പക്ഷേ പ്രണയം എന്ന അനുഭൂതിയെ പ്രകൃതി തന്നെ പ്രകൃതിയ്ക്കായ് സ്വയം സൃഷിക്കുമ്പോൾ, എൻ്റെ മുന്നിൽ അതെന്നും ദൂരങ്ങളിൽ ആയിരുന്നു.. കൈയ്യെത്താ ദൂരത്തോളം അകലെ.. മിഴികൾക്കും അകലെ.. ശരീരം കൊണ്ടും സാമീപ്യം കൊണ്ടും.. എന്നും ഇരു ധ്രുവങ്ങളിലേയ്ക്ക് അകലുമ്പോൾ.. മനസ്സ് കൊണ്ട് ഒരു കാന്തത്തെ പോലെ പരസ്പരം എന്നും അടുത്ത് കൊണ്ടിരുന്നു. പ്രണയം എന്ന കാന്തിക ശക്തി എന്നും ആ ആകർഷണത്തെ അത്യധികം ശക്തിയോടെ ചേർത്ത് നിർത്തിയിരുന്നു. അന്നും.. ഇന്നും.. എന്നും..
ഉള്ളിലെ വേദനയിൽ എനിക്കെന്നും ആശ്വസിക്കാൻ ഉണ്ടായിരുന്നത് ആ സ്നേഹം മാത്രം ആണ്. ആദ്യം ഒക്കെ അകറ്റി നിർത്തി എങ്കിലും എനിക്ക് വേണ്ടി മാറ്റി വെച്ചൊരു ജീവിതം. എന്നും എപ്പോളും എന്നെ ഓർത്തു ജീവിക്കുന്നൊരു മനസ്സ്.. അത് മാത്രം മതിയാകും എൻ്റെ സങ്കടങ്ങളെ എന്നും അകറ്റി നിർത്താൻ.
എവിടെയാണെന്ന് അറിയില്ലെങ്കിൽ പോലും ഒരു സ്പർശനത്തിനായ്.. ഒരു വിളിക്കായ്.. എനിക്ക് വേണ്ടിയുള്ള ആ ഹൃദയ താളം ആ നെഞ്ചോട് ചേർന്ന് ആസ്വദിക്കാൻ.. ജീവനും ജീവിതവും പോലും എനിക്ക് വേണ്ടി ആകുമ്പോൾ അതിൽ നിന്ന് ഉതിരുന്ന ചുട് നിശ്വാസം ഏറ്റു വാങ്ങി അതിൽ ലയിച്ചു ചേരാൻ.. പെയ്തിറങ്ങുന്ന മഴയിൽ നിന്നെയും ചേർത്ത് നനയുവാൻ.. ഒടുവിൽ ശരീരം തണുത്തു മരവിക്കുമ്പോൾ അതിനൊരു ആശ്വാസത്തിനായി നിൻ്റെ പ്രാണനിലെ ഇളം ചൂട് എന്നിൽ വ്യാപിപ്പിക്കാൻ.. മേടമാസ ചൂടിൽ നിൻ്റെ ശരീരത്തിൽ നിന്നുമുതിർന്ന വിയർപ്പു കണങ്ങളുടെ ഗന്ധം ആസ്വദിച്ചു ആ നെഞ്ചിൽ തലവെച്ച് ഉറങ്ങാൻ.. എൻ്റെ ഹൃദയം ഇന്നും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു..
ഈശ്വരനാൽ ചേർത്ത് നിർത്തിയ ജീവിതത്തെ ഒന്നാക്കാൻ എത്രയുംവേഗം അരികിൽ എത്താൻ പ്രാർത്ഥിച്ചു കൊണ്ട്, മനസ്സിലെ സുന്ദര സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ ഇനിയും ഓരോ പൊൻ പുലരി സമ്മാനിക്കാൻ കാലം കാത്തു വെച്ചിട്ടുണ്ട് എന്ന വിശ്വാസത്തിൽ ഇന്നും ഈ പ്രണയം തുടരുന്നു.. അതിൻ്റെ അനന്തതയിലേക്ക്..
***********************************
4 മാസങ്ങൾക്ക് ശേഷം.
ജീവിതത്തിൻ്റെ നല്ലൊരു ഭാഗം തടവറയിൽ കഴിച്ചുകൂട്ടി.. ബാഹ്യമായ ബന്ധങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചു കൊണ്ട് വർഷങ്ങൾക്ക് ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ കാത്തു നിൽക്കുന്ന ഒരു മുഖം മാത്രമാണ് മനസ്സിൽ തെളിഞ്ഞത്. മനസ്സിൻ്റെ ചിന്തകളവിടെയും വിധിയോട് തോൽവി സമ്മതിച്ചു. ഇത്രയും നാൾ ജീവിക്കാനൊരിടം എങ്കിലും ഉണ്ടായിരുന്നു.
ഇപ്പൊ അതും നഷ്ടമായി എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ മനസ്സ് ഒരുപാട് കഷ്ടപ്പെടുന്നു. എങ്കിലും എങ്ങോട്ടെന്നില്ലാതെയുള്ള നടത്തം തുടർന്നു. കണ്ട് പിടിക്കേണ്ടത് ഒരാളെ മാത്രം ആണ്. ഒരു കൊലയാളിയെ ഉൾക്കൊള്ളാനുള്ള പ്രയാസം ആണെങ്കിൽ അത്. എന്ത് സംഭവിച്ചു എന്നെങ്കിലും അറിയണം എന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു.
വീട്ടിലേക്ക് പോകാൻ ആകില്ല. ആകെ ഒരു വഴി തോന്നിയത് വീണയെ വിളിക്കുക എന്നതാണ്. വിഷ്ണുവിൻ്റെ സഹോദരി എന്നതിലുപരി അവൾ എനിക്ക് എന്നും നല്ലൊരു സുഹൃത്തും സഹോദരിയും ഒക്കെ ആയിരുന്നു. അന്ന് ആ വിവാവഹത്തെ അവൾ എതിർത്തു എങ്കിലും, ഇന്ന് അവൾക്ക് എന്നോടുള്ള സമീപനം എന്താണെന്ന് ഊഹിക്കാം. സ്വന്തം സഹോദരൻ്റെ മരണത്തിന് കാരണം ആയവളെ ആർക്ക് ആണ് അംഗീകരിക്കാൻ ആകുക.
എങ്കിലും ഒന്ന് വിളിച്ചു നോക്കി. ആദ്യമൊന്നും എടുക്കുന്നില്ലായിരുന്നു. ഒരുപാട് നേരത്തെ പരിശ്രമത്തിന് ഒടുവിൽ മറുവശം സംസാരം കേൾക്കുന്നുണ്ട്. ദേവിക ആണെന്ന് പറയുമ്പോൾ എൻ്റെ ചിന്തകളെ തെറ്റിച്ച് കൊണ്ടായിരുന്നു അവളുടെ പെരുമാറ്റം. കാര്യങ്ങൾ പറഞ്ഞു ആ സംഭാഷണത്തിന് വിരാമം കുറിക്കുമ്പോൾ അവൾ എന്നെ തേടി വരും എന്ന പ്രതീക്ഷയും തന്നിരുന്നു.
❤️❤️❤️❤️❤️
///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///
ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????
പിന്നെ മദ്ധ്യ ഭാഗത്ത് ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,
ലേശം കട്ടി കുറക്കാം ട്ടാ..,,,, ????
ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,
ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???
സ്നേഹത്തോടെ
അഖിൽ
ഞാൻ അവളോട് പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???
ജീവൻ,
ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…
i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much
ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ് താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?
അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???
എനിക്കപ്പഴേ തോന്നി ??
Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌
Eniku thanne onnum manassilayilla… ???… Nandhi bro❤️??
Adipolii…kolllaammm ❤️❤️??????
Ethu anthu pattiii moderation kanikunuu….
Thanks da❤️?
Super!!!
Nalla heavy ayirunnu ezhuthu
Happy ending ayathukondu santhosham
Simple & short but very much powerful
Thanks
Love action drama complete ayo?
Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath
Thanks bro for your valuable comment❤️❤️❤️
❤️❤️❤️
❤️????❤️
ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️
Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️
ജീവൻ ഈസ് ബാക്ക് വിത്ത് ഫുൾ ഓൺ പേവർ ⚡️⚡️
??❤️❤️
❤❤❤❤❤❤❤
❤️❤️❤️❤️❤️❤️