Rise of a Demon Lord Ch :1 [Arrow] 1765

Views : 31569

 

” ഭൂമിയിൽ ഇല്ലാത്ത ഒരുപാട് ടൈപ്പ് ജീവികളെ ഞാൻ ഇവിടെ കണ്ടു, റിസർച് ന്റെ റിപ്പോർട്ട് ഞാൻ സർ ന്റെ മെമ്മറിയിലേക്ക് സെന്റ് ചെയ്യാം. ” ആര്യ

 

 

” ഓക്കെ ആര്യ. ഞാൻ ഈ സ്ഥലങ്ങൾ ഒക്കെ നേരിട്ട് കണ്ട് മനസ്സിലാക്കിക്കോളാം, എന്നെ അതികം ആൾ ഒന്നുമില്ലാത്ത ഏതേലും ഒരു സ്ഥലത്തേക്ക് സെൻറ് ചെയ്” ഞാൻ ആര്യയോട് പറഞ്ഞു.

 

 

” Yes സർ, prepare for teleportation, in കൗണ്ട് 3.

 

3…. 2… 1 ” ആര്യ കൗണ്ട് ചെയ്തു കഴിഞ്ഞതും വെള്ള ലൈറ്റ് വന്നു, അടുത്ത നിമിഷം ഞാൻ ഒരു  കാട്ടിൽ എത്തി. ഞങ്ങളുടെ സ്‌പേസ് ഷിപ്പ് സാറ്റലൈറ്റ് മോഡൽ ആണ്. ഔട്ടർ atmosphere ന്റെ അകത്തു കയറാൻ പറ്റില്ല, പകരം പ്ലാനറ്റ്നെ വലം ചെയ്തോണ്ട് ഇരിക്കും. ഷിപ്പ് ന്റെ A.I ടെ സഹായത്തോടെ എവിടെ നിന്ന് വേണേലും ഷിപ്ന്റെ ഉള്ളിൽ എത്താനും  ഷിപ്പിൽ നിന്ന് എവിടേക്ക് വേണേൽ പോകാനും teleportation വഴി സാധിക്കും. എന്റെ ബോഡിയുടെ A.I ഉം ഷിപ്പ് ന്റെ A.I ഉം ആര്യ തന്നെയാണ്.

 

 

ഞാൻ ചുറ്റും ഒന്ന് നോക്കി. കാടാണ്, ചുറ്റും ഒരുപാട് മരങ്ങൾ, നിലത്ത് വളർന്ന് നിൽക്കുന്ന പലതരത്തിൽ ഉള്ള പുല്ലുകൾ, പൂക്കളുടെയോ മറ്റോ സുഗന്ധം, ഏതൊക്കയോ കിളികളുടെ ശബ്ദങ്ങൾ ദൂരെ നിന്ന് കേൾക്കാം. അരികിൽ എവിടെയോ ഒരു പുഴ ഒഴുകുന്നുണ്ടെന്ന് തോന്നുന്നു. ഇത്രയും അധികം മരങ്ങൾ ഞാൻ നേരിൽ കാണുന്നത് തന്നെ ആദ്യംആണ്. പണ്ട് വെർച്വൽ റിയാൽറ്റി വഴി കാടിന്റെ സിമുലേഷൻ അമ്മ എന്നെ കാണിച്ചു തന്നിട്ടുണ്ട്, പക്ഷെ അതിൽ നിന്ന് വത്യസ്തം ആണ് ഈ ഫീൽ. ഞാൻ ആ മരത്തിൽ ഒന്ന് തൊട്ട് നോക്കി.

 

 

പെട്ടന്ന് ആണ് അപ്പുറത്ത് എവിടെയോ നിന്ന് ഒരു ശബ്ദം കേട്ടത്. അവിടേക്ക് നോക്കിയപ്പോ പുക വരുന്നത് കണ്ട്, ഞാൻ വേഗം തന്നെ അങ്ങോട്ട് ചെന്നു. അവിടെ രണ്ടുപേര് ഉണ്ടായിരുന്നു. ഒരുപെണ്ണും ഒരാണും. അവർ പരസ്പരം ആക്രമിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ആ പെണ്ണ് നല്ലത് പോലെ ഷീണിച്ചിട്ടുണ്ട്, അവളുടെ ശരീരം ഒക്കെ മുറിഞ്ഞു ചോര ഒക്കെ ഒഴുകുന്നു. ആ ആണ്‌ ഒരു മനുഷ്യൻ അല്ല. ഒരു ഏഴടിയോളം പൊക്കം അയാൾക്ക് ഉണ്ട്. ആടിന്റെ പോലെ വളഞ്ഞ കൊമ്പ്, നീണ്ടു കൂർത്ത നഖങ്ങൾ, കറുത്ത് നീണ്ട വാൽ ഒക്കെയായി ഒരുമാതിരി പിശാശിന്റെ രൂപം. കറുത്ത ചിറക് വീശി അന്തരീഷത്തിൽ ഉയർന്നു നിൽക്കുകയാണ് അയാൾ.

 

 

” ˡ’ᛒ ᚠɅᛏᛏᚢ ᚴᛁᚯ ᛟ̣🝧 ᚺᖆᛁᛅ ᚠɅᚫ    ” ആ പെണ്ണ് അവളുടെ കയ്യിൽ ഇരുന്ന വലിയ വടി പോലെ ഉള്ള സാധനം ഉയർത്തിയിട്ട് എന്തോ പറഞ്ഞു.

Recent Stories

The Author

Arrow

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു 💞💕

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    🥰🥰🥰🥰🥰

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com