?പ്രണയ വർഷം? [Jeevan] 141

എന്നെ സ്വീകരിക്കാൻ താൽപര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നല്ലോ. എന്തിനാണ് അതിനു വേണ്ടി ഹൃദയത്തിൽ കുത്തി നോവിക്കുന്ന ഇത്തരം ഒരു മറുപടി. പക്ഷേ ഇത്രയും ആത്മാർത്ഥമായി ഹൃദയം തുറന്ന് പറഞ്ഞിട്ടും എന്നെ ഒറ്റക്ക് ആക്കാൻ തീരുമാനിച്ചു. അതിനു പകരമായി “ജീവിതം ബാക്കിയുണ്ടാകുമോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ മാത്രം നിന്നെ എൻ്റെ കൂടെ ചേർത്ത് നിർത്താം. വിധിയോട് നമുക്ക് ഒന്നിച്ച് പോരാടാം. ഇല്ലെങ്കിൽ ഒന്നിച്ചു മരിക്കാം.

 

ഇതായിരുന്നു മറുപടി എങ്കിൽ ഞാൻ ഇന്ന് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ഉള്ളവൾ ആയിരുന്നു. ഇത്തരം ഒരു മാനസികാവസ്ഥയിലേക്ക് എന്നെ വെറുമൊരു കണ്ണുകളുടെ ആകർഷണ ശക്തി കൊണ്ട് മാത്രം തളച്ചിടുവാൻ അയാൾക്ക് കഴിഞ്ഞു. 

 

വർഷങ്ങൾ കഴിഞ്ഞു, പഠനം മുന്നോട്ട് പോയി. അതിനു ഇടക്കും ഒരുപാട് വട്ടം സംസാരിക്കാൻ ശ്രമിച്ചു. അറിയാമായിരുന്നിട്ടും എന്നോടുള്ള സമീപനത്തിൽ ഒരു മാറ്റവും ഇല്ല. അടുക്കാൻ നോക്കുമ്പോൾ എന്നിൽ നിന്നും സ്വയം ഒഴിഞ്ഞു മാറി എന്നതാണ് സത്യം.. പക്ഷേ അകലാൻ ശ്രമിക്കുമ്പോൾ അയാളിലേക്ക് ഞാൻ കൂടുതൽ അടുത്തു. ആത്മാർത്ഥ സ്നേഹം എന്തെന്ന് മനസ്സിലാക്കി തരാൻ വീട്ടിൽ ഉണ്ടാകുന്ന അച്ഛനും അമ്മയും തമ്മിലുള്ള തർക്കങ്ങൾക്ക് കഴിഞ്ഞില്ല. അവരുടെ ഇടയിൽ ഒരു മകൾ ഉണ്ടെന്ന ചിന്ത പോലും അവർ മറന്നു. അതെ സമയം സ്വയം അറിഞ്ഞു കൊണ്ട് എൻ്റെ ജീവിതം കൂടി നശിപ്പിക്കുവാൻ കഴിയാതെ അകറ്റി നിർത്തിയ സ്നേഹത്തെ കൂടുതൽ ശക്തിയോടെ നെഞ്ചിലേറ്റി. എന്നെങ്കിലും ഒരിക്കൽ തിരിച്ചറിയും എന്ന പ്രതീക്ഷയിൽ….

 

**********************************

 

വൈകാതെ പ്രതീക്ഷകളെ താളം തെറ്റിച്ചു കൊണ്ട് കടന്നു വന്ന ഒരു തീരുമാനം. എല്ലാം ബിസ്നസ്സ് കണ്ണുകളിലൂടെ മാത്രം കാണുന്ന അച്ഛന് മകളുടെ ജീവിതവും ഒരു കച്ചവടമായി മാറ്റേണ്ടി വന്നു. ആ തീരുമാനത്തിൽ മാത്രം ആദ്യകാലങ്ങളിൽ അച്ഛനും അമ്മക്കും ഇടയിൽ കണ്ട ഐക്യം ഒന്ന് കൂടെ എനിക്ക് കാണാനായി. എന്നോട് ഒന്ന് പറയുകയോ.. അഭിപ്രായം ചോദിക്കുകയോ ചെയ്യാതെ തന്നെ എൻ്റെ വിവാഹം അവർ ഉറപ്പിച്ചു. അമ്മാവൻ്റെ മകൻ വിഷ്ണുവും ആയി. അവരുടെ കാശു കൊണ്ട് വളർത്തിയതിൽ ഉള്ള അവകാശം.

 

ശരിക്കും ആ വീട്ടിൽ ജീവിക്കുന്നെങ്കിലും അവിടെ ആകെ സ്നേഹം ഉള്ളത് അമ്മാവൻ്റെ മകൾ വീണയാണ്. അത് കൊണ്ട് തന്നെയാണ് മനസ്സിൻ്റെ ഒന്ന് ഭാരം ഇറക്കി വെക്കുന്നത് അവളുടെ മുന്നിലാണ്. വിഷ്ണുവും ആയി ഒരു വിവാഹം എനിക്ക് ഒരിക്കലും അംഗീകരിക്കാൻ ആകാത്തതാണ്. ഞങ്ങൾ രണ്ടുപേരുടെയും സ്വഭാവം പോലും രണ്ടു തരത്തിൽ പെട്ടതാണ്. ഒരിക്കലും അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയാത്തൊരു ബന്ധം. മാത്രമല്ല. മറ്റൊരാൾക്കും സ്ഥാനം കൊടുക്കാൻ ആകാത്ത വിധം എൻ്റെ കണ്ണേട്ടൻ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. എൻ്റേത് ആയിട്ടില്ല എങ്കിലും ആദ്യം ആയി സ്നേഹിച്ച പുരുഷനെ അന്ന് മുതൽ ഞാൻ എൻ്റെ മാത്രം സ്വന്തം ആയി കൂടെ കൊണ്ടു നടന്നു. 

 

ലാസ്റ്റ് സെം ക്ലാസ്സ് കഴിയാൻ ഒന്നോ രണ്ടോ മാസങ്ങൾ മാത്രം. അത് കഴിഞ്ഞാൽ പിന്നെ ഒന്നു കാണാൻ പോലും വഴിയില്ല. ഒന്ന് സംസാരിക്കാൻ തോന്നിയാൽ പോലും കഴിയില്ല. ഇത്രയും വർഷം കൊണ്ടു ഒരു മാറ്റവും ഇല്ലാതെ സ്നേഹിച്ചിട്ടും തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന ആളിൻ്റെ മനസ്സിനെ എങ്ങനെയാണ് ഈ ചുരുങ്ങിയ സമയം കൊണ്ട്  മാറ്റുന്നത്. എന്തൊക്കെ ഉണ്ടായാലും ഒന്ന് കൂടെ സംസാരിക്കാൻ തീരുമാനിച്ചു. സംസാരിക്കാൻ ഉണ്ടെന്ന്  പറയുമ്പോൾ അതിനെ അവഗണിക്കാൻ ശ്രമിച്ചു എങ്കിലും എൻ്റെ മുഖത്തെ  ദയനീയത കണ്ടിട്ടോ എന്തോ വൈകിട്ട് സംസാരിക്കാം എന്ന് സമ്മതിച്ചു. 

 

അത് മുതൽ കാണുന്നത് വരെയും പേടിയായിരുന്നു ഉള്ളിൽ. ഇത് ഒരു അവസാന ശ്രമമാണ്. വീണ്ടും അവഗണിക്കാൻ ആണ് തീരുമാനം എങ്കിൽ മറ്റൊരാൾക്ക് മുന്നിൽ കഴുത്ത് നീട്ടുന്നതിലും നല്ലത് ഈ ജന്മം അവസാനിക്കുന്നത് ആണ്. വൈകിട്ട് സംസാരിക്കുമ്പോൾ വിവാഹം നിശ്ചയിച്ചതും എൻ്റെ അവസ്ഥയും ഒക്കെ പറഞ്ഞു. അപ്പോളും ആ മുഖത്ത് എനിക്ക് അനുകൂലമായൊരു ഭാവം കാണാൻ ആയില്ല. കരഞ്ഞു കാലുപിടികുന്നത് പോലെ പറഞ്ഞു നോക്കി. എന്നിട്ടും ആ കണ്ണുകളിൽ സ്നേഹത്തിൻ്റെ ഒരു കണം പോലും എനിക്ക് കാണാൻ ആയില്ല. ഒരിക്കലും പറക്കാൻ കഴിയാത്ത വിധം പ്രതീക്ഷകളുടെ അവസാന ചിറകും വെട്ടി വീഴ്ത്തി ദൂരേക്ക് നടന്നു അകലുമ്പോൾ മറുപടി പ്രതീക്ഷിച്ചത് ആയിരുന്നു എങ്കിലും എൻ്റെ കാഴ്ചകൾ മങ്ങി തുടങ്ങിയിരുന്നു. 

 

********************************

 

ആരൊക്കെയോ എന്നെ വിളിക്കുന്ന ശബ്ദങ്ങൾ .. പതിയെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ചുറ്റിനും കൂടി നിൽക്കുന്ന കുറച്ചു പേർ.. കാഴ്ചകൾക്ക് വ്യക്തത വരുമ്പോൾ കണ്ണുകളെ വിശ്വസിക്കുവാനോ.. കാണുന്നത് സത്യം ആണോ സ്വപ്നം ആണോ എന്ന് പോലും തിരിച്ചറിയുവാനോ കഴിയാതായി പോയി. ഞാൻ കിടക്കുന്നത് എൻ്റെ കണ്ണേട്ടൻ്റെ മടിയിൽ ആണ്.

 

ഇടയ്ക്ക് കവിളുകളിൽ തട്ടി ദേവൂ.. എന്ന് വിളിക്കുന്നുമുണ്ട്. ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും വ്യക്തമല്ല. ആ നിമിഷം ഈ ലോകത്തോട് വിട പറയേണ്ടതായ് വന്നാൽ പോലും ഞാൻ സന്തോഷമായി അതിനു കീഴടങ്ങും ആയിരുന്നു. കൂടെ വേണം എന്ന് കൊതിച്ച ആളുടെ കരുതൽ ആണ് ആ ഒരു വേളയെങ്കിലും എനിക്ക് കിട്ടിയത്. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. ബോധാവസ്ഥയിലേക്ക് മടങ്ങി വരുമ്പോൾ എല്ലാവരും പിരിഞ്ഞു പോയി. നിശബ്ദത തുളുമ്പുന്ന ആ വേദിയിൽ ബാക്കിയുള്ളത് ഞങ്ങൾ മാത്രം. പതിവിലും വിപരീതമായി സംസാരിച്ചു തുടങ്ങിയത് കണ്ണേട്ടൻ ആയിരുന്നു. 

 

കുറച്ചു മുൻപ് എൻ്റെ മുഖത്ത് നോക്കി എന്നെ മറന്നേക്കാൻ പറഞ്ഞ ഭാവം അല്ല മുഖത്ത് അപ്പോൾ കാണാൻ ആയതു. കരഞ്ഞു ചുവന്ന കണ്ണുകളിൽ ഞാൻ ഇത് വരെയും കണ്ടിട്ടില്ലാത്തതോ..  അതോ എന്നിൽ നിന്ന് മറച്ചു പിടിച്ചതോ.. ആയാ അടക്കാനാകാത്ത സ്നേഹത്തിൻ്റെ  ഭാവം ആയിരുന്നു..

25 Comments

  1. ❤️❤️❤️❤️❤️

  2. ///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///

    ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????

    പിന്നെ മദ്ധ്യ ഭാഗത്ത്‌ ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,

    ലേശം കട്ടി കുറക്കാം ട്ടാ..,,,, ????

    ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,

    ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???

    സ്നേഹത്തോടെ
    അഖിൽ

    1. ഞാൻ അവളോട്‌ പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???

  3. ജീവൻ,
    ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
    അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…

    1. i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much

  4. കുട്ടപ്പൻ

    ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
    കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
    ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ്‌ താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?

    1. അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???

      1. കുട്ടപ്പൻ

        എനിക്കപ്പഴേ തോന്നി ??

  5. Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌

    1. Eniku thanne onnum manassilayilla… ???… Nandhi bro❤️??

  6. Adipolii…kolllaammm ❤️❤️??????

    1. Ethu anthu pattiii moderation kanikunuu….

  7. Super!!!
    Nalla heavy ayirunnu ezhuthu
    Happy ending ayathukondu santhosham

    Simple & short but very much powerful

    Thanks

    1. Love action drama complete ayo?

      1. Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath

    2. Thanks bro for your valuable comment❤️❤️❤️

  8. ❤️❤️❤️

  9. ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️

    1. Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️

  10. മിന്നൽ ⚡️⚡️

    ജീവൻ ഈസ്‌ ബാക്ക് വിത്ത്‌ ഫുൾ ഓൺ പേവർ ⚡️⚡️

  11. ❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.