ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170

Views : 1633

 

അപ്പോഴാണ് അവൻ തന്റെ ക്രിക്കറ്റ് മോഹത്തിന്റെ  കാര്യം ഓർത്തത് തന്നെ. ഇപ്പോൾ അനുരാധാ ആണ്  മനസ്സിൽ. ക്രിക്കറ്റ് ആണ് നന്ദു വിന്റെ പാഷൻ. അതിനുവേണ്ടി അവൻ മറ്റു പലതും മറന്നിരുന്നു. എന്നാൽ അവന്റെ വീട്ടുകാർ അതിനെ എതിർത്തു. പഠിപ്പിൽ ശ്രദ്ധ കൊടുക്കുവാൻ പറഞ്ഞു. അങ്ങനെ അവൻ എങ്ങനെയൊക്കെയോ എഞ്ചിനീയറിംഗ് പാസായി. പക്ഷേ അവനെ കമ്പനി നോക്കി നടത്താനോ മറ്റൊന്നിനും ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല. അവന്റെ ക്രിക്കറ്റ് മോഹവുമായി വർഷങ്ങൾ പലതും കളഞ്ഞു അതിനിടയിലാണ് ഇപ്പോൾ അനുരാധയും ആയുള്ള പ്രണയം.

 

അവനു  അവളോട് പ്രണയം ആണോ അതോ ഒരു ആരാധനയോ ഒന്നും അവനു  മനസ്സിലാവുന്നില്ല. അവളെ കണ്ടത് മുതൽ അവന്റെ ഉള്ളിൽ ക്രിക്കറ്റിന് സ്ഥാനമില്ലാതായിരിക്കുന്നു. എപ്പോഴും അവളെ പറ്റിയാണ് ചിന്ത. അവളെ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടി അവൻ കുറെ നെട്ടോട്ടമോടി. പക്ഷേ അതിലെല്ലാം ഫലം നെഗറ്റീവ് ആയിരുന്നു.

*****

അന്ന് ഒരു മഹാനവമി ദിവസമായിരുന്നു. അന്ന് അമ്പലത്തിൽ കുറെ ആഘോഷപരിപാടികൾ ഉണ്ടായിരുന്നു. അവൻ അവളെ അവിടെ പ്രതീക്ഷിച്ചിരുന്നു. അവളെ കാണാത്തതുകൊണ്ട് അവിടുത്തെ പരിപാടികൾ അവതരിപ്പിക്കുന്നവർ ഇരിക്കുന്ന സ്ഥലത്ത് പോയി കണ്ടു അന്വേഷിച്ചു. അവിടെ അവൾ ഉണ്ടായിരുന്നു. അവൻ അവളുടെ അടുത്ത് പോയി സംസാരിച്ചു.

 

നന്ദൻ : ഹായ് ഞാൻ നന്ദൻ. അന്ന് ഉത്സവത്തിന്   പാടിയ രാധയുടെ ഗാനം വളരെ അധികം നന്നായിരുന്നു.

 

രാധ : എന്റെ പേര് എങ്ങനെ അറിയാം.

 

നന്ദൻ : അ.. അത്…  ഞാൻ…

 

ആ സമയത്തു ആഘോഷ കമ്മറ്റിയിലെ ആളുകൾ അനുരാധയുടെ  പേര് വിളിച്ചപ്പോൾ ആണ് നന്ദന് സമാധാനം ആയതു.

 

രാധ : എങ്കിൽ ശരി. എനിക്ക് ഗാനം അവതരിപ്പിക്കാൻ ഉള്ള സമയം ആയി.

 

ഇതും പറഞ്ഞു രാധ ഗാനം ആലപിക്കാൻ പോയി. നന്ദൻ സ്റ്റേജിനു മുമ്പിലുള്ള സീറ്റിൽ വന്നു ഇരുന്നു. അവളുടെ ആ ഗാനത്തിൽ അവൻ ലയിച്ചുപോയി. അവളുടെ ഗാനാലാപനത്തിന് ശേഷം അവൻ വേഗം അനുരാധയെ  കണ്ടു തന്റെ മനസ്സിൽ ഉണ്ടായ പ്രണയത്തെ കുറിച്ച് പറയണം എന്ന് വിചാരിച്ചു പോകുമ്പോഴാണ് രണ്ടുപേർ  അവനെ തടഞ്ഞത്. അതിലൊരാൾ അവൻ അനുരാധയുടെ വീട്ടിൽ കണ്ട ആളായിരുന്നു.

Recent Stories

The Author

ശ്രുതി സുജീഷ്

105 Comments

  1. നല്ല ഒരു കഥ ഹാപ്പി എൻഡിങ് ആക്കി പെട്ടന്നു അവസാനിപ്പിച്ചു അല്ലെ ചേച്ചി. കുറച്ചൂടെ എഴുതാൻ ഉണ്ടാരുന്ന പോലെ ഒരു തോന്നൽ. കിട്ടിയ അല്പം സമയം കൊണ്ട് ഇത്ര നന്നായി എഴുതിയില്ലേ. ഇനിയും സമയം പോലെ കഥകൾ എഴുതുക ☺️✍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com