പതിവ് ദിനചര്യകൾ എല്ലാം നടന്നു. കോളേജിലേക്ക് എത്തുമ്പോൾ ഓരോ നാളും തിരക്കിൽ ആ മുഖം തിരഞ്ഞു. ഒടുവിൽ എൻ്റെ നിരാശക്ക് വിരാമം കുറിച്ച് കൊണ്ട് ആ കണ്ണുകളെ ഞാൻ വീണ്ടും കണ്ടു. ഒത്തിരി നാളുകളായുള്ള പ്രതീക്ഷയാണ് എൻ്റെ കൺമുന്നിൽ നിൽക്കുന്നത്. പക്ഷേ അന്നും എൻ്റെ കണ്ണുകൾക്ക് ആ നോട്ടത്തെ നേരിടാൻ കഴിവുണ്ടായിരുന്നില്ല.
പലപ്പോളും മനസ്സിൻ്റെ നില തെറ്റി പോകും. ഹൃദയത്തിലുള്ളത് തുറന്നു പറയാൻ ഒരുപാട് ആഗ്രഹിച്ചു. നിയന്ത്രിക്കാൻ ആകാത്തൊരു അവസ്ഥ. എവിടെയും ആ മുഖം മാത്രം കാണാൻ തുടങ്ങി. ചിന്തകൾ അതിൽ മാത്രം ബന്ധിക്കപ്പെട്ടു. എൻ്റെ ലോകം അതിലേക്ക് മാത്രം ആയി ഒതുങ്ങുന്നത് ഞാൻ തിരിച്ചു അറിഞ്ഞു. പിന്നെ എന്തോ തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. പക്ഷേ എങ്ങനെയാ പറയുന്നത് എന്നായി അടുത്ത ടെൻഷൻ. ഒന്നും നോക്കിയില്ല. ക്ലാസ്സ് കഴിഞ്ഞു തിരികെ പോകുമ്പോൾ ഒന്ന് കാണാൻ ആകുമോ എന്ന് എങ്ങനെയോ പറഞ്ഞു തീർത്തു.
വൈകിട്ട് കോളേജ് ബസ്സിനു കാത്തു നിൽക്കാതെ പുറത്തേക്ക് നടക്കുമ്പോൾ പ്രതീക്ഷകൾക്ക് ചിറകുകൾ മുളച്ചിരുന്നു. ദൂരത്ത് നിന്നും അടുത്തേക്ക് വരുന്ന കണ്ണുകളെ കണ്ടതും ഹൃദയമിടിപ്പ് കൂടുന്നത് എനിക്ക് മനസ്സിലായി. ഭയമോ. അതോ നിരസിച്ചാൽ ഉണ്ടാകുന്ന വേദനയെ കുറിച്ചോ.. അങ്ങനെ എന്തൊക്കെയോ ഓർത്തു ഹൃദയം പൊട്ടിപോകുമോ എന്ന് പോലും ചിന്തിച്ചു.
അടുത്ത് വന്നു എന്താ ദേവിക എന്ന് ചോദിക്കുമ്പോൾ മറുപടി പറയാൻ ആകാതെ നിന്ന് പോയി. എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ മനസ്സിൽ ഉണ്ടായിരുന്നത് ഒക്കെ പറഞ്ഞു തീർത്തു ആ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ഞെട്ടൽ ആണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അതിൽ ഒരു ഭാവവ്യത്യാസങ്ങളും ഞാൻ കണ്ടില്ല. അത് എന്നെ തികച്ചും അത്ഭുതപ്പെടുത്തിയിരുന്നു.
മറുപടിക്കായി കാത്തുനിന്ന എൻ്റെ സംശയങ്ങളും പ്രതീക്ഷകളും തെറ്റിച്ച് കൊണ്ടായിരുന്നു പ്രതികരണം.
“ദേവിക.. താൻ ഇത് എപ്പോ വേണമെങ്കിലും തുറന്നു പറയും എന്ന് എനിക്ക് അറിയാമായിരുന്നു. തൻ്റെ നോട്ടവും എന്നെ കാണുമ്പോൾ ഉണ്ടാകുന്ന ഭാവമാറ്റവും ഒക്കെ ഞാൻ അറിയുന്നുണ്ട്. ആദ്യമൊക്കെ എനിക്ക് വെറുമൊരു സംശയം മാത്രം ആയിരുന്നു. പക്ഷേ അമ്മയുടെ മരണം അറിഞ്ഞു വീട് കണ്ടുപിടിച്ചു അവിടെ താൻ വന്ന ദിവസം ഞാൻ അത് ഉറപ്പിച്ചു. പക്ഷേ ഇതിനൊരു മറുപടി പറയണം എങ്കിൽ താൻ തന്നെയാണ് എന്നോട് ഇത് തുറന്നു പറയേണ്ടത്. അത് കൊണ്ട് ഇത്രയും നാൾ ഞാനൊന്നും കണ്ടിട്ടില്ല എന്ന് തന്നെ വിശ്വസിപ്പിക്കുവായിരുന്നു.
പിന്നെ ഒരിക്കലും ഇങ്ങനൊരു ആഗ്രഹം തൻ്റെ മനസ്സിൽ വരാൻ പാടുള്ളത് അല്ല. കാരണം മുങ്ങി കൊണ്ടിരിക്കുന്ന ഒരു കുടുംബം ആണ് എൻ്റേത്. അച്ഛന് ബാധ്യതകൾ ഏറെ ഉണ്ട്. അമ്മയെ രക്ഷിക്കണം എന്ന ചിന്തമാത്രം ആയിരുന്നു അച്ഛൻ്റെ മനസ്സിൽ. അത് കൊണ്ട് തന്നെയാണ് കിട്ടുന്നിടത്ത് നിന്ന് ഒക്കെ കാശു കടമായെങ്കിലും വാങ്ങി അമ്മയെ ചികിത്സിച്ചതും. ഇതൊക്കെ വീട്ടിൽ വന്ന ദിവസം തന്നോട് അച്ഛനും എല്ലാം തുറന്നു പറഞ്ഞത് ആണല്ലോ. അപ്പോ തനിക്ക് ഊഹിക്കാം. എൻ്റെ അവസ്ഥ എന്താണ് എന്ന്. ജീവിതം ബാക്കിയുണ്ടാകുമോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ മാത്രം ഈ പഠനം പൂർത്തിയാക്കി എനിക്ക് അച്ഛനെ എങ്കിലും രക്ഷിക്കണം.
എൻ്റെ എല്ലാം ആയിരുന്ന അമ്മ പോയി. ആ രണ്ടു പേരുടെയും ആഗ്രഹം ഒന്ന് കൊണ്ട് മാത്രം ആണ് ഞാൻ പഠനം തുടരുന്നത് പോലും.. എൻ്റെ ജീവൻ പോലും ഉറപ്പ് പറയാൻ ആകാത്ത ഞാൻ എങ്ങനെയാണ് തന്നെ സംരക്ഷിക്കാം എന്ന ഉറപ്പ് തരുന്നത്. അത് കൊണ്ട് തൻ്റെ മനസ്സിൽ തോന്നുന്ന ഈ തെറ്റായ ചിന്തകളെ മാറ്റി നിർത്തുകയാണ് വേണ്ടത്. ”
**********************************
(അവളുടെ കണ്ണുകളെ നേരിടാൻ ആകാതെ ഇത്രയും പറഞ്ഞു തിരികെ പോകുമ്പോൾ ആ കണ്ണുകളും നനവാർന്നിരുന്നു. അറിഞ്ഞു കൊണ്ട് അല്ലെങ്കിൽ പോലും ഏതോ നിമിഷത്തിൽ ആദ്യമായി ഹൃദയത്തിൽ സ്ഥാനം നേടിയ പെണ്ണിനെ ഒരു ദയയും ഇല്ലാതെ ഉപേക്ഷിച്ചതിൽ ഉള്ള സങ്കടം.. നിസ്സഹായത ആയിരുന്നു അവനെ കൊണ്ട് അങ്ങനെ പറയിപ്പിക്കാൻ ശ്രമിച്ചതും. പക്ഷേ ആ ഹൃദയത്തിൽ അവൾക്കൊരു സ്ഥാനം ഉണ്ടായിരുന്നു എന്നത് ഒരു സത്യം ആണെന്ന് അവൾക്ക് മുന്നിൽ കാലം തെളിയിച്ചു.)
**********************************
സ്നേഹത്തിന് ശക്തി ഇല്ലെങ്കിൽ വേർപിരിയുമ്പോൾ എന്തിന് ഹൃദയങ്ങൾ മുറിവേൽക്കണം. കേൾക്കവാനും പറയുവാനും ആഗ്രഹിക്കാത്ത കാര്യങ്ങൽ പരസ്പരം കൈമാറുമ്പോൾ ഞങ്ങൾക്ക് ഇടയിൽ മൗനമായി കൈമാറിയ പ്രണയം ആഴത്തിൽ വേരുറച്ചിരുന്നു.
അത്രയും പറഞ്ഞു നടന്നു അകലുമ്പോൾ ഒരു വട്ടം എങ്കിലും തിരിഞ്ഞു ഒരു നോട്ടം ഞാൻ പ്രതീക്ഷിച്ചു. വെളിച്ചത്തിൽ നിന്നും ഭൂമിയെ അന്ധകാരത്തിലേക്ക് നയിക്കാൻ അസ്തമയ സൂര്യൻ കടലാഴങ്ങളിലേക്ക് മറയുന്ന ആ വേളയിൽ അവയ്ക്കൊപ്പം എൻ്റെ പ്രതീക്ഷകളും ഒരു ദിവസം കൊണ്ട് അസ്തമിച്ചു.
തണുത്തു മരവിച്ച ഹൃദയത്തിലേക്ക് ഹിമപടലങ്ങൾക്ക് ഇടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യൻ്റെ ഇളം ചൂടിന് വേണ്ടി കൊതിക്കുന്ന ഭൂമിയെ പോൽ, ഒറ്റപ്പെടലുകളാൽ മരവിച്ചു പോയ എൻ്റെ മനസ്സും ശരീരവും.. ഉള്ളിൻ്റെ ഉള്ളിൽ ആരാരും ആറിയാതെ ഞാൻ ഒളിപ്പിച്ച എൻ്റെ പ്രണയത്തെ.. ആ സാന്നിധ്യത്തെ എന്നെന്നും കൊതിച്ചിരുന്നു.
എന്നിട്ടും ഇത്രയും വേഗത്തിൽ ആലോചിക്കാതൊരു മറുപടി വേണ്ടായിരുന്നു എന്നോട്. മരവിച്ചു പോയ മനസ്സുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ കേട്ടത് ഒന്നും ഉൾക്കൊള്ളാനാകാതെ ഒത്തിരി വിഷമിച്ചു. ഒരു യന്ത്രം കണക്ക് എന്തൊക്കെയോ ചെയ്തു. അപ്പോളും കാതിൽ മുഴങ്ങുന്നത് ആ മറുപടി ആയിരുന്നു. എന്നെ സ്വീകരിച്ചില്ല എങ്കിലും അതിനേക്കാൾ എന്നെ വേദനിപ്പിച്ച ആ വാക്കുകൾ.. എവിടെയോ ഒരു മരണ നിഴൽ ഒളിഞ്ഞിരിക്കുന്ന ആ വരികൾ..
“ജീവിതം ബാക്കിയുണ്ടാകുമോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ മാത്രം ഈ പഠനം പൂർത്തിയാക്കി എനിക്ക് അച്ഛനെ എങ്കിലും രക്ഷിക്കണം. എൻ്റെ എല്ലാം ആയിരുന്ന അമ്മ പോയി. ആ രണ്ടു പേരുടെയും ആഗ്രഹം ഒന്ന് കൊണ്ട് മാത്രം ആണ് ഞാൻ പഠനം തുടരുന്നത് പോലും.. എൻ്റെ ജീവൻ പോലും ഉറപ്പ് പറയാൻ ആകാത്ത ഞാൻ എങ്ങനെയാണ് തന്നെ സംരക്ഷിക്കാം എന്ന ഉറപ്പ് തരുന്നത്.“
❤️❤️❤️❤️❤️
///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///
ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????
പിന്നെ മദ്ധ്യ ഭാഗത്ത് ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,
ലേശം കട്ടി കുറക്കാം ട്ടാ..,,,, ????
ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,
ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???
സ്നേഹത്തോടെ
അഖിൽ
ഞാൻ അവളോട് പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???
ജീവൻ,
ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…
i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much
ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ് താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?
അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???
എനിക്കപ്പഴേ തോന്നി ??
Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌
Eniku thanne onnum manassilayilla… ???… Nandhi bro❤️??
Adipolii…kolllaammm ❤️❤️??????
Ethu anthu pattiii moderation kanikunuu….
Thanks da❤️?
Super!!!
Nalla heavy ayirunnu ezhuthu
Happy ending ayathukondu santhosham
Simple & short but very much powerful
Thanks
Love action drama complete ayo?
Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath
Thanks bro for your valuable comment❤️❤️❤️
❤️❤️❤️
❤️????❤️
ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️
Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️
ജീവൻ ഈസ് ബാക്ക് വിത്ത് ഫുൾ ഓൺ പേവർ ⚡️⚡️
??❤️❤️
❤❤❤❤❤❤❤
❤️❤️❤️❤️❤️❤️