ഓണനിലാവ്‌ [ANANDU A PILLAI] 111

Views : 1018

ഓണനിലാവ്‌

Onanilaavu | Author : ANANDU A PILLAI

 

“അച്ചു…..എടാ അച്ചു ഒന്ന് എണീക്ക്”

“എന്തുവാ അമ്മെ എനിക്ക് വയ്യ അമ്മ ഒറ്റക്ക് പൊക്കോ…”

“ദെ തിരുവോണം ആയിക്കൊണ്ട് എന്നെക്കൊണ്ട് സരസ്വതി പറയിപ്പിക്കല്‍ നീ…എണീറ്റെ അങ്ങോട്ട്”

“ആ നിക്ക് എണീക്കുവാ…..”

“ആ ഞാന്‍ നിക്കുവ  നീ ഇനീം എണ്ണിറ്റില്ലേല്‍ ഞാന്‍ അച്ഛനെ വിളിക്കുവേ.”

“ആദ്യം അമ്മ ചായ എടുക്ക്.”

“നീ ആദ്യം പോയി പല്ല് തേക്കട ചെറുക്ക……

ഒരുത്തന്‍ രാവിലെ തന്നെ കോലും കൊണ്ട് പോയിട്ടുണ്ട് അനിയനും കണക്കാ ചേട്ടനും കണക്കാ ”

അമ്മ പിറുപിറുതോണ്ട് അടുക്കളെലോട്ട് പോയി.

അമ്മ പറഞ്ഞിട്ടു പോയ ആ പുള്ളി എന്റെ ചേട്ടന്‍ ആണ്……അപ്പു ചേട്ടന്‍

ആള് രാവിലെ തന്നെ ബാറ്റ്മിണ്ടോന്‍ കളിയ്ക്കാന്‍ പോയി ഡിഗ്രീ ലാസ്റ്റ് യിയറ..

അപ്പു ചേട്ടനും ഞാനും തമ്മില്‍ എട്ട് വയസ്സിന്റെ വിത്യാസം ഉണ്ട് .

എന്നെ വല്യ കാര്യവ പുള്ളിക്ക് .

ആളൊരു യുക്തിവാദി,സാഹിത്യം ടൈപ്പാ..

എന്നുവെച്ച് കമ്മുണിസ്റ്റ് ഒന്നുവള കേട്ടോ…

അപ്പു ചേട്ടന്റെ അനിയന്‍ എന്നു പറയുമ്പോ തന്നെ എനിക്കു കൂട്ടുകാര്‍ക്കിടയില്‍ ഒരു വിലയാ….

അടുത്തത് ഇനി വരാന്‍ പോകുന്നത് അച്ഛന്‍ ആയതുകൊണ്ട്  ഞാന്‍ പോയി ഒരു കുളി അങ്ങ് പാസ്സാക്കി…..

ഓണക്കോടി ഇപ്പോ ഏതിടും, അച്ഛന്‍ മേടിച്ചു തന്നത് ഒരു സെറ്റ്, ചങ്ങനാശ്ശേരില്‍ ഉള്ള അശ്വതി ചീറ്റ വാങ്ങിച്ച് തന്നത് അടുത്തത്, പിന്നെ അപ്പുചേട്ടന്‍ വാങ്ങിച്ച് തന്ന നീല തുണിയില്‍ കറുത്ത ലൈനിങ് ഉള്ള ഷര്‍ട്ട് ….

കൂട്ടത്തില്‍ എനിക്കു ചേരുന്നതും അത് തന്നെയാ പക്ഷേ ഇന്ന് അതിട്ടിട്ടു എന്തു കാര്യം.

ഇന്ന് കുട്ടികള്‍ടെ ജലമേളയ…അത്കൊണ്ട് ഉച്ചക്ക് വള്ളത്തെ കേറാന്‍ പോകണം.

മല്‍സര വള്ളം കളി നാളെ അവിട്ടത്തിലാ, .നാളെ അതിട്ടാലെ ഒന്നു ചെത്താന്‍ പറ്റത്തൊള്ള്.

അങ്ങനെ അച്ഛന്‍ മേടിച്ചു തന്നതും ഇട്ടോണ്ട് മുറ്റത്തോട്ട് ഇറങ്ങി. മാളു ചേച്ചീം  പരിവാരോം  കൂടെ പൂക്കളം ഇടുന്നു….

മാളു  ചേച്ചിടേ വീട് ഞങ്ങടെ നേരെ പുറകില്‍ ആണ് അവര്‍ക്ക് മുറ്റം കുറവായതുകൊണ്ട്  ഞങ്ങടെ വീട്ടിലാ അത്തം തൊട്ട് പൂക്കളം ഇടുന്നത്. രണ്ടു വീടാണെങ്കിലും ഒറ്റ കുടുംബം പോലയാ ഞങ്ങള്‍.

അച്ഛന്‍ രാവിലെ അവിടെ നിന്നു ഷേവ് ചെയ്യുന്നു.അച്ഛന്‍ മേടിച്ചു തന്ന ഓണക്കോടി ഇട്ടത്തിന്റെ ഒരു തിളക്കം കണ്ണില്‍ കാണാന്‍ ഒണ്ട് പക്ഷേ പുറത്തു കാണിക്കാത്തില്ല….എപ്പോഴും ഒരു ശുണ്ഡി പിടിച്ച മോന്തയ

Recent Stories

The Author

ANANDU A PILLAI

8 Comments

Add a Comment
  1. സുജീഷ് ശിവരാമൻ

    നല്ല കഥ… കൂടുതൽ ഇഷ്ടമായത് പണ്ടനെ ആണ്…. ഇനിയും എഴുതുക…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…

  2. തുടക്കത്തിൽ പാണ്ടനോട് തോന്നിയ പേടി പിന്നെ സ്നേഹമാവാന്‍ “പാണ്ടനാ മോനെ പാണ്ടന രക്ഷിച്ചത്” ✌ എന്ന ഡയലോഗ് ധാരാളം
    ഇഷ്ടമായി..!!

  3. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ഇനിയും എഴുതുക👍👍👍👍👍

  4. എല്ലാവരും തിരസ്ക്കരിച്ചവരാകാം ആപത്ത് സമയത്ത് നമ്മൾക്കൊപ്പം ഉണ്ടാകുന്നത്, നന്നായി എഴുതി, ആശംസകൾ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com