കുമായിരുന്നില്ല…. ഐയാം റിയലി സോറി….”” നേരത്തെ പറയാന്‍ കിട്ടാത്തത്  ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു അനുവിനെ കടന്നു റൂമിലേക്ക് കയറി.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.