ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170

Views : 1633

ഓണസ്‌മൃദ്ധി 

Onasamrudhi | Author : Sruthi Sujeesh

 

ഇന്ന് തിരുവോണം. നന്ദന്റെ  മുപ്പതാം പിറന്നാൾ. എന്നത്തെയും പോലെ അവന്റെ വീട്ടിൽ ഓണാഘോഷങ്ങളും പിറന്നാൾ സദ്യയും കെങ്കേമം ആക്കുകയാണ് വീട്ടുകാർ. നന്ദന്റെ  മുഴുവൻ പേര് നന്ദഗോപാൽ വർമ്മ. അവന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവനവന്റെ അമ്മാവന്റെ കുടുംബത്തോടൊപ്പം ഒരു വലിയ ബംഗ്ലാവിൽ ആണ് താമസം. ഈ പിറന്നാളിന് ഒരു സവിശേഷതയുണ്ട്. പത്തു വർഷങ്ങൾക്കുശേഷം അവന്റെ അച്ഛനും അമ്മയും അവനെ കാണുവാൻ വേണ്ടി വിദേശത്തുനിന്നു വരുന്നു. പക്ഷേ അവനു  അതിന്റെ സന്തോഷം ഒന്നുമില്ല. അവനു  അറിയേണ്ടത് അവന്റെ രാധ കുട്ടി എങ്ങോട്ടു പോയി എന്നുള്ളതാണ്.. ആരാണ് രാധ?

***

രണ്ടു വർഷങ്ങൾക്കു  മുമ്പ് തിരുവോണനാളിലാണ് അവനവന്റെ രാധയെ കാണുന്നത്. അന്ന് അവൻ അമ്പലത്തിൽ ദീപാരാധന തൊഴുവാൻ പോയപ്പോൾ അവിടുത്തെ നടയിൽ കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്ന ഒരു പാവം പെൺകുട്ടി. എന്തിനാണ് കരയുന്നത് എന്ന് നന്ദൻ കുട്ടിയോടു ചോദിച്ചു. ഏയ് ഒന്നുമില്ല എന്റെ പരിഭവങ്ങൾ ഞാൻ ഭഗവാനോട് പറഞ്ഞതാണ് എന്നുപറഞ്ഞ് വേഗം അവൾ പുറത്തോട്ടു പോയി. അവൾ പോയപ്പോൾ അവന്റെ മനസ്സും കൊണ്ടാണ് പോകുന്നതെന്ന് അവളും അവനും അറിഞ്ഞില്ല.

 

അന്നത്തെ രാത്രി അവനു  ഉറങ്ങാൻ സാധിച്ചിട്ടില്ല. അവൻ ആ കുട്ടിയെ കുറിച്ച് ഓർത്തു. വിടർന്ന മിഴികൾ കരഞ്ഞു കലങ്ങിയിരുന്നു. വലിയ മൂക്ക്, തക്കാളിപ്പഴം പോലെ ചുവന്ന അധരങ്ങൾ, അഴിഞ്ഞുവീണ കേശഭാരം വശ്യമായ സൗന്ദര്യമായിരുന്നു ആ കുട്ടിക്ക്. എന്നാൽ പറയത്തക്ക വിധ നിറം ഒന്നും ഉണ്ടായിരുന്നില്ല…

 

അവൻ തിരുമേനി പറഞ്ഞ കാര്യം ഓർത്തു പേര് അനുരാധ. ഒരു പാവം കുട്ടി. ഇവിടത്തെ രാവുണ്ണി ആശാന്റെ നാലാമത്തെ മകളാണ്  ഇവൾ. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛൻ കളരി ആശാൻ ആയിരുന്നു. കുറെ നാളായി വയ്യാതെ കിടപ്പാണ്. രണ്ടു ചേച്ചിമാരുടെ കല്യാണം കഴിഞ്ഞു പക്ഷേ അവർ ഇപ്പോഴും ഇവരുടെ കൂടെയാണ്. അവരുടെ ഭർത്താക്കന്മാർ ആണെങ്കിൽ മുഴു കുടിയും മറ്റുമായി അവിടെ കഴിയുന്നു. ഈ കുട്ടിക്ക് ആ വീട്ടിൽ ഒരു സ്വസ്ഥതയും ഇല്ല. ആ കുട്ടി പാട്ടുപഠിക്കാൻ കലാമണ്ഡലത്തിൽ ആയിരുന്നു. ഇപ്പോൾ പഠിത്തം കഴിഞ്ഞു വീട്ടിൽ എത്തിയിട്ട് രണ്ടു നാളായി.

 

അനുരാധയുടെ മുഖം അങ്ങനെതന്നെ അവന്റെ മനസ്സിൽ പതിഞ്ഞു കിടന്നു. പിറ്റേന്ന് രാവിലെ തന്നെ അവൻ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി രാധയെ കാണാൻ പക്ഷെ അവളെ കാണാൻ സാധിച്ചില്ല രാത്രി ദീപാരാധനയ്ക്കും അവൻ പോയി. പക്ഷേ അപ്പോഴും അവൾ അമ്പലത്തിൽ വന്നിരുന്നില്ല. അവന് അവളെ ഒന്ന് കാണണമെന്ന് തോന്നി. അവൻ രാവുണ്ണി ആശാന്റെ വീട് അന്വേഷിച്ച് അവിടെ വരെ പോയി.

Recent Stories

The Author

ശ്രുതി സുജീഷ്

105 Comments

  1. നല്ല ഒരു കഥ ഹാപ്പി എൻഡിങ് ആക്കി പെട്ടന്നു അവസാനിപ്പിച്ചു അല്ലെ ചേച്ചി. കുറച്ചൂടെ എഴുതാൻ ഉണ്ടാരുന്ന പോലെ ഒരു തോന്നൽ. കിട്ടിയ അല്പം സമയം കൊണ്ട് ഇത്ര നന്നായി എഴുതിയില്ലേ. ഇനിയും സമയം പോലെ കഥകൾ എഴുതുക ☺️✍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com